വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഞാന്‍ മാത്രമല്ല, ഇനിയും പലരും പിന്മാറും!- റോയല്‍സ് വിടാനുള്ള കാരണം ടൈ പറയുന്നു

സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹം കളിച്ചിട്ടില്ല

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ നിയന്ത്രണാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കെ ഐപിഎല്ലില്‍ നിന്നും പല വിദേശ താരങ്ങളും പിന്‍മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഹ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ താരങ്ങളായ ആദം സാംപയും കെയ്ന്‍ റിച്ചാര്‍ഡ്‌സനുമാണ് നാട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ ദിവസം മുന്‍ പര്‍പ്പിള്‍ ക്യാപ്പ് വിജയിയും ഓസ്‌ട്രേലിയന്‍ പേസറുമായ ആന്‍ഡ്രു ടൈയും ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചിരുന്നു.

Andrew tye reveals the reason to quit IPL

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനു വേണ്ടി ഒരു മല്‍സരം പോലും കളിക്കാതെയാണ് ടൈ നാട്ടിലേക്കു വിമാനം കയറിയത്. ഇപ്പോഴിതാ തന്റെ പിന്‍മാറ്റത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ എന്തൊക്കെയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. തനിക്കു പിന്നാലെ ഇനിയും താരങ്ങള്‍ പിന്‍മാറിയേക്കുമെന്ന സൂചനയും ടൈ നല്‍കിയിട്ടുണ്ട്.

 കാരണങ്ങള്‍ പലതുണ്ട്

കാരണങ്ങള്‍ പലതുണ്ട്

ഐപിഎല്ലില്‍ നിന്നും ഞാന്‍ പിന്‍മാറാന്‍ കാരണങ്ങള്‍ പലതുണ്ട്. പക്ഷെ ഇവയില്‍ പ്രധാനപ്പെട്ടത് നാടായ പെര്‍ത്തിലെ സംഭവവികാസങ്ങളാണ്. ഇന്ത്യയില്‍ നിന്നും മടങ്ങിരുന്ന വരുന്ന പലരും ഇവിയെ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയുകയാണ്. ഇവിടേക്കു മടങ്ങിവരുന്നവരുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങുകയാണ് പെര്‍ത്ത് സര്‍ക്കാര്‍, പ്രത്യേകിച്ചും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍. തീര്‍ച്ചയായും അവിടെ ആശങ്കകളുണ്ട്. ഞാന്‍ പിന്‍മാറുന്നതായി അറിയിച്ച ശേഷം പല താരങ്ങളും ബന്ധപ്പെട്ടിരുന്നു. ഏതു വഴിക്കാണ് ഞാന്‍ നാട്ടിലേക്കു തിരിക്കുന്നതെന്നും പലരും താല്‍പ്പര്യത്തോടെ ചോദിച്ചു. ഞാന്‍ മാത്രമായിരിക്കില്ല പിന്മാറുന്നത് എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ടൈ വിശദമാക്കി.
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് ഈ മേഖലയില്‍ നിന്നുള്ള യാത്രയ്ക്കു ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ 30 ശതമാനം കുറച്ചു. കൂടുതല്‍ നിയന്ത്രണമങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നു,.

 ബയോ ബബ്ള്‍

ബയോ ബബ്ള്‍

ബയോ ബബ്‌ളിനകത്തു കഴിയുന്നതിലുള്ള ബുദ്ധിമുട്ടും തന്റെ പിന്‍മാറ്റത്തിനുള്ള മറ്റൊരു കാരണമാണെന്നു ടൈ വ്യക്തമാക്കി. ഞാന്‍ രാജ്യത്തിനു പുറത്ത് പൂട്ടിയിടപ്പെടുന്നതിനു മുമ്പായി എങ്ങനെയെങ്കിലും വീട്ടില്‍ എത്തുന്നതിനെക്കുറിച്ചാണ് ചിന്തിച്ചത്. ഏറെക്കാലമായി ബയോ ബബ്‌ളിനകത്തു തന്നെ കഴിയുകയാണ്. കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള കാര്യങ്ങളെടുത്താല്‍ വെറും 11 ദിവസം മാത്രമാണ് ബയോ ബബ്‌ളിനു പുറത്തു കടന്ന് വീട്ടില്‍ ഞാന്‍ ചെലവഴിച്ചത്. അതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും ഇതില്‍ നിന്നു പുറത്തു കടന്ന് വീട്ടില്‍ പോവണമെന്നു താന്‍ ആഗ്രഹിച്ചതായും ടൈ വെളിപ്പെടുത്തി.

 ഇന്ത്യയിലെ സാഹചര്യം

ഇന്ത്യയിലെ സാഹചര്യം

ഇന്ത്യയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നതും തന്നെ പിന്മാറാന്‍ പ്രേരിപ്പിച്ചതായി ടൈ പറയുന്നു. ദിവസേന മൂന്നു ലക്ഷത്തോളം കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവ വേറെയും ഒരുപാടുണ്ടാവാം. ടെസ്റ്റ് ചെയ്യാത്തവരും ഏറെയുള്ളതിനാല്‍ ഇതിനേക്കാള്‍ വളരെയധികം പേര്‍ക്കു കൊവിഡ് പിടിപെട്ടിട്ടുണ്ടാവും. ഞങ്ങളെ സുരക്ഷിതരാക്കി നിര്‍ത്തുന്നതില്‍ ഐപിഎല്ലും ബിസിസിഐയും വളരെ മികച്ച ജോലിയാണ് ചെയ്തത്.
പക്ഷെ അതേസമയം, ഒരുപാട് പേര്‍ പുറത്ത് കൊവിഡ് കാരണം ബുദ്ധിമുട്ടുന്നത് കാണുമ്പോള്‍ വളരെ ദുഖം തോന്നുന്നു. ഇവയ്ക്കിടയിലും തങ്ങള്‍ക്കു ഇപ്പോഴും ക്രിക്കറ്റ് കളിക്കാന്‍ കഴിയുന്നതായും ടൈ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 26, 2021, 15:15 [IST]
Other articles published on Apr 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X