Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആദ്യ മത്സരം തോറ്റു, പക്ഷേ ട്രോഫി നേടി, ഈ റെക്കോഡുള്ള ടീമുകളെ പരിചയപ്പെടാം

മുംബൈ: തോല്‍വിയോടെ തുടങ്ങി ഐപിഎല്ലില്‍ കിരീടം നേടുന്നവര്‍ എന്ന വിശേഷണം കൂടുതല്‍ തവണ നേടിയത് മുംബൈ ഇന്ത്യന്‍സാണ്. അഞ്ച് തവണ ട്രോഫി ഉയര്‍ത്തിയ അവന്‍ ഒട്ടുമിക്ക തവണയും ആദ്യ മത്സരം തോറ്റാണ് തുടങ്ങിയത്. അവസാന രണ്ട് സീസണിലും തോറ്റ് തുടങ്ങി കിരീടം നേടിയ മുംബൈ ഇത്തവണയും ആ ശീലം തെറ്റിക്കാന്‍ സാധ്യത കുറവാണ്. ഇത്തവണ മുംബൈയും ആര്‍സിബിയും തമ്മിലാണ് ഉദ്ഘാടന മത്സരം. തോറ്റ് തുടങ്ങി കപ്പടിച്ച ടീം മുംബൈ ഇന്ത്യന്‍സ് മാത്രമല്ല എന്നതാണ് ശ്രദ്ധേയം. സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റ് കിരീടം നേടിയ ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

2008ല്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യ മത്സരം തോറ്റ ശേഷമാണ് കിരീടം നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് 9 വിക്കറ്റിന്റെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് ഷെയ്ന്‍ വോണും സംഘവും തുടങ്ങിയത്. എന്നാല്‍ സീസണ്‍ അവസാനിപ്പിച്ചത് കിരീടത്തോടെയും. എട്ട് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ നേടിയ 129 റണ്‍സിനെ 15.1 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

മൂന്ന് തവണ കിരീടം നേടിയ സിഎസ്‌കെയും ആദ്യ മത്സരത്തില്‍ തോറ്റാണ് ഒരു കിരീടം നേടിയത്. 2010 സീസണിലായിരുന്നു ഇത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ മത്സരത്തില്‍ 31 റണ്‍സിനാണ് സിഎസ്‌കെ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ നാല് വിക്കറ്റിന് 190 എന്ന സ്‌കോര്‍ അടിച്ചെടുത്തപ്പോള്‍ സിഎസ്‌കെയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. എന്നാല്‍ ഈ സീസണില്‍ സിഎസ്‌കെ കപ്പുയര്‍ത്തി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

രണ്ട് തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2012ല്‍ കിരീടം നേടിയത് തോറ്റ് തുടങ്ങിയ ശേഷമാണ്. ഡല്‍ഹിയോട് 8 വിക്കറ്റിനാണ് കെകെആര്‍ തോറ്റത്. 12 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കെകെആര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സ് നേടിയപ്പോള്‍ 11.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി വിജയിച്ചു. ഫൈനലില്‍ സിഎസ്‌കെയെ അഞ്ച് വിക്കറ്റിനാണ് കെകെആര്‍ തോല്‍പ്പിച്ചത്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ് അഞ്ച് കിരീടവും നേടിയത് തോറ്റ് തുടങ്ങിയാണ് എന്നതാണ് ശ്രദ്ധേയം. 2013ലാണ് മുംബൈ ആദ്യ കിരീടം ചൂടിയത്. ആര്‍സിബിയോട് രണ്ട് റണ്‍സിനാണ് മുംബൈ തോറ്റത്. ഫൈനലില്‍ സിഎസ്‌കെയെ 23 റണ്‍സിന് തോല്‍പ്പിച്ച് കിരീടവും നേടി. 2015 സീസണിലും മുംബൈ തോറ്റ് തുടങ്ങി കിരീടം നേടി. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടാണ് ഏഴ് വിക്കറ്റിന് തോറ്റത്. ഫൈനലില്‍ സിഎസ്‌കെയെ 41 റണ്‍സിന് തോല്‍പ്പിച്ചാണ് കിരീടം നേടിയത്.

മുംബൈ ഇന്ത്യന്‍സ്

2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റിനോട് 7 വിക്കറ്റിന് തോറ്റ മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ അവരെത്തന്നെ 1 റണ്‍സിന് തോല്‍പ്പിച്ചാണ് കിരീടം നേടിയതെന്നതാണ് ശ്രദ്ധേയം. 2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 37 റണ്‍സിന് തോറ്റ് തുടങ്ങിയ മുംബൈ ഫൈനലില്‍ സിഎസ്‌കെയെ 1 റണ്‍സിന് തോല്‍പ്പിച്ച് കിരീടം നേടി. അവസാന സീസണില്‍ സിഎസ്‌കെയോട് അഞ്ച് വിക്കറ്റിന് തോറ്റ് തുടങ്ങിയ മുംബൈ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കിരീട നേട്ടവും ആദ്യ മത്സരം തോറ്റ ശേഷമാണ്. ആര്‍സിബിയോട് 45 റണ്‍സിനാണ് ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായുള്ള ഹൈദരാബാദ് തോറ്റത്. ഫൈനലില്‍ ഇതേ ആര്‍സിബിയെ 8 റണ്‍സിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് കിരീടം ചൂടി പ്രതികാരം വീട്ടിയത്. നാല് സെഞ്ച്വറി ഉള്‍പ്പെടെ വിരാട് കോലി റെക്കോഡ് പ്രകടനം പുറത്തെടുത്തിട്ടും ആര്‍സിബിക്ക് കിരീടം നേടാനായില്ല.

Story first published: Sunday, April 4, 2021, 14:52 [IST]
Other articles published on Apr 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+