Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തിരിച്ചടി, ലിയാം ലിവിങ്‌സ്റ്റനും നാട്ടിലേക്ക് മടങ്ങി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് തിരിച്ചടികള്‍ ഏറ്റുവാങ്ങുന്നത് തുടരുന്നു. ജോഫ്രാ ആര്‍ച്ചര്‍ക്കും ബെന്‍ സ്റ്റോക്‌സിനും പിന്നാലെ ഇപ്പോള്‍ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്‌സ്റ്റനെയും രാജസ്ഥാന് നഷ്ടമായിരിക്കുകയാണ്. ബയോ ബബിളില്‍ കഴിയുന്നതിനുള്ള മാനസിക പ്രയാസത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ടീമിനോട് ആവിശ്യപ്പെടുകയായിരുന്നു. താരത്തിന്റെ അവസ്ഥ മനസിലാക്കിയ രാജസ്ഥാന്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവദി നല്‍കുകയായിരുന്നു. ഇന്ന് വൈകുന്നേരം അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോവും.

വിദേശ താരങ്ങളെ നഷ്ടപ്പെടുന്നത് രാജസ്ഥാനെ സംബന്ധിച്ച് പുതിയ കാര്യമല്ല. ഒട്ടുമിക്ക സീസണിലും പല സൂപ്പര്‍ വിദേശ താരങ്ങളും പല കാരണങ്ങളാല്‍ പാതിവഴിയില്‍ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിലെ പല സൂപ്പര്‍ താരങ്ങളും കളിക്കുന്ന രാജസ്ഥാന് കൂടുതല്‍ തവണയും പാതിവഴിയില്‍ നഷ്ടമായതും ഇംഗ്ലണ്ട് താരങ്ങളെയാണെന്നതാണ് സത്യം.

liamlivingstone

പേസ് ബൗളര്‍ ജോഫ്രാ ആര്‍ച്ചര്‍ക്ക് പരിക്കേറ്റതിനാല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തവണ ഐപിഎല്ലിനുണ്ടാവില്ലെന്ന് വ്യക്തമായിരുന്നു. ബെന്‍ സ്റ്റോക്‌സ് സീസണില്‍ കളിച്ച് തുടങ്ങിയ ശേഷമാണ് വിരലിന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത്. സീനിയര്‍ ആരംഭിച്ച് രണ്ട് വാരം പിന്നിടുമ്പോഴേക്കും രണ്ട് സൂപ്പര്‍ താരങ്ങളെ രാജസ്ഥാന് നഷ്ടമായി. ടീം നായകന്‍ സഞ്ജു സാംസണെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണിത്. സീസണ്‍ പുരോഗമിക്കവെ പരിക്ക് ഇനിയും കൂടിയാല്‍ മികച്ച പകരക്കാരില്ലാത്ത അവസ്ഥ ടീമിനുണ്ടാവും. ബയോബബിള്‍ സുരക്ഷയും ക്വാറന്റെയ്‌നും ഉള്ളതിനാല്‍ പകരക്കാരെ എത്തിക്കുക എളുപ്പമല്ല.

താരലേലത്തില്‍ 75 ലക്ഷം രൂപയ്ക്കാണ് ഇംഗ്ലണ്ട് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. മധ്യനിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരമാണ് ലിവിങ്സ്റ്റന്‍. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഓള്‍റൗണ്ടറെ ബെന്‍ സ്‌റ്റോക്‌സിനെ പകരക്കാരനായി രാജസ്ഥാന്‍ ടീമിലേക്ക് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മടക്കം.

സീസണില്‍ രാജസ്ഥാന്റെ തുടക്കം അത്ര ഗംഭീരമല്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചെങ്കിലും പഞ്ചാബ് കിങ്‌സിനോടും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും തോറ്റു. വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് അടുത്ത എതിരാളികള്‍. സൂപ്പര്‍ താരങ്ങളുടെ മടങ്ങിപ്പോക്കിനൊപ്പം നിലവിലെ താരങ്ങളുടെ മോശം ഫോമും രാജസ്ഥാന്റെ സമ്മര്‍ദ്ദം ഉയര്‍ത്തിയേക്കും.

Story first published: Wednesday, April 21, 2021, 10:11 [IST]
Other articles published on Apr 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+