Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'സഞ്ജുവിന്റെ രാജസ്ഥാന്‍', ആദ്യ എതിരാളി പഞ്ചാബ്, സമ്പൂര്‍ണ്ണ മത്സരക്രമം ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഇത്തവണ മലയാളി താരം സഞ്ജു സാംസണാണ് എന്നതാണ് ഇത്തവണ ഏറ്റവും അഭിമാനം നല്‍കുന്ന കാര്യം. മുംബൈ,ഡല്‍ഹി,കൊല്‍ക്കത്ത,ബംഗളൂരു എന്നിവടങ്ങളിലാണ് ഇത്തവണ ടീമിന് മത്സരമുള്ളത്.

Rajasthan Royals IPL 2021 fixtures: Full schedule, dates, timings, venues

അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ രാജസ്ഥാന്‍ ഇത്തവണ അടിമുടി മാറ്റങ്ങളുമായാണ് എത്തുന്നത്. ഏപ്രില്‍ 12ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ഏപ്രില്‍ 15ന് ഡല്‍ഹി ക്യാപിറ്റല്‍സ്,19ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്,22ന് ആര്‍സിബി,24ന് കെകെആര്‍ എന്നിവരാണ് മുംബൈ വേദിയിലെ രാജസ്ഥാന്റെ എതിരാളികള്‍.

rajastanroyals

29ന് മുംബൈ ഇന്ത്യന്‍സ്, മെയ് 2ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,5ന് സിഎസ്‌കെ,8ന് മുംബൈ ഇന്ത്യന്‍സ് എന്നിവരെ ഡല്‍ഹിയില്‍ വെച്ചും രാജസ്ഥാന്‍ നേരിടും. 11ന് ഡല്‍ഹി,13ന് ഹൈദരാബാദ്,16ന് ആര്‍സിബി എന്നിവരെ കൊല്‍ക്കത്തയിലും രാജസ്ഥാന്‍ നേരിടും.18ന് കെകെആര്‍,22ന് പഞ്ചാബ് എന്നിവരാണ് ബംഗളൂരുവിലെ രാജസ്ഥാന്‍ എതിരാളികള്‍.

മുംബൈയിലാണ് രാജസ്ഥാന്റെ കൂടുതല്‍ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഇത് ടീമിന് ഗുണകരമായേക്കും. കാരണം മുംബൈയില്‍ മികച്ച റെക്കോഡ് രാജസ്ഥാനുണ്ട്. കൂടാതെ സഞ്ജു സാംസണ് മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന മൈതാനമാണ് മുംബൈ. അതിനാല്‍ത്തന്നെ കൂടുതല്‍ ആത്മവിശ്വാസത്തോടെ രാജസ്ഥാനെ നയിക്കാന്‍ സഞ്ജുവിനാവും. ആദ്യമായാണ് ഒരു മലയാളി താരം ഐപിഎല്‍ ടീമിനെ നയിക്കുന്നത്.

ഇത്തവണ ടീമില്‍ വരുത്തിയ വലിയ മാറ്റമെന്നത് ക്യാപ്റ്റന്‍സി മാറ്റം തന്നെയാണ്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയ രാജസ്ഥാന്റെ തീരുമാനം ശരിയാണോ അല്ലെയോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. മികച്ച താരനിര രാജസ്ഥാനിലുണ്ട്. ബെന്‍ സ്റ്റോക്‌സ്,ഡേവിഡ് മില്ലര്‍,ജോസ് ബട്‌ലര്‍,ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ശിവം ദുബെയെ ഇത്തവണ ടീമിലെത്തിച്ചിട്ടുണ്ട്. ഐപിഎല്ലിലെ റെക്കോഡ് പ്രതിഫലത്തില്‍ ക്രിസ് മോറിസിനെ ടീമിലെത്തിച്ചാണ് ഇത്തവണ രാജസ്ഥാന്‍ ഇറങ്ങുന്നത്.

ആന്‍ഡ്രൂ ടൈ,ജോഫ്രാ ആര്‍ച്ചര്‍,ജയദേവ് ഉനദ്ഘട്ട്,മുസ്തഫിസുര്‍ റഹ്മാന്‍,ക്രിസ് മോറിസ് എന്നിവര്‍ ചേരുന്നതോടെ പേസ് ബൗളിങ് നിരയിലെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കാം. സ്പിന്‍ നിരയില്‍ മായങ്ക് മാര്‍ക്കണ്ഡെ,രാഹുല്‍ തെവാത്തിയ,ശ്രേയസ് ഗോപാല്‍ എന്നിവര്‍ കരുത്തോടെയുണ്ട്.

Story first published: Sunday, March 7, 2021, 17:38 [IST]
Other articles published on Mar 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+