IPL 2021: മൂന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാര്‍ നിരാശപ്പെടുത്തി, ടി20 ലോകകപ്പ് ടീമിലിടം നേടുക പ്രയാസം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങള്‍ക്കും ഭേദപ്പെട്ട സീസണായിരുന്നു. വിരാട് കോലി,രോഹിത് ശര്‍മ,എബി ഡിവില്ലിയേഴ്‌സ് എന്നിവരടക്കം പ്രമുഖരെല്ലാം തിളങ്ങിയിരുന്നു. ചേതന്‍ സക്കറിയ,ആവേഷ് ഖാന്‍ തുടങ്ങിയ ചില യുവതാരങ്ങളും ഇത്തവണത്തെ സീസണിലൂടെ കരുത്ത് കാട്ടിയിരുന്നു. എന്നാല്‍ മൂന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരെ സംബന്ധിച്ച് ഇത്തവണത്തേത് അത്ര മികച്ച സീസണായിരുന്നില്ല. അതിനാല്‍ത്തന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയെന്നത് ഇവരെ സംബന്ധിച്ച് ദുഷ്‌കരമാണ്. ആ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ തെവാത്തിയ
രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് രാഹുല്‍ തെവാത്തിയ. അവസാന സീസണില്‍ ഗംഭീര പ്രകടനം നടത്തിയ താരം ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലിടം പിടിക്കുകയും ചെയ്തു. ടി20 ലോകകപ്പ് വരാനിരിക്കെ വളരെ പ്രതീക്ഷയോടെ ഇന്ത്യ കണ്ട താരമാണ് കടന്നാക്രമിച്ച് കളിക്കുന്ന തെവാത്തിയ. എന്നാല്‍ ഈ സീസണില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. ഏഴ് മത്സരത്തില്‍ നിന്ന് 17.2 ശരാശരിയില്‍ 86 റണ്‍സാണ് താരത്തിന് നേടാനായത്.9.75 ഇക്കോണമിയില്‍ രണ്ട് വിക്കറ്റ് മാത്രമാണ് നേടിയത്.

ശര്‍ദുല്‍ ഠാക്കൂര്‍
സിഎസ്‌കെയ്ക്കുവേണ്ടി ഇത്തവണ ശര്‍ദുല്‍ ഠാക്കൂര്‍ നിരാശപ്പെടുത്തി. നന്നായി സ്ലോ ബോള്‍ എറിയാന്‍ മികവുള്ള ശര്‍ദുല്‍ ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം കാഴ്ചവെച്ച ശര്‍ദുല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. ഡെത്ത് ഓവറിലടക്കം നന്നായി തല്ലുവാങ്ങിയ താരം അഞ്ച് വിക്കറ്റാണ് ആകെ വീഴ്ത്തിയത്. 10ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ ഇക്കോണമി. അതിനാല്‍ത്തന്നെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കെത്തുക ശര്‍ദുലിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാവും.

വാഷിങ്ടണ്‍ സുന്ദര്‍
ആര്‍സിബി സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ സമീപകാലത്തായി ഇന്ത്യയുടെ ടി20 ടീമിലെ നിര്‍ണ്ണായക താരമായിരുന്നു. ന്യൂബോളില്‍ പവര്‍പ്ലേയിലടക്കം മികവ് കാട്ടാന്‍ സുന്ദറിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ മൂന്ന് വിക്കറ്റും 31 റണ്‍സും മാത്രമാണ് വാഷിങ്ടണ്‍ സുന്ദറിന് നേടാനായത്. റണ്ണൊഴുക്ക് തടയുന്നതിലും താരം പരാജയപ്പെട്ടു. ആര്‍സിബി മൂന്നാം നമ്പറിലും ഓപ്പണിങ്ങിലുമെല്ലാം സുന്ദറിന് അവസരം നല്‍കിയെങ്കിലും മുതലാക്കാന്‍ താരത്തിനായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications