Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവന്റെ ക്യാച്ച് ഞെട്ടിച്ച് കളഞ്ഞു, പഞ്ചാബിന്റെ ആ മികവിന് കാരണം ഒരാള്‍ മാത്രമെന്ന് രാഹുല്‍

ദില്ലി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തോല്‍വിയില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. അതേസമയം മത്സരത്തില്‍ കുല്‍ദീപ് ബിഷ്‌ണോയ് എടുത്ത ക്യാച്ച് അമ്പരിപ്പിക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. ശരിക്കും സ്റ്റണ്ണിംഗായിരുന്നു ആ ക്യാച്ച്. പഞ്ചാബ് ശരിക്കും തകര്‍പ്പന്‍ ഫീല്‍ഡിംഗ് ടീമാണ്. ജോണ്ടി റോഡ്‌സ് ഫീല്‍ഡിംഗ് കോച്ചെന്ന നിലയില്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ബിഷ്‌ണോയിയുടെ ക്യാച്ചിന്റെ എല്ലാ ക്രെഡിറ്റും ജോണ്ടി റോഡ്‌സിനുള്ളതാണെന്ന് രാഹുല്‍ പറഞ്ഞു. സുനില്‍ നരെയ്‌നെ പുറത്താക്കാന്‍ വേണ്ടി ബൗണ്ടറി ലൈനില്‍ നിന്ന് ചാടിയെടുത്ത ക്യാച്ചായിരുന്നു ഇത്.

1

ജോണ്ടി റോഡ്‌സ് ഓരോ ടീമംഗത്തെയും ഗംഭീരമായി പരിശീലിപ്പിക്കും. അതാണ് റോഡ്‌സിന്റെ ഫീല്‍ഡിംഗ് രീതി. ഏതറ്റം വരെയും അദ്ദേഹം അവരെ ട്രെയിന്‍ ചെയ്യിപ്പിക്കും. വളരെ കഠിനമായ പരിശീലനമാണത്. എല്ലാവരുടെ കഴിവുകള്‍ അദ്ദേഹം പരീക്ഷിക്കും. കളിക്കളത്തില്‍ വളരെ ഊര്‍ജമുണ്ട് റോഡ്‌സിന്. അതുകൊണ്ട് എല്ലാ കളിക്കാരും ഫീല്‍ഡിംഗില്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കെകെആറിനോടുള്ള തോല്‍വി നിരാശപ്പെടുത്തുന്നതാണ് രാഹുല്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാന്‍ പഞ്ചാബിന് സാധിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.

ഈ തോല്‍വിയില്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല. വളരെ മോശം പ്രകടനമാണ് ടീമില്‍ നിന്നുണ്ടായത്. പുതിയൊരു പിച്ചില്‍ കളിക്കുമ്പോള്‍ അതിനനുസരിച്ച് പൊരുത്തപ്പെടാന്‍ ടീമിന് സാധിക്കണമായിരുന്നു. ബാറ്റിംഗില്‍ മികച്ച പ്രകടനം തന്നെ നടത്തണമായിരുന്നു. 30 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ കളിയില്‍ ജയസാധ്യതയുണ്ടായിരുന്നു. പിച്ചിന് വേഗം കുറവായിരുന്നു. പക്ഷേ 120-130 എന്ന സ്‌കോര്‍ ഒരിക്കലും വിജയിക്കാന്‍ പറ്റുന്ന സ്‌കോറല്ല. പലരും വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. അതാണ് മത്സരത്തില്‍ പഞ്ചാബിന് വലിയ തിരിച്ചടിയായി മാറിയതെന്നും രാഹുല്‍ വ്യക്തമാക്കി.

രണ്ട് തരത്തില്‍ പെരുമാറുന്ന പിച്ചിലാണ് പഞ്ചാബ് കളിച്ചത്. ആദ്യ ആറോവറില്‍ ഷോട്ടുകള്‍ കളിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. എന്ത് തരത്തിലാണ് കളിക്കേണ്ടതെന്ന് പോലും മനസ്സിലാവുന്നില്ലായിരുന്നു. പുതിയൊരു വേദിയില്‍ തീര്‍ച്ചയായും പിച്ച് കഠിനമായിരിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് മനസ്സിലാക്കി സാഹചര്യങ്ങളുമായി ടീം പൊരുത്തപ്പെടണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇനിയുള്ള മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. മത്സരത്തില്‍ ക്രിസ് ജോര്‍ദാന്റെ ഇന്നിംഗ്‌സ് ഉള്ളത് കൊണ്ട് മാത്രമാണ് പഞ്ചാബിന്റെ സ്‌കോര്‍ 120 പിന്നിട്ടത്. ഇല്ലെങ്കില്‍ നൂറ് റണ്‍സ് പോലും കടക്കുമോ എന്ന സംശയമായിരുന്നു. മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്.

Story first published: Tuesday, April 27, 2021, 2:50 [IST]
Other articles published on Apr 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+