IPL 2021: കപ്പില്ല, നയിച്ചത് പ്രമുഖര്‍, ആര്‍സിബിയുടെ ഇതുവരെയുള്ള ക്യാപ്റ്റന്‍മാരെ പരിചയപ്പെടാം
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. വിരാട് കോലിയുടെ ആര്‍സിബി ഇത്തവണയെങ്കിലും ആദ്യ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എല്ലാ സീസണിലും വളരെ മികച്ച താരനിരയോടെ ആര്‍സിബി പ്രതീക്ഷ നല്‍കുമെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഇതുവരെ കിരീടമില്ല. ഇതിഹാസ താരങ്ങള്‍ പലരും ടീമിനെ നയിച്ചിട്ടും ഇതുവരെ കിരീടത്തിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചില്ല എന്നതാണ് കൗതുകകരമായ കാര്യം. പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ ആര്‍സിബിയെ നയിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രാഹുല്‍ ദ്രാവിഡ്
മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡാണ് പ്രഥമ സീസണില്‍ ആര്‍സിബിയെ നയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ പരിചയസമ്പത്തുള്ള ദ്രാവിഡ് 14 മത്സരങ്ങള്‍ ടീമിനെ നയിച്ചപ്പോള്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് ടീമിനെ വിജയത്തിലെത്തിക്കാനായത്. ടീമിനെ പ്ലേ ഓഫിലെത്തിക്കാനും അദ്ദേഹത്തിനായില്ല. ദ്രാവിഡിന്റെ കണക്കുകൂട്ടലുകളെല്ലാം ആര്‍സിബിയുടെ നായകനായിരിക്കെ വിജയിച്ചിരുന്നില്ലെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

കെവിന്‍ പീറ്റേഴ്‌സന്‍
മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ താരങ്ങളിലൊരാളുമായ കെവിന്‍ പീറ്റേഴ്‌സനും ആര്‍സിബിയെ നയിച്ചിട്ടുണ്ട്. 2009 സീസണിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ആദ്യ ആറ് മത്സരത്തില്‍ നാല് മത്സരത്തിലും ടീം തോറ്റു. പീറ്റേഴ്‌സണിന്റെ ബാറ്റിങ് പ്രകടനവും നിരാശപ്പെടുത്തിയതോടെ പാതി വഴിയില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടു. ആര്‍സിബിയെ സംബന്ധിച്ച് പീറ്റേഴ്‌സനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയത് മികച്ചൊരു തീരുമാനമായിരുന്നു. കാരണം 2009ല്‍ റണ്ണേഴ്‌സപ്പാവാന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു.

അനില്‍ കുംബ്ലെ
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയെ 2009ന്റെ പകുതിയിലാണ് ആര്‍സിബി ക്യാപ്റ്റനാക്കുന്നത്. പീറ്റേഴ്‌സനെ മാറ്റി തല്‍സ്ഥാനത്ത് കുംബ്ലെയെ എത്തിക്കുകയായിരുന്നു. 2009ല്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ കുംബ്ലെക്കായി. 35 മത്സരത്തില്‍ ടീമിനെ നയിച്ച അദ്ദേഹം 19 ജയം ടീമിന് സമ്മാനിച്ചപ്പോള്‍ 16 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 2010ലും കുംബ്ലെയുടെ ക്യാപ്റ്റന്‍സിയില്‍ ആര്‍സിബി പ്ലേ ഓഫില്‍ കടന്നിരുന്നു.

ഡാനിയല്‍ വെട്ടോറി
മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനും സ്പിന്നറുമായ ഡാനിയല്‍ വെട്ടോറിയും ടീമിനെ നയിച്ചിട്ടുണ്ട്.2011-2018 സീസണിലുകളില്‍ വെട്ടോറിയായിരുന്നു ക്യാപ്റ്റന്‍. 28 മത്സരങ്ങളില്‍ ടീമിനെ നയിച്ച അദ്ദേഹം 15 ജയവും 13 തോല്‍വിയും ഏറ്റുവാങ്ങി. 2011ല്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ വെട്ടോറിക്ക് സാധിച്ചെങ്കിലും ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടു.

വിരാട് കോലി
ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ആര്‍സിബി ക്യാപ്റ്റനും വിരാട് കോലിയാണ്. 2013ലാണ് കോലി ആര്‍സിബിയുടെ നായകസ്ഥാനത്ത് എത്തുന്നത്. 2016 സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ കോലിക്കായെങ്കിലും ഹൈദരാബാദിനോട് പരാജയപ്പെട്ടു. മൂന്ന് തവണ ടീമിനെ പ്ലേ ഓഫിലെത്തിക്കാനും കോലിക്കായെങ്കിലും കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചില്ല. 125 മത്സരങ്ങളില്‍ നിന്ന് 55 ജയമാണ് കോലിക്ക് കീഴില്‍ ആര്‍സിബി ജയിച്ചത്.

ഷെയ്ന്‍ വാട്‌സണ്‍
2016-2017 സീസണുകളില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു ഷെയ്ന്‍ വാട്‌സണ്‍. കോലിയുടെ അഭാവത്തില്‍ 2017 സീസണില്‍ മൂന്ന് മത്സരത്തില്‍ വാട്‌സണ്‍ ടീമിനെ നയിച്ചു. ഒരു മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരം തോറ്റു. പിന്നീട് 2018 മുതല്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നു അദ്ദേഹം. 2020 സീസണോടെ വാട്‌സണ്‍ ഐപിഎല്‍ മതിയാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications