For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എട്ട് ടീമിലെയും ശക്തനും ദുര്‍ബലനുമായ ദേശീയ ടീം താരങ്ങള്‍ ആരൊക്കെ?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയുമാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യയിലെ ആറ് വേദികളിലായി തട്ടകത്തിന്റെ ആധിപത്യം നല്‍കാതെയാണ് ഇത്തവണ ടൂര്‍ണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണയും മികച്ച താരനിരയുമാണ് എട്ട് ടീമുകളും എത്തുന്നത്. എട്ട് ടീമിലെയും ദേശീയ ടീമിന്റെ ഭാഗമായ ഏറ്റവും ശക്തനും ഏറ്റവും ദുര്‍ബലനുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ആര്‍സിബിയുടെ ഏറ്റവും ശക്തനായ ദേശീയ ടീമിന്റെ ഭാഗമായ താരത്തെ പറയുമ്പോള്‍ വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് എന്നിവരെ രണ്ട് പേരെയും പരിഗണിക്കേണ്ടി വരും. ദക്ഷിണാഫ്രിക്കയ്ക്കാരനായ എബിഡി കോലിയെപ്പോലെ തന്നെ ടീമിന് ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ്. ഇരുവരുടെയും പേരില്‍ മികച്ച റെക്കോഡുകളുമുണ്ട്. ഏറ്റവും മോശം താരമെന്ന നിലയില്‍ പരിഗണിക്കാവുന്നത് ഇന്ത്യന്‍ പേസര്‍ നവദീപ് സൈനിയെയാണ്. സ്ഥിരതയില്ലാത്ത സൈനി നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സിന്റെ ഏറ്റവും ശക്തനായ താരം അവരുടെ ക്യാപ്റ്റനും ഓപ്പണറുമായ കെ എല്‍ രാഹുലാണ്. 2018 മുതല്‍ മൂന്ന് സീസണിലും 500ന് മുകളില്‍ റണ്‍സ് നേടിയ രാഹുല്‍ അവസാന സീസണിലെ ഓറഞ്ച് ക്യാപിനും ഉടമയാണ്. ഏറ്റവും ദുര്‍ബലനായ താരം മന്ദീപ് സിങ്ങാണ്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെങ്കിലും സ്ഥിര സാന്നിധ്യമാവാന്‍ മന്ദീപിന് സാധിച്ചില്ല.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

അവസാന സീസണിലെ ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഏറ്റവും ശക്തനായ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള താരം പേസര്‍ കഗിസോ റബാദയാണ്. അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ്പിന് ഉടമയായ റബാദ വളരെ സ്ഥിരതയോടെ പന്തെറിയുന്ന ബൗളറാണ്. ഏറ്റവും മോശം താരം ഉമേഷ് യാദവാണ്. ഇന്ത്യയുടെ സീനിയര്‍ താരമാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കില്ലാത്ത താരമാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

നിലവിലെ സിഎസ്‌കെ ടീമിലെ ഏറ്റവും ശക്തനായ താരം ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ ജഡേജയ്ക്ക് കരുത്തുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സജീവതാരമാണ് ജഡേജ. ഏറ്റവും ദുര്‍ബലന്‍ ഇത്തവണ ടീമിലെത്തിയ ചേതേശ്വര്‍ പുജാരയാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരാബാദിന്റെ ഏറ്റവും കരുത്തനായ താരം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ്. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കാന്‍ മികവുള്ള വാര്‍ണര്‍ രണ്ട് തവണ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള താരമാണ്. ഏറ്റവും ദുര്‍ബലനായ താരം ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ്. ഇന്ത്യക്കായി ടി20യില്‍ കളിച്ചിട്ടുണ്ടെങ്കിലും ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കെകെആര്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് ടീമിലെ ഏറ്റവും ശക്തനായ താരം. മധ്യനിരയില്‍ ഇറങ്ങി തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള മോര്‍ഗനോടൊപ്പം വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലും ടീമിന് പ്രധാനപ്പെട്ട താരമാണ്. ഏറ്റവും ദുര്‍ബലനായ താരം ഇത്തവണ ടീമിലെത്തിച്ച കരുണ്‍ നായരാണ്. ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണെങ്കിലും നിലവില്‍ ടീമിന്റെ ഭാഗമല്ല.സമീപകാലത്തെ പ്രകടനങ്ങള്‍ പ്രതീക്ഷ നല്‍കുന്നതല്ല.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

വിദേശ താരങ്ങളെ കൂടുതലായി ആശ്രയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും ശക്തനായ താരം ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സുമാണ്. ഇരുവര്‍ക്കും ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ഏറ്റവും ദുര്‍ബലനായ ദേശീയ ടീമിന്റെ ഭാഗമായ താരം ജയദേവ് ഉനദ്ഘട്ട് തന്നെയാണ്. രാജസ്ഥാന്‍ വീണ്ടും വീണ്ടും അവസരം നല്‍കിയിട്ടും പ്രകടന നിലവാരം മെച്ചപ്പെടുത്താന്‍ ഉനദ്ഘട്ടിന് സാധിച്ചില്ല.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ കുന്തമുന ജസ്പ്രീത് ബുംറ തന്നെയാണ്. എതിരാളികള്‍ ഭയക്കുന്നതും ബുംറയുടെ മികവിനെത്തന്നെയാണ്. ഏറ്റവും ദുര്‍ബലനായ താരം സൗരഭ് തിവാരിയാണ്. അമിത ശരീരഭാരമുള്ള തിവാരിക്ക് ടി20ക്ക് അനിവാര്യമായ രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാന്‍ അവസാന സീസണില്‍ സാധിച്ചിരുന്നില്ല.

Story first published: Friday, March 19, 2021, 12:04 [IST]
Other articles published on Mar 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+