IPL 2021: കെകെആര്‍ നിസാരരല്ല, മുംബൈ പ്രയാസപ്പെടും, രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയ മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം തേടി നാളെ ഇറങ്ങുന്നു. കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാണ് കെകെആര്‍ എത്തുന്നത്. അതിനാല്‍ മികച്ച ഫോമിലുള്ള കെകെആറിനെ തടുത്തുനിര്‍ത്തുക മുംബൈ ഇന്ത്യന്‍സിന് സംബന്ധിച്ച് വലിയ തലവേദനയാവും. കെകെആറിനെതിരേ മുംബൈ വരുത്താന്‍ സാധ്യതയുള്ള രണ്ട് മാറ്റങ്ങള്‍ ഇതാ.

ലിന്നിന് പകരം ഡീകോക്ക്
ആദ്യ മത്സരം കളിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്ക് മുംബൈക്കായി കെകെആറിനെതിരേ ഇറങ്ങുമെന്നാണ് വിവരം. ഡീകോക്ക് മടങ്ങിയെത്തിയാല്‍ ക്രിസ് ലിന്നിന് പുറത്തുപോകേണ്ടി വരും. ആദ്യ മത്സരത്തില്‍ 49 റണ്‍സെടുക്കാന്‍ ലിന്നിന് സാധിച്ചിരുന്നു. എന്നാല്‍ പവര്‍പ്ലേ മുതലാക്കുന്നതില്‍ താരം പരാജയപ്പെട്ടു. കൂടാതെ ഇടത്-വലത് കൂട്ടുകെട്ട് കൊണ്ടുവരാന്‍ രോഹിതിനൊപ്പം ഡീകോക്ക് ഇറങ്ങേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ രണ്ട് സീസണിലും ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ടീമിന് വളരെ ഗുണം ചെയ്തിരുന്നു. ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷനാണ് കീപ്പറായി ഇറങ്ങിയത്.

രാഹുല്‍ ചഹാറിന് പകരം പീയൂഷ് ചൗള
മുന്‍ കെകെആര്‍ താരം പീയൂഷ് ചൗള ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ തട്ടകത്തിലാണ്. ആദ്യ മത്സരത്തില്‍ നന്നായി തല്ലുവാങ്ങിയ രാഹുല്‍ ചഹാറിനെ പുറത്തിരുത്തി മുംബൈ ചൗളക്ക് അവസരം നല്‍കിയേക്കും. മുന്‍ ടീമായ കെകെആറിനെതിരേ അനുഭവസമ്പത്തുള്ള ചൗള തന്നെയാണ് ഏറ്റവും അനുയോജ്യന്‍. ചെന്നൈയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് പ്രാധാന്യമേറെയാണ്. അതിനാല്‍ത്തന്നെ സീനിയര്‍ താരത്തിന് മുംബൈ മുന്‍തൂക്കം നല്‍കിയേക്കുമെന്നാണ് വിവരം.

പേസ് നിരയില്‍ മാറ്റമുണ്ടായേക്കില്ല
ജസ്പ്രീത് ബുംറക്കും ട്രന്റ് ബോള്‍ട്ടിനുമൊപ്പം മാര്‍ക്കോ ജാന്‍സന് തന്നെ മുംബൈ അവസരം നല്‍കിയേക്കും. നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെപ്പോലൊരു പരിചയസമ്പന്നനായ പേസര്‍ മുംബൈയിലുണ്ട്. അവസാന സീസണിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കോള്‍ട്ടര്‍നെയ്‌ലിന് സാധിച്ചിരുന്നു. എന്നാല്‍ യുവതാരത്തിന് മുംബൈ കൂടുതല്‍ അവസരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍സിബിക്കെതിരേ തുടക്കം പിഴച്ചെങ്കിലും ശക്തമായി തിരിച്ചെത്തിയ ജാന്‍സന്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. ഉയരക്കൂടുതലിനെ നന്നായി മുതലാക്കുന്ന താരമാണ് ജാന്‍സന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications