For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആരാധകര്‍ക്ക് നിരാശ, സീസണിലെ ആദ്യ മത്സരം നഷ്ടമാവുന്ന എട്ട് സൂപ്പര്‍ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യയിലെ ആറ് വേദികളിലായി ആവേശ പോരാട്ടം ഈ മാസം 9ന് ആരംഭിക്കുകയാണ്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ സുരക്ഷ ഒരുക്കിയാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ കിരീട കുതിപ്പിന് കടിഞ്ഞാണിടാനുറച്ചാവും ഏഴ് ടീമും ഇറങ്ങുക. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി ചില സൂപ്പര്‍ താരങ്ങള്‍ക്ക് സീസണിലെ ആദ്യ മത്സരം നഷ്ടമാകും. ആ എട്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് ദക്ഷിണാഫ്രിക്കക്കാരനായ ക്വിന്റന്‍ ഡീകോക്ക്. നിലവില്‍ പാകിസ്താനെതിരായ പരമ്പര കളിക്കുന്നതിനാല്‍ ഡീകോക്ക് ഇന്ത്യയിലെത്താന്‍ വൈകും. ഏഴ് ദിവസത്തെ ക്വാറന്റെയ്‌നും ഉള്ളതിനാല്‍ ആര്‍സിബിക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ ഡീകോക്ക് ഉണ്ടാകില്ല. പകരം ഇഷാന്‍ കിഷന്‍ കീപ്പറാവുമ്പോള്‍ ഓപ്പണിങ്ങില്‍ ക്രിസ് ലിന്‍ എത്തിയേക്കും.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ക്കും ആദ്യ മത്സരം നഷ്ടമാവും. ഏപ്രില്‍ 12ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. മധ്യനിരയിലേക്ക് പരിഗണിക്കപ്പെടുന്ന മില്ലറുടെ അഭാവം രാജസ്ഥാനെ ബാധിച്ചേക്കും. ഇന്ത്യയിലെത്തി ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കാന്‍ വൈകുമെന്നതിനാലാണ് താരത്തിന് ആദ്യ മത്സരം നഷ്ടമാവുന്നത്.

കഗിസോ റബാദ-ലൂങ്കി എന്‍ഗിഡി-ആന്റിച്ച് നോക്കിയേ

കഗിസോ റബാദ-ലൂങ്കി എന്‍ഗിഡി-ആന്റിച്ച് നോക്കിയേ

പാകിസ്താന്‍ പരമ്പര കാരണമാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കഗിസോ റബാദയ്ക്കും ലൂങ്കി എന്‍ഗിഡിക്കും ആന്റിച്ച് നോക്കിയേക്കും ആദ്യ മത്സരം നഷ്ടമാകുന്നത്. അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ് ഉടമയായ റബാദ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്. ചെന്നൈയ്‌ക്കെതിരേ ഏപ്രില്‍ 11നാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. സിഎസ്‌കെ താരമായ ലൂങ്കി എന്‍ഗിഡിയുടെ അഭാവം ടീമിനെ പ്രതികൂലമായി ബാധിച്ചേക്കും. ആന്റിച്ച് നോക്കിയേ ഡല്‍ഹിയുടെ താരമാണ്.

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി നിരയില്‍ ദേവ്ദത്ത് പടിക്കല്‍ ഉണ്ടാകില്ല. കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഏഴ് ദിവസത്തെ ഐസൊലേഷന് ശേഷം മാത്രമാണ് താരത്തിന് തിരിച്ചെത്താനാവുക. രോഗം കുറയുന്നതിന് അനുസരിച്ചാവും ദേവ്ദത്തിന്റെ മടങ്ങിവരവ് സാധ്യത. ഒന്നിലധികം മത്സരം ദേവ്ദത്തിന് നഷ്ടമാവാന്‍ സാധ്യതയുണ്ട്. സൂപ്പര്‍ ഓപ്പണറുടെ അഭാവം ആര്‍സിബിയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും കോവിഡ് ബാധിതനാണ്. അതിനാലാണ് താരത്തിനും ആദ്യ മത്സരം നഷ്ടമാവുന്നത്. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ അക്ഷര്‍ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. മികച്ച താരനിരയുള്ള ഡല്‍ഹിയില്‍ അക്ഷറിന്റെ അഭാവം കാര്യമായി ബാധിക്കില്ല. രോഗം കുറയുന്നതിനനുസരിച്ചാവും അദ്ദേഹത്തിന്റെ മടങ്ങിവരവ് സാധ്യതകള്‍.

ആദം സാംബ

ആദം സാംബ

ആര്‍സിബിയുടെ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംബയും ആദ്യ മത്സരം കളിക്കില്ല. ഇന്ത്യയിലെ സ്പിന്‍ പിച്ചില്‍ സാംബയുടെ ബൗളിങ്ങിനെ വളരെ പ്രതീക്ഷയോടെയാണ് ആര്‍സിബി കാണുന്നത്. എന്നാല്‍ മുംബൈക്കെതിരേ സാംബ കളിക്കില്ല. ഈ അടുത്ത് വിവാഹം കഴിഞ്ഞതിനാലാണ് സാംബ ഇന്ത്യയിലേക്കെത്താന്‍ വൈകുന്നത്.

Story first published: Monday, April 5, 2021, 13:10 [IST]
Other articles published on Apr 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+