Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'ആ പൂജ്യങ്ങളെല്ലാം ശക്തമായി തിരിച്ചുവരാനുള്ള പ്രചോദനം'- നിക്കോളാസ് പുരാന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ നിന്നുപോയെങ്കിലും ആരാധകര്‍ പ്രതീക്ഷിച്ച ഒട്ടുമിക്ക താരങ്ങളും ഗംഭീര പ്രകടനം കാഴ്ചവെച്ചു. വിരാട് കോലി,രോഹിത് ശര്‍മ,എബി ഡിവില്ലിയേഴ്‌സ്,കീറോണ്‍ പൊള്ളാര്‍ഡ്,സഞ്ജു സാംസണ്‍ തുടങ്ങിയവരൊക്കെ ആരാധകരെ നിരാശപ്പെടുത്തിയില്ലെന്ന് തന്നെ പറയാം. എന്നാല്‍ പഞ്ചാബ് കിങ്‌സ് ആരാധകര്‍ വളരെ പ്രതീക്ഷവെച്ച താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാന്‍. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല തീര്‍ത്തും ദയനീയമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

ആറ് ഇന്നിങ്‌സില്‍ നാല് തവണയും പൂജ്യത്തിന് പുറത്തായ പുരാന്‍ 28 റണ്‍സാണ് ആകെ നേടിയത്. ഇതോടെ വലിയ ട്രോളുകളും പരിഹാസങ്ങളും വിമര്‍ശനങ്ങളും പുരാനെതിരേ ഉയര്‍ന്നു. ഇപ്പോഴിതാ തന്റെ മോശം പ്രകടനത്തെക്കുറിച്ച് പുരാന്‍തന്നെ പ്രതികരിച്ചിരിക്കുകയാണ്. തന്റെ മോശം പ്രകടനം ശക്തമായി തിരിച്ചുവരാനുള്ള പ്രചോദനമാണെന്നാണ് പുരാന്‍ പറഞ്ഞത്.

nicholaspooranipl

'ടൂര്‍ണമെന്റ് റദ്ദാക്കിയതും അതിന് പിന്നിലുള്ള കാരണവും വേദനിപ്പിക്കുന്നതാണ്. എന്നാല്‍ ഇത് അനിവാര്യമാണ്. വീണ്ടും കാണാം ഐപിഎല്‍. ഞാന്‍ ഈ ചിത്രം ഉപയോഗിച്ചത് എനിക്ക് ശക്തമായി തിരിച്ചുവരാനുള്ള പ്രചോദനമാവുമെന്നതിനാലാണ്. എല്ലാവരും സുരക്ഷിതമായിരിക്കു'-പുരാന്‍ ട്വിറ്ററില്‍ കുറിച്ചു. തന്റെ സീസണിലെ പ്രകടനത്തിന്റെ സ്‌കോറും ഒപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ക്ലീന്‍ ബൗള്‍ഡാവുന്ന ചിത്രവും ഉപയോഗിച്ചാണ് പുരാന്റെ പ്രതികരണം.

ആധുനിക ടി20 ക്രിക്കറ്റിലെ വമ്പനടിക്കാരില്‍ ഒരാളാണ് പുരാന്‍. വെസ്റ്റ് ഇന്‍ഡീസ് ടീമിലെ മധ്യനിരക്കാരിലെ വിശ്വസ്തനാണ് അദ്ദേഹം. എന്നാല്‍ ഈ സീസണില്‍ തീര്‍ത്തും പരാജയപ്പെട്ടു. തുടര്‍ച്ചയായ രണ്ട് മത്സരത്തില്‍ പൂജ്യത്തിന് മടങ്ങിയ പുരാന്‍ ഡല്‍ഹിക്കെതിരേ 9 റണ്‍സും കെകെആറിനെതിരേ 19 റണ്‍സുമാണ് നേടിയത്.

26 ഐപിഎല്‍ ഇന്നിങ്‌സില്‍ നിന്ന് 549 റണ്‍സാണ് പുരാന്‍ നേടിയിട്ടുള്ളത്. അടുത്ത സീസണില്‍ മെഗാതാരലേലം നടക്കാനിരിക്കെ പഞ്ചാബ് താരത്തെ പുറത്താക്കുമെന്നുറപ്പാണ്. വരുന്ന സീസണില്‍ വലിയ തുക ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണെങ്കിലും ഇത്തവണത്തെ മോശം പ്രകടനം താരത്തിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.

ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ കൈത്താങ്ങാവാന്‍ തന്റെ പ്രതിഫലത്തില്‍ നിന്ന് അദ്ദേഹം തുകയും സംഭാവന ചെയ്തിട്ടുണ്ട്. വരുന്ന സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള പ്രതിഭാശാലിയാണ് പുരാന്‍. ഈ സീസണിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്തംബറില്‍ നടത്താനും ബിസിസി ഐ ആലോചിക്കുന്നുണ്ട്.

Story first published: Friday, May 7, 2021, 15:21 [IST]
Other articles published on May 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+