വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കളിക്കു മുമ്പ് എല്ലാം പരസ്യമാക്കി? ദീപക് ഹൂഡ പ്രതിക്കൂട്ടില്‍

കളിയില്‍ പഞ്ചാബ് തോറ്റിരുന്നു

1

ഐപിഎല്ലില്‍ ചൊവ്വാഴ്ച നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിനു മുമ്പ് തന്നെ സ്വന്തം ടീം ഘടന പരസ്യമാക്കിയ പഞ്ചാബ് കിങ്‌സ് താരം ദീപക് ഹൂഡ പ്രതിക്കൂട്ടില്‍. താരത്തിനെതിരേ ബിസിസിഐയുടെ ആന്റി കറപ്ക്ഷന്‍ യൂനിറ്റ് (എസിയു) നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷബീര്‍ ഹുസൈന്‍, ശേഖദം ഖന്ദ്വാവാല എന്നിവരാണ് നിലവില്‍ എസിയുടെ തലപ്പത്തുള്ളത്. ഐപിഎല്ലിലെ ഓരോ മല്‍സരങ്ങളും അവര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. റോയല്‍സിനെതിരായ കളി നടക്കുന്നതുനു മുമ്പ് ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു മല്‍സരത്തില്‍ ടീമിന്റെ ഘടനയെക്കുറിച്ച് ഹൂഡ പോസ്റ്റിട്ടത്. ഇതു അഴിമതി വിരുദ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു എസിയു ടീം പരിശോധിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമിലായിരുന്നു റോയല്‍സിനെതിരേ തങ്ങങളുടെ ടീം ഘടന എങ്ങനെയായിരിക്കുമെന്ന് ഹൂഡ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് ആദ്യം തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഇതു പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എസിയു ഒഫീഷ്യല്‍ വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു. ഹെല്‍മറ്റ് ധരിച്ച് ബാറ്റിങിന് തയ്യാറെടുക്കുന്ന ഫോട്ടോയായിരുന്നു ഇന്‍സ്റ്റഗ്രാം പേജിലൂടെ ഹൂഡ പങ്കുവച്ചത്. ഹിയര്‍ വി ഗോയെന്ന (here we go) തലക്കെട്ടോടെയായിരുന്നു ഇത്. സോഷ്യല്‍ മീഡിയകളിലെ സന്ദേശങ്ങളോട് ക്രിക്കറ്റര്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ടെന്ന് എസിയു ഒഫീശ്യല്‍ വ്യക്തമാക്കി. എന്തൊക്കെ ചെയ്യാമെന്നും, ചെയ്യാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ കൃത്യമായി പറയുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

യുഎഇയില്‍ തന്നെ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സോഷ്യല്‍ മീഡിയകളിലെ ഇടപെടലുകള്‍ കൃത്യമായി നിരീക്ഷിക്കുന്നതായി അന്നത്തെ മേധാവിയായ അജിത് സിങ് വ്യക്തമാക്കിയിരുന്നു. ഇത്തവണ അദ്ദേഹം തലപ്പത്ത് നിന്നു മാറിയെങ്കിലും എസിയു കൃത്യമായി എല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഐപിഎല്ലിലെ പകുതി മല്‍സരങ്ങള്‍ ഇന്ത്യയിലായിരുന്നു നടന്നത്. എന്നാല്‍ ചില ഫ്രാഞ്ചൈസികളില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഒടുവില്‍ അനുയോജ്യമായ വിന്‍ഡോ ലഭിച്ചതോടെ സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി യുഎയില്‍ ഫൈനലുള്‍പ്പെടെയുള്ള ശേഷിച്ച മല്‍സരങ്ങള്‍ സംഘടിപ്പിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

റോയല്‍സിനെതിരേ ഹൂഡ ഫ്‌ളോപ്പ്

സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന്റെ പേരില്‍ പ്രതിക്കൂട്ടിലായ ഹൂഡ മറക്കാനാഗ്രഹിക്കുന്ന മല്‍സരം കൂടിയായിരിക്കും രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ളത്. കളിയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായില്ല. ആദ്യം ബൗളിങിലായിരുന്നു ഹൂഡയെ പഞ്ചാബ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പരീക്ഷിച്ചത്. പക്ഷെ റോയല്‍സ് ബാറ്റ്‌സ്മാന്‍മാര്‍ അദ്ദേഹത്തെ നന്നായി കൈകാര്യം ചെയ്തു. രണ്ടോവറില്‍ 37 റണ്‍സാണ് ഹൂഡ വാരിക്കോരി നല്‍കിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.

2

പിന്നീട് ബാറ്റിങിലും നിര്‍ണായക ഘട്ടത്തില്‍ ക്രീസിലെത്തിയ ഹൂഡ വന്‍ ഫ്‌ളോപ്പായി മാറി. അവസാന ഓവറിലാണ് അദ്ദേഹം ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. മൂന്നു ബോളില്‍ പഞ്ചാബിന് അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്നു റണ്‍സ് മാത്രമായിരുന്നു. ആദ്യ ബോളില്‍ ഹൂഡയ്ക്കു റണ്‍സൊന്നുമെടുക്കാനായില്ല. അടുത്ത ബോളില്‍ റോയല്‍സ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു ക്യാച്ച് സമ്മാനിച്ച് ഹൂഡ പുറത്താവുകയും ചെയ്തു.

മല്‍സരത്തില്‍ രണ്ടു റണ്‍സിന്റെ അവിശ്വസനീയ തോല്‍വിയാണ് പഞ്ചാബ് നേരിട്ടത്. അവസാനത്തെ രണ്ടോവര്‍ വരെ വിജയമുറപ്പിച്ച ശേഷമായിരുന്നു പഞ്ചാബ് കളി കൈവിട്ടത്. 186 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പഞ്ചാബിന് നാലു വിക്കറ്റിന് 183 റണ്‍സാണ് എടുക്കാനായത്. 67 റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. അവസാന ഓവറില്‍ ഒരു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റുകളെടുത്ത റോയല്‍സ് പേസര്‍ കാര്‍ത്തിക് ത്യാഗിയാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Wednesday, September 22, 2021, 19:51 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X