വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പഞ്ചാബിനെ പഞ്ചറാക്കാന്‍ ഹൈദരാബാദ്, താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സിനെ നേരിടും. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ക്ഷീണത്തില്‍ ഹൈദരാബാദ് എത്തുമ്പോള്‍ രണ്ട് മത്സരം തോറ്റതിന്റെ സമ്മര്‍ദ്ദത്തിലാണ് പഞ്ചാബ് എത്തുന്നത്. ഇരു ടീമിനും ജയം ഇന്ന് അഭിമാന പ്രശ്‌നമായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. പഞ്ചാബിന്റെ ബാറ്റിങ് നിരയും ഹൈദരാബാദിന്റെ ബൗളിങ് നിരയും തമ്മിലുള്ള പോരാട്ടത്തിനാവും മത്സരം സാക്ഷ്യം വഹിക്കുക. ആവേശ പോരാട്ടത്തില്‍ താരങ്ങളെ കാത്ത് നിരവധി റെക്കോഡുകളുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 4000 റണ്‍സ് നേടുന്ന ആദ്യത്തെ താരമാവാനൊരുങ്ങി ഡേവിഡ് വാര്‍ണര്‍. 3912 റണ്‍സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്. ഈ നേട്ടത്തിലെത്താന്‍ പഞ്ചാബിനെതിരേ 88 റണ്‍സാണ് വാര്‍ണര്‍ക്ക് വേണ്ടത്. നിലവില്‍ മികച്ച ഫോമിലാണ് വാര്‍ണറുള്ളത്.

300 ടി20 ഇന്നിങ്‌സില്‍ നിന്ന് 9917 റണ്‍സാണ് വാര്‍ണറുടെ പേരിലുള്ളത്. പഞ്ചാബിനെതിരേ 83 റണ്‍സെടുത്താല്‍ കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വാര്‍ണര്‍ക്കാവും. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷുഹൈബ് മാലിക്ക് എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന താരമാവാന്‍ വാര്‍ണര്‍ക്ക് സാധിക്കും.

ഒരു അര്‍ധ സെഞ്ച്വറി കൂടി വാര്‍ണര്‍ നേടിയാല്‍ ഐപിഎല്ലില്‍ 50 അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ വാര്‍ണര്‍ക്കാവും. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന റെക്കോഡാണ് വാര്‍ണറെ കാത്തിരിക്കുന്നത്. നിലവിലെ ഫോമില്‍ പഞ്ചാബിനെതിരേ തന്നെ വാര്‍ണര്‍ ഇൗ നേട്ടത്തിലെത്താന്‍ സാധ്യത കൂടുതലാണ്.

2

ഹൈദരാബാദിനെ സംബന്ധിച്ച് ചെന്നൈ ഭാഗ്യമൈതാനമല്ല. കളിച്ച അവസാന ആറ് മത്സരവും തോറ്റിരുന്നു. എന്നാല്‍ ഇന്ന് ജീവന്‍ മരണ പോരാട്ടമായതിനാല്‍ പഞ്ചാബിനെതിരേ എന്ത് വിലകൊടുത്തും ജയിക്കേണ്ടത് ഹൈദരാബാദിന് അത്യാവശ്യമാണ്.

പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെ കാത്തും റെക്കോഡുണ്ട്. 142 ടി20 ഇന്നിങ്‌സില്‍ നിന്ന് 4999 റണ്‍സാണ് കെഎല്‍ രാഹുലിന്റെ പേരിലുള്ളത്. ഹൈദരാബാദിനെതിരേ ഒരു റണ്‍സ് നേടിയാല്‍ 5000 ടി20 റണ്‍സ് രാഹുലിന് പൂര്‍ത്തിയാക്കാനാവും. ഈ നേട്ടം വേഗത്തിലെത്തുന്ന ഇന്ത്യന്‍ താരമാവാന്‍ രാഹുലിന് സാധിക്കും. നിലവില്‍ വിരാട് കോലിയുടെ (167 ഇന്നിങ്‌സ്) പേരിലാണ് ഈ റെക്കോഡുള്ളത്.

3

ഹൈദരാബാദ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ 195 വിക്കറ്റാണ് 188 ടി20കളില്‍ നിന്ന് വീഴ്ത്തിയത്. അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 200 വിക്കറ്റ് ക്ലബ്ബിലെത്താന്‍ ഭുവനേശ്വറിനാവും. നിലവില്‍ ജസ്പ്രീത് ബുംറ മാത്രമാണ് നിലവില്‍ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ പേസര്‍. എന്നാല്‍ നിലവില്‍ താരം മികച്ച ഫോമിലല്ല.

1000 റണ്‍സ് ക്ലബ്ബില്‍ കണ്ണുനട്ടാണ് പഞ്ചാബ് ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ എത്തുന്നത്. നിലവില്‍ 959 റണ്‍സ് താരത്തിനുണ്ട്. 41 റണ്‍സ് കൂടി നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബിലെത്താന്‍ മായങ്കിനാവും. അവസാന മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടാന്‍ മായങ്കിന് സാധിച്ചിരുന്നു.

Story first published: Wednesday, April 21, 2021, 11:58 [IST]
Other articles published on Apr 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X