IPL 2021: പഞ്ചാബിനോട് തോറ്റ് കോലിപ്പട, കോലിയുടെ തന്ത്രങ്ങള്‍ പിഴച്ചു, അറിയാം റെക്കോഡുകള്‍
അഹമ്മദാബാദ്: കെ എല്‍ രാഹുലിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി തലകുനിച്ച് വിരാട് കോലി. 34 റണ്‍സിനാണ് പഞ്ചാബ് കിങ്‌സ് ആര്‍സിബിയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 179 എന്ന ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടാനായത്. തുടര്‍ തോല്‍വികളില്‍ വലഞ്ഞിരുന്ന പഞ്ചാബിന് വലിയ ആത്മവിശ്വാസം നല്‍കുന്ന ജയമാണിത്. പഞ്ചാബ് താരം ഹര്‍പ്രീത് ബ്രാറിന്റെ ഓള്‍റൗണ്ട് മികവാണ് മത്സരത്തില്‍ പഞ്ചാബിന് ജയം സമ്മാനിച്ചത്. കെ എല്‍ രാഹുലിന്റെ (57 പന്തില്‍ 91*) ബാറ്റിങ്ങും ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമായി. മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആര്‍സിബിക്കെതിരേ അവസാന മൂന്ന് ഇന്നിങ്‌സില്‍ നിന്ന് കെ എല്‍ രാഹുല്‍ നേടിയത് 284 റണ്‍സ്. ഈ മൂന്ന് തവണയും പുറത്താകാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 132*,61*,91* എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോര്‍. അവസാനമായി നേര്‍ക്കുനേര്‍ വന്ന മൂന്ന് തവണയും ജയം പഞ്ചാബിനായിരുന്നു.
331 റണ്‍സുമായി നിലവില്‍ ഓറഞ്ച് ക്യാപ് രാഹുലിന്റെ തലയില്‍. അവസാന സീസണിലെ ഓറഞ്ച് ക്യാപിന് ഉടമ രാഹുലായിരുന്നു. ഈ സീസണിലും മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. 133.50 ആണ് ആര്‍സിബിക്കെതിരേ രാഹുലിന്റെ ശരാശരി. ഒരു ടീമിനെതിരേ കൂടുതല്‍ ശരാശരിയെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം. ആര്‍സിബിക്കെതിരേ 216 റണ്‍സുമായി എംഎസ് ധോണിയാണ് തലപ്പത്ത്.

2017ല്‍ ആര്‍സിബി വിട്ട ശേഷം 410 റണ്‍സാണ് രാഹുല്‍ ആര്‍സിബിക്കെതിരേ നേടിയത്. 2017ന് ശേഷം ആര്‍സിബിക്കെതിരേ കൂടുതല്‍ റണ്‍സ് നേടിയത് രാഹുലാണ്. രണ്ടാം സ്ഥാനത്തുള്ള റിഷഭ് പന്തിന് 274 റണ്‍സാണുള്ളത്.
ആര്‍സിബിക്കായി കെയ്ല്‍ ജാമിസനും ഹര്‍ഷല്‍ പട്ടേലും ചേര്‍ന്ന് 48 റണ്‍സാണ് എട്ടാം വിക്കറ്റില്‍ ടീമിന് സമ്മാനിച്ചത്. ആര്‍സിബിക്കായി മികച്ച രണ്ടാമത്തെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 2013ല്‍ വിനയ് കുമാറും രവി രാംപോളും ചേര്‍ന്ന് നേടിയ 51* റണ്‍സ് കൂട്ടുകെട്ടാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്.

പഞ്ചാബ് കിങ്‌സ് ഇത് 15ാം തവണയാണ് ആര്‍സിബിയെ തോല്‍പ്പിക്കുന്നത്. പഞ്ചാബ് കൂടുതല്‍ തോല്‍പ്പിച്ച ടീമും ആര്‍സിബിയാണ്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെയും പഞ്ചാബ് 15 തവണ തോല്‍പ്പിച്ചിട്ടുണ്ട്.
പഞ്ചാബിന്റെ നിക്കോളാസ് പുരാന്‍ സീസണില്‍ ഇത് നാലാം തവണയാണ് പൂജ്യത്തിന് പുറത്താവുന്നത്. ഒരു സീസണില്‍ കൂടുതല്‍ ഡെക്കെന്ന റെക്കോഡില്‍ ഇപ്പോള്‍ പുരാന്‍ തലപ്പത്തെത്തിയിരിക്കുകയാണ്. ഹെര്‍ഷ്വല്‍ ഗിബ്‌സ്, മിതുന്‍ മന്‍ഹാസ്, മനീഷ് പാണ്ഡെ, ശിഖര്‍ ധവാന്‍ എന്നിവരും ഒരു സീസണില്‍ നാല് തവണ പൂജ്യത്തിന് പുറത്തായവരാണ്.
53 റണ്‍സ് വിട്ടുകൊടുത്ത ഹര്‍ഷല്‍ പട്ടേലിനെ ഒരു വിക്കറ്റ് പോലും നേടാനായില്ല. ടൂര്‍ണമെന്റിലെ താരത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. നേരത്തെ വിക്കറ്റ് നേടാതെ 43 റണ്‍സ് വഴങ്ങിയതാണ് അദ്ദേഹത്തിന്റെ മോശം പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications