വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആര്‍സിബി ജഴ്‌സിയാണോ പഞ്ചാബ് ധരിക്കുന്നത്? താരങ്ങള്‍ക്കൊപ്പം കിട്ടിയതെന്ന് ആരാധകര്‍

By Vaisakhan MK

മുംബൈ: പഞ്ചാബ് കിംഗ്‌സിന്റെ പുതിയ ജഴ്‌സിക്ക് വന്‍ ട്രോള്‍. ആര്‍സിബിയുടെ ജഴ്‌സിയാണോ പഞ്ചാബ് ഉപയോഗിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് പഞ്ചാബ് ആദ്യ മത്സരം കളിക്കുന്നത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പഞ്ചാബിന്റെ ജേഴ്‌സിയെ കുറിച്ചുള്ള ട്രോള്‍ ട്രെന്‍ഡിംഗാവുകയായിരുന്നു. ആര്‍സിബിയുടെ മുന്‍ ജേഴ്‌സി ഗോള്‍ഡന്‍-മഞ്ഞ കോമ്പിനേഷനിലുള്ളതായിരുന്നു. പഞ്ചാബിന്റെ ജേഴ്‌സിയും ഏകദേശം അതേ പോലെയാണ്. ആര്‍സിബിയെ പോലെ ഗോള്‍ഡന്‍ ഹെല്‍മെറ്റാണ് പഞ്ചാബും ഉപയോഗിച്ചിരിക്കുന്നത്.

1

അതേസമയം ആര്‍സിബിയുടെ മൂന്ന് മുന്‍ താരങ്ങള്‍ ഇന്ന് പഞ്ചാബിന്റെ മുന്‍നിര താരങ്ങളാണ്. കെഎല്‍ രാഹുല്‍, ക്രിസ് ഗെയില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ആ താരങ്ങള്‍. ആര്‍സിബിയുടെ 2008ലെ ജേഴ്‌സി പോലെയുണ്ട് ഇപ്പോഴത്തെ പഞ്ചാബിന്റെ ജേഴ്‌സിയെന്ന് ഒരു യൂസര്‍ പറയുന്നു. ആര്‍സിബിയില്‍ നിന്ന് പുറത്തുപോയവരെ ഉപയോഗിച്ചാണ് പഞ്ചാബ് ടീം ഉണ്ടായതെന്ന് പറയാറുണ്ട്. ഇപ്പോഴവര്‍ സമാന ജേഴ്‌സിയും ഉപയോഗിക്കുന്നുണ്ട്. നന്നായിട്ടുണ്ടെന്നും നിഖില്‍ എന്ന യൂസര്‍ പറയുന്നു.

മായങ്കും രാഹുല്‍ പഞ്ചാബിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നു. ഒരുപാട് കാലം പിന്നോട്ട് പോയത് പോലെയുണ്ടെന്നും ട്രോളുണ്ട്. പഞ്ചാബ് ആര്‍സിബിയില്‍ നിന്ന് താരങ്ങള്‍ക്കൊപ്പം ജേഴ്‌സിയും വാങ്ങിയെന്ന് വത്സന്‍ ജെയിന്‍ എന്ന യൂസര്‍ പരിഹസിക്കുന്നുണ്ട്. ഇതിലേത് ആര്‍സിബിയാണ് ഐപിഎല്‍ കിരീടം ആദ്യം നേടുകയെന്ന ട്രോളും ചില ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്. രണ്ട് ടീമുകള്‍ക്കും ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ട്രോള്‍.

രാജസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായ പഞ്ചാബിന് ആദ്യം ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയായിരുന്നു. 221 റണ്‍സാണ് പഞ്ചാബ് അടിച്ചെടുത്തത്. രാജസ്ഥാനെ സഞ്ജു സാംസണാണ് നയിക്കുന്നത്. സഞ്ജു ക്യാപ്റ്റനാവുന്ന ആദ്യ മത്സരം കൂടിയാണിത്.

Story first published: Monday, April 12, 2021, 22:02 [IST]
Other articles published on Apr 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X