For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്‍

By Vaisakhan MK

ചെന്നൈ: എല്ലാ സീസണിലെയും പോലെ ഈ സീസണിലും തുടക്കത്തില്‍ തന്നെ പഞ്ചാബ് കിംഗ്‌സ് പ്രതിസന്ധിയിലാണ്. ലോകോത്തര താരങ്ങള്‍ ആ ടീമിലുണ്ട്. എന്നാല്‍ ലൈനപ്പ് എങ്ങനെ ഒരുക്കണമെന്ന കാര്യത്തില്‍ യാതൊരു ധാരണയും ഇല്ലാതെയാണ് ടീം ഇറങ്ങുന്നത്. ജൈ റിച്ചാര്‍ഡ്‌സണ്‍, മുഹമ്മദ് ഷമി, റൈലി മെറിഡിത്ത്, ഇങ്ങനെ മൂന്ന് ഗംഭീര ലോകോത്തര ബൗളര്‍മാരുണ്ടായിട്ടും അവര്‍ക്ക് 195 എന്ന് സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യാനായില്ല. തീര്‍ച്ചയായും മാറ്റം വേണ്ടത് ബൗളിംഗ് ലൈനപ്പിനാണ്. മാറേണ്ടത് അവരെ ഉപയോഗിക്കുന്ന രീതിയാണ്. ഈ മാറ്റങ്ങള്‍ അവരെ വിജയവഴിയില്‍ തിരിച്ചെത്തിക്കുമെന്ന് ഉറപ്പാണ്.

ബൗളര്‍മാര്‍ മാറണം

ബൗളര്‍മാര്‍ മാറണം

ഈ സീസണില്‍ ഏറ്റവും മോശം അഞ്ച് ബൗളിംഗ് പ്രകടനത്തില്‍ മൂന്നും പഞ്ചാബിന്റേതാണ്. റിച്ചാര്‍ഡ്‌സണ്‍ രാജസ്ഥാനെതിരെ വഴങ്ങിയ 55 റണ്‍സാണ് ഏറ്റവും മോശം. ഡല്‍ഹിക്കെതിരെ ഷമി 53 റണ്‍സ് വഴങ്ങി. രാജസ്ഥാനെതിരെ തന്നെ മെറിഡിത്ത് 49 റണ്‍സും വഴങ്ങി. യഥാര്‍ത്ഥത്തില്‍ ഇവര്‍ മൂന്ന് പുറത്തിരിക്കണമെന്നാണ് വ്യക്തമാകുന്നത്. ഇവര്‍ വിക്കറ്റ് ടേക്കര്‍മാരാണ്. വിക്കറ്റില്ലെന്ന് മാത്രമല്ല റണ്‍സും കൊടുക്കുന്നു. ഈ സീസണില്‍ റിച്ചാര്‍ഡ്‌സണ്‍ മൂന്ന് കളിയില്‍ നിന്ന് മൂന്ന് വിക്കറ്റും മെറിഡിത്ത് രണ്ടും ഷമി മൂന്ന് വിക്കറ്റുമാണ് എടുത്തത്. ഇവരൊന്നും ഡെത്ത് ഓവര്‍ സ്‌പ്യെലിസ്റ്റുകളുമല്ല.

ദുരന്തമാകുന്ന ക്യാപ്റ്റന്‍സി

ദുരന്തമാകുന്ന ക്യാപ്റ്റന്‍സി

കെഎല്‍ രാഹുലാണ് ഈ ബൗളര്‍മാരെ സമര്‍ഥമായി ഉപയോഗിക്കേണ്ടത്. അര്‍ഷ്ദീപിനെ ആദ്യ ഓവര്‍ എറിയിച്ചത് വലിയ വീഴ്ച്ചയാണ്. റിച്ചാര്‍ഡ്‌സണും ഷമിയുമാണ് ഓപ്പണിംഗ് ബൗളറായി വേണ്ടിയിരുന്നത്. പവര്‍പ്ലേ കഴിഞ്ഞാല്‍ മെറിഡിത്തിനെ കൊണ്ടുവരണമായിരുന്നു. അര്‍ഷ്ദീപിനെ പത്തോവറുകള്‍ എറിയിപ്പിച്ച് സമ്മര്‍ദം കൊണ്ടുവരാനും രാഹുലിന് സാധിക്കുമായിരുന്നു. ഇതൊന്നും നടന്നില്ല. ടീം ലൈനപ്പിനെ കുറിച്ച് രാഹുലിന് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ബൗളര്‍മാരും അതുകൊണ്ട് സമ്മര്‍ദത്തിലായിരുന്നു. രാഹുല്‍ മാറണമെന്നല്ല, പകരം വേഗത്തില്‍ സ്‌കോര്‍ ചെയ്യാനും അതോടൊപ്പം ഓര്‍ത്തഡോക്‌സ് രീതിയിലേക്ക് ക്യാപ്റ്റന്‍സി കൊണ്ടുവരികയും വേണം.

മാറേണ്ടത് ഏത് താരം

മാറേണ്ടത് ഏത് താരം

റൈലി മെറിഡിത്തിനെയും റിച്ചാര്‍ഡ്‌സണെയും പുറത്തിരുത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇരുവരും വന്‍ തുകയ്ക്കാണ് ടീമിലെത്തിയത്. അതുകൊണ്ട് ഒരാളെ മാത്രമേ പുറത്തിരുത്താന്‍ സാധ്യതയുള്ളൂ. മെറിഡിത്ത് പുറത്തിരിക്കുന്നതായിരിക്കും നല്ലത്. മൂന്ന് കളിയിലും താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല താരത്തിന്. ഷമിയെയും അര്‍ഷ്ദീപിനെയും സ്‌ട്രൈക്ക് ബൗളറായി മാറ്റിയാല്‍ തന്നെ ടീം മാറും. മുരുഗന്‍ അശ്വിന്‍ സ്പിന്‍ വിഭാഗത്തില്‍ സ്ഥിരമായി കളിക്കുന്നതിലും കാര്യമില്ല. ഹൂഡയെ പവര്‍പ്ലേയില്‍ എറിയിക്കാനും പഞ്ചാബ് ശ്രദ്ധിക്കേണ്ടതുണ്ട്.

വരേണ്ടത് ഇവര്‍

വരേണ്ടത് ഇവര്‍

പഞ്ചാബിന്റെ ബാക്ക് ലൈനപ്പില്‍ നിര്‍ണായകമായ ചില താരങ്ങളുണ്ട്. അവരെയാണ് തല്‍ക്കാലം ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇഷാന്‍ പോറല്‍, ക്രിസ് ജോര്‍ദാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ കഴിവ് തെളിയിച്ച താരങ്ങളാണ്. റിച്ചാര്‍ഡ്‌സണേക്കാളും മെറിഡിത്തിനേക്കാളും കുറഞ്ഞ ഇക്കോണമിയാണ് ഇവര്‍ മൂന്ന് പേര്‍ക്കുമുള്ളത്. 19 മത്സരങ്ങളില്‍ നിന്ന് 29 വിക്കറ്റുണ്ട് ഇഷാന്‍ പോറലിന്. ഏഴില്‍ താഴെയാണ് ഇക്കോണമി, ബിഷ്‌ണോയിയുടെ ഇക്കോണമി 7.37. കഴിഞ്ഞ തവണ താരം കഴിവ് തെളിയിച്ചതാണ്. ജോര്‍ദാനാണെന്ന് ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ്. ഇത്തവണ ജോര്‍ദാന് തിളങ്ങാനാവുമെന്ന് ഉറപ്പാണ്. മെറിഡിത്തിന് പകരം ജോര്‍ദാനെ കളിപ്പിക്കാം. നന്നായി ബാറ്റ് ചെയ്യാനും ഒപ്പം മികച്ച ഫീല്‍ഡിംഗിനും ജോര്‍ദാന് ശേഷിയുണ്ട്.

Story first published: Monday, April 19, 2021, 23:51 [IST]
Other articles published on Apr 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+