IPL 2021: പഞ്ചാബ് കിങ്‌സിന്റെ ക്യാംപ് 15 മുതല്‍, രാഹുലും മായങ്കും എത്താന്‍ വൈകിയേക്കും
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 9ന് ആരംഭിച്ച് മെയ് 30നാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നത്. ഇത്തവണയും കാണികള്‍ക്ക് പ്രവേശനം അനുവദിക്കാതെയാവും ടൂര്‍ണമെന്റ് നടത്തുക. ഇത്തവണ കിങ്‌സ് 11 പഞ്ചാബ് എന്ന പേര് പഞ്ചാബ് കിങ്‌സാക്കി മാറ്റിയ പഞ്ചാബ് ടീം ക്യാംപ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 15 മുതലാണ് ടീമിന്റെ ക്യാംപ് ആരംഭിക്കുകയെന്നാണ് ടീം വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
നേരത്തെ ആറ് വേദികളിലായി മത്സരം നടത്താന്‍ തീരുമാനിച്ചതിനെതിരേ പഞ്ചാബ് സിഇഒ അടക്കം പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ നിലവില്‍ ആര്‍ക്കും ഹോം ആധിപത്യം ഇല്ലാതെ ടൂര്‍ണമെന്റ് പ്രഖ്യാപിച്ചതിനോട് പൂര്‍ണ്ണ പിന്തുണയാണ് പഞ്ചാബ് മാനേജ്‌മെന്റ് അറിയിച്ചത്. ഇക്കാര്യം പഞ്ചാബ് സിഇഒ സതീഷ് മേനോന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പഞ്ചാബിന്റെ പരിശീലന ക്യാംപ് എവിടെവെച്ചായിരിക്കും എന്ന് തീരുമാനിച്ചിട്ടില്ല. ഇത്തവണയും അനില്‍ കുംബ്ലെ തന്നെയാണ് ടീമിന്റെ മുഖ്യപരിശീലകന്‍. അവസാന സീസണില്‍ രണ്ടാം പകുതിയില്‍ തിളങ്ങിയെങ്കിലും ആദ്യ പകുതിയില്‍ മോശം പ്രകടനം കാഴ്ചവെച്ചതാണ് പഞ്ചാബിന് തിരിച്ചടിയായതും പ്ലേ ഓഫിലേക്കുള്ള വഴി അടയാന്‍ കാരണമായതും.
ഇത്തവണ മികച്ച മുന്നൊരുക്കത്തോടെ എത്താനാവും പഞ്ചാബ് ശ്രമിക്കുക. ടീം ക്യാപ്റ്റനും മറ്റൊരു പ്രധാന താരവുമായ മായങ്ക് അഗര്‍വാളും ഇംഗ്ലണ്ടിനെതിരായ പരിമിത ഓവര്‍ പരമ്പരയിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളാണ്. അതിനാല്‍ത്തന്നെ ക്യാംപിലെത്താന്‍ ഇരുവരും വൈകിയേക്കും. ഈ മാസം 28നാണ് ഇന്ത്യ-ഇംഗ്ലണ്ട് പരിമിത ഓവര്‍ പരമ്പര അവസാനിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20യും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനവുമാണ് പരമ്പരയിലുള്ളത്.
മികച്ച താരനിര തന്നെ ഇത്തവണയും പഞ്ചാബിനൊപ്പമുണ്ട്.മോയിസസ് ഹെന്റിക്വസ്,ജൈ റിച്ചാര്‍ഡ്‌സന്‍,ഷാരൂഖ് ഖാന്‍,ഫാബിയന്‍ അലന്‍,ഡേവിഡ് മലാന്‍,ജലജ് സക്‌സേന തുടങ്ങിയവരെല്ലാം ഇത്തവണ പഞ്ചാബിലേക്ക് എത്തിയവരാണ്. ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍,ദീപക് ഹൂഡ,മുഹമ്മദ് ഷമി,മന്ദീപ് സിങ്,ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവര്‍ ഇത്തവണയും ടീമിന് കരുത്ത് പകരുന്നു.
ഇത്തവണ ഉദ്ഘാടന മത്സരം നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരു തമ്മിലാണ്. വിരാട് കോലി-രോഹിത് ശര്‍മ പോരാട്ടത്തോടെയാവും ടൂര്‍ണമെന്റ് നടക്കുക. ചെന്നൈയാണ് വേദി. ഫൈനലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദിയാവുക. ഹോം ആനുകൂല്യം നല്‍കാതെ അഹമ്മദാബാദ്,ബംഗളൂരു,ചെന്നൈ,ഡല്‍ഹി,മുംബൈ,കൊല്‍ക്കത്ത എന്നിവടങ്ങിലാവും മത്സരങ്ങള്‍ നടക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications