വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പൊള്ളാര്‍ഡിനോട് താരതമ്യപ്പെടുത്തിയതില്‍ സന്തോഷം, എന്നാല്‍ എന്റേതായ വ്യക്തിത്വം വേണം- ഷാരൂഖ് ഖാന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ മധ്യനിരയില്‍ തിളങ്ങിയ താരമാണ് ഷാരൂഖ് ഖാന്‍. തമിഴ്‌നാട്കാരനായ താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തിലാണ് പഞ്ചാബ് ടീമിലേക്ക് പരിഗണിച്ചത്. ഉയര്‍ന്ന ശാരീരിക ക്ഷമതയുള്ള ഷാരൂഖ് കീറോണ്‍ പൊള്ളാര്‍ഡിനെപ്പോലെയുള്ള താരമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. മധ്യനിരയില്‍ ഒറ്റയ്ക്ക് കളി ജയിപ്പിക്കാനുള്ള മികവ് ഷാരൂഖിനുണ്ടെന്നാണ് പഞ്ചാബ് പരിശീലകരടക്കം വിലയിരുത്തിയത്.

ഇപ്പോഴിതാ പൊള്ളാര്‍ഡുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് 25കാരനായ ഷാരൂഖ് പ്രതികരിച്ചിരിക്കുകയാണ്. പൊള്ളാര്‍ഡിനെപ്പോലൊരു താരവുമായി താരതമ്യം ചെയ്യുന്നതിനോട് സന്തോഷം മാത്രമാണുള്ളത്. എന്നാല്‍ എന്റേതായ വ്യക്തിത്വം കാട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് ഷാരൂഖ് പറഞ്ഞത്. ആദ്യത്തെ ഐപിഎല്‍ സീസണ്‍ മനോഹരമായിരുന്നെന്നും ടിവിയില്‍ കണ്ട് ആസ്വദിച്ചിരുന്ന ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചതിനെ അത്ഭുതമായാണ് കണ്ടതെന്നും ഒന്ന് രണ്ട് മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായെന്നാണ് കരുതുന്നതെന്നും ഷാരൂഖ് പറഞ്ഞു.

shahrukhkhanipl

ഇത്തവണ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പഞ്ചാബിനായില്ല. രണ്ട് തവണ മധ്യനിരയില്‍ ഒറ്റയാള്‍ പോരാട്ടം നടത്താന്‍ ഷാരൂഖ് ഖാന് സാധിച്ചു. എന്നാല്‍ മാച്ച് വിന്നറെന്ന നിലയിലേക്ക് ഉയരുന്നതില്‍ താരം പരാജയപ്പെട്ടു. എന്നാല്‍ തുടക്കക്കാരനെന്ന നിലയില്‍ അദ്ദേഹം ഭേദപ്പെട്ട് നിന്നു. അനുഭവസമ്പന്നനാകുമ്പോള്‍ ഭാവിയിലെ പൊള്ളാര്‍ഡിനോട് കിടപിടിക്കാന്‍ പോന്ന താരമായി ഷാരൂഖ് മാറാന്‍ സാധ്യതയുണ്ട്.

പഞ്ചാബ് ടീം ഒരു കുടുംബം പോലെയാണെന്നും അതിനാല്‍ വേഗത്തില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സാധിച്ചെന്നും ഷാരൂഖ് പറഞ്ഞു. മന്ദീപ് സിങ് എന്റെ സീനിയര്‍ താരമാണ്. എന്നാല്‍ അദ്ദേഹത്തിനെതിരേ നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അതില്‍ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. അതിനാല്‍ എല്ലാവരുമായി വേഗത്തില്‍ സൗഹൃദത്തിലായെന്നും ഷാരൂഖ് പറഞ്ഞു.

പഞ്ചാബ് പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ കെ എല്‍ രാഹുലും നല്‍കിയ ഉപദേശം എന്തായിരുന്നുവെന്നും ഷാരൂഖ് വെളിപ്പെടുത്തി. 'തമിഴ്‌നാട് ടീമിനുവേണ്ടി എന്താണോ ചെയ്തത് അത് ചെയ്യുക. കൂടുതലും വേണ്ട കുറവും വേണ്ട' എന്നാണ് അവര്‍ പറഞ്ഞത്. ടീമിന്റെ പേര് മാത്രമാണ് മാറിയതെന്നും തമിഴ്‌നാട്ടില്‍ ചെയ്ത അതേ റോളാണ് പഞ്ചാബ് ടീമിലും ഉള്ളതെന്ന് രാഹുലും പറഞ്ഞു. ഐപിഎല്‍ റദ്ദാക്കിയതായുള്ള തീരുമാനം വിഷമിപ്പിക്കുന്നതാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് അനിവാര്യമാണെന്നും ഷാരൂഖ് പറഞ്ഞു.

Story first published: Saturday, May 15, 2021, 13:07 [IST]
Other articles published on May 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X