Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുന്നോട്ടുള്ള മത്സരത്തിന് മുമ്പ് അക്കാര്യത്തില്‍ തീരുമാനം എടുക്കണം- മായങ്ക് അഗര്‍വാള്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ വിജയത്തുടര്‍ച്ച നടത്തുന്നതില്‍ പഞ്ചാബ് കിങ്‌സ് പരാജയപ്പെടുകയാണ്. എട്ട് മത്സരത്തില്‍ അഞ്ചിലും തോറ്റ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. ഡല്‍ഹിക്കെതിരേ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തിട്ടും മറുപടിക്കിറങ്ങിയ ഡല്‍ഹി 14 പന്ത് ബാക്കി നിര്‍ത്തി അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പഞ്ചാബിന് സാധിച്ചില്ലെന്നതാണ് എടുത്ത് പറയേണ്ടത്.

പഞ്ചാബ് ബൗളര്‍മാരെല്ലാം ഡല്‍ഹിക്കെതിരേ പരാജയമായിരുന്നു. ബാറ്റിങ് നിരയില്‍ മായങ്ക് അഗര്‍വാളിന് (99) മാത്രമാണ് തിളങ്ങാനായത്. ഇപ്പോഴിതാ തോല്‍വിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാള്‍. 'ബാറ്റിങ് നിരയുടെ കരുത്ത് ഉയര്‍ത്തേണ്ടത് മുന്നോട്ട് പോകുന്നതിന് മുമ്പ് ആലോചിച്ച് തീരുമാനമെടുക്കേണ്ട കാര്യമാണ്. ഡല്‍ഹിക്കെതിരേ വിക്കറ്റ് നേടാന്‍ ഏറ്റവും മികച്ച ബൗളിങ് നിര വേണമെന്നാണ് കരുതിയത്. ബൗളര്‍മാര്‍ ഉപയോഗിച്ച് എറിഞ്ഞ് പിടിക്കാമെന്നായിരുന്നു പദ്ധതി'-മായങ്ക് പറഞ്ഞു.

mayankagarwalipl

ആറ് ബൗളര്‍മാരുടെ സേവനം ലഭിക്കുന്ന തരത്തിലായിരുന്നു പഞ്ചാബിന്റെ ടീം ഘടന. എന്നാല്‍ സീനിയര്‍ ബൗളര്‍ മുഹമ്മദ് ഷമിയും ക്രിസ് ജോര്‍ദാനും തല്ലുവാങ്ങി. സ്പിന്നില്‍ മിടുക്ക് കാട്ടുന്ന രവി ബിഷ്‌നോയിയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. നാല് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത ബിഷ്‌നോയിക്ക് വിക്കറ്റ് നേടാനായില്ല. ബൗളിങ് നിരയില്‍ മികവിനൊത്ത് ഉയരാന്‍ ആര്‍ക്കും പഞ്ചാബ് നിരയില്‍ സാധിക്കുന്നില്ല.

സ്‌കോര്‍ബോര്‍ഡില്‍ പ്രതീക്ഷിച്ചതിലും 10 റണ്‍സ് കുറവാണ് ലഭിച്ചതെന്ന് മായങ്ക് പറഞ്ഞു. 'രാഹുലിന്റെ അഭാവത്തില്‍ ക്രിസ് ഗെയ്ല്‍-ഡേവിഡ് മലാന്‍ ഓപ്പണിങ് കൂട്ടുകെട്ടിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി മാറ്റുകയായിരുന്നു. ഭേദപ്പെട്ട ടോട്ടലാണ് ടീമിന് ലഭിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും 10 റണ്‍സ് കുറവായിരുന്നു അത്. ഒരു ബാറ്റ്‌സ്മാന്‍ നിലയുറപ്പിച്ച് നില്‍ക്കുക എന്നതായിരുന്നു എന്റെ പദ്ധതി.

ഇത് എന്റെ ദിവസമായി തോന്നിയതിനാല്‍ ആ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. മധ്യഓവറുകളില്‍ ദൗര്‍ഭാഗ്യവശാല്‍ വലിയ പ്രകടനം നടത്താനായില്ല. ഇല്ലെങ്കില്‍ ഇതിലും നന്നായി അവസാനിപ്പിക്കാന്‍ സാധിക്കുമായിരുന്നു. അതിനെക്കാളും പ്രധാനം രണ്ട് പോയിന്റ് ലഭിക്കുമായിരുന്നു എന്നതാണ്'-മായങ്ക് അഗര്‍വാള്‍ പറഞ്ഞു.

Story first published: Monday, May 3, 2021, 12:19 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+