IPL 2021: 'കെഎല്‍ രാഹുലിനെ ഭയക്കണം', രാജസ്ഥാനെതിരായ മൂന്ന് തകര്‍പ്പന്‍ പ്രകടനങ്ങളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ്. ഇരു ടീമും ഒന്നിനൊന്ന് ശക്തമായ താരനിരയാല്‍ സമ്പന്നമാണ്. പഞ്ചാബിനെ കെ എല്‍ രാഹുല്‍ നയിക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്റെ നായകത്വത്തിന് കീഴിലാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. അവസാന സീസണില്‍ ഇരു ടീമിനും പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഈ സീസണില്‍ ഓരോ മത്സരവും ടീമുകള്‍ക്ക് നിര്‍ണ്ണായകമാണ്. അവസാന സീസണിലെ ഓറഞ്ച് ക്യാപിനുടമയായ കെ എല്‍ രാഹുലിലാണ് പഞ്ചാബിന്റെ പ്രതീക്ഷ. രാജസ്ഥാന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയും രാഹുലാണ്. രാജസ്ഥാനെതിരേ രാഹുല്‍ നടത്തിയ മികച്ച മൂന്ന് പ്രകടനങ്ങളിതാ.

70 പന്തില്‍ 95* (2018)
2018ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കെ എല്‍ രാഹുല്‍ 70 പന്തില്‍ അടിച്ചെടുത്തത് പുറത്താവാതെ 95 റണ്‍സ്. രാജസ്ഥാന്‍ റോയല്‍സിന്റെ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയപ്പോഴാണ് രാഹുലിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് പിറന്നത്. 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ രാഹുല്‍ കളം നിറഞ്ഞ് കളിച്ചിട്ടും പഞ്ചാബിനെ വിജയിപ്പിക്കാന്‍ രാഹുലിനായില്ല. 15 റണ്‍സിനാണ് പഞ്ചാബ് തോറ്റത്. മികച്ച പിന്തുണ ലഭിക്കാതെ വന്നതോടെ ടീം തോറ്റെങ്കിലും രാഹുലിന്റെ രാജസ്ഥാനെതിരായ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.

54 പന്തില്‍ 84* (2018)
രാജസ്ഥാനെതിരായ കെ എല്‍ രാഹുലിന്റെ മികച്ച രണ്ടാമത്തെ പ്രകടനവും 2018ലാണ്. 54 പന്തില്‍ പുറത്താവാതെ 84 റണ്‍സാണ് രാഹുല്‍ നേടിയത്. 7 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെട്ട തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു അത്. 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയപ്പോഴായിരുന്നു രാഹുലിന്റെ പ്രകടനം. അന്ന് ആര്‍ അശ്വിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു രാഹുലിന്റെ പ്രകടനം. 2018 മുതല്‍ കളിച്ച എല്ലാ സീസണിലും 500ന് മുകളില്‍ റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്.

54 പന്തില്‍ 69 (2020)
അവസാന സീസണിലാണ് രാഹുലിന്റെ മികച്ച മൂന്നാമത്തെ പ്രകടനം ഉണ്ടായത്. 54 പന്തില്‍ ഏഴ് ഫോറും 1 സിക്‌സുമാണ് രാഹുല്‍ നേടിയത്. മായങ്ക് അഗര്‍വാള്‍ സെഞ്ച്വറി നേടിയ മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ 183 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ടീമിന് സമ്മാനിച്ചത്. എന്നാല്‍ രാഹുല്‍ ആക്രമിച്ച് കളിക്കുന്നതില്‍ പരാജയപ്പെട്ടു. 223 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടുണ്ട് നാല് വിക്കറ്റിന് രാജസ്ഥാന്‍ കളി ജയിച്ചു. 2020ലെ ഓറഞ്ച് ക്യാപിന് ഉടമയായത് രാഹുലായിരുന്നു. എന്നാല്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കാനായില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications