Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രവി ബിഷ്‌നോയ് എന്തുകൊണ്ട് ആദ്യ മത്സരങ്ങള്‍ കളിച്ചില്ല? കെഎല്‍ രാഹുല്‍ വ്യക്തമാക്കുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷം മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ് തിരിച്ചുവന്നിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ 9 വിക്കറ്റിനാണ് പഞ്ചാബിന്റെ രാജാക്കന്മാര്‍ തോല്‍പ്പിച്ചത്. തുടര്‍ച്ചയായി നിരാശപ്പെടുത്തിയിരുന്ന പഞ്ചാബിന്റെ ബൗളിങ് നിര മുംബൈക്കെതിരേ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് വിജയത്തിന് പ്രധാന കാരണം. ആദ്യ മത്സരങ്ങളില്‍ കളിക്കാതിരുന്ന രവി ബിഷ്‌നോയ് രണ്ട് വിക്കറ്റുമായി മുംബൈക്കെതിരേ കളം നിറഞ്ഞു.

മുംബൈ ഇന്ത്യന്‍സിനെതിരേ തിളങ്ങിയ ബിഷ്‌നോയിയെ എന്തുകൊണ്ടാണ് ആദ്യ മത്സരങ്ങളില്‍ പഞ്ചാബ് ഇറക്കാതിരുന്നതെന്ന ചോദ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് രവി ബിഷ്‌നോയി ആദ്യ മത്സരങ്ങളില്‍ കളിക്കാതിരുന്നതെന്നതിന്റെ ഉത്തരം നല്‍കിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുല്‍.

'ദൗര്‍ഭാഗ്യവശാല്‍ രവി ബിഷ്‌നോയ്ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമായി.കുറച്ച് കാര്യങ്ങള്‍ക്കൂടി അവന്റെ ബൗളിങ്ങില്‍ ശരിയാക്കാനുണ്ടായിരുന്നു. അതിനാല്‍ അനില്‍ കുംബ്ലെക്കൊപ്പം കഠിന പരിശീലനത്തിലായിരുന്നു അവന്‍. മികച്ചൊരു സ്പിന്നറായി അവനെ കാണുന്നതില്‍ സന്തോഷം'-രാഹുല്‍ പറഞ്ഞു. ബിഷ്‌നോയിയുടെ ബൗളിങ്ങ് മുംബൈയെ റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു. നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. മുരുഗന്‍ അശ്വിനെ പുറത്തിരുത്തി രവിയെ കളിപ്പിക്കാനുള്ള പഞ്ചാബിന്റെ തീരുമാനം ഫലം കാണുകയായിരുന്നു.

ravibishnoi

ചെന്നൈയില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ മികവ് കാട്ടാന്‍ സാധിക്കുന്നുണ്ട്. ഇത് മനസിലാക്കി പന്തെറിയാന്‍ രവിക്ക് സാധിച്ചു. ഇഷാനെ കിഷനെ സമ്മര്‍ദ്ദത്തിലാക്കി പുറത്താക്കിയ ഇഷാന്‍ സൂര്യകുമാറിനെ നിര്‍ണ്ണായക സമയത്ത് പുറത്താക്കി മത്സരം പഞ്ചാബിന് അനുകൂലമാക്കി. രണ്ട് ബൗണ്ടറി വഴങ്ങിയെങ്കിലും ഒരു സിക്‌സര്‍ പോലും രവി വഴങ്ങിയില്ല.

മത്സരത്തില്‍ ടോസ് അനുകൂലമായിട്ടും രണ്ടാമത് ബാറ്റ് ചെയ്യാനാണ് പഞ്ചാബ് നായകന്‍ രാഹുല്‍ തീരുമാനിച്ചത്. ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്യുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ചും മുംബൈയെപ്പോലെ കരുത്തുറ്റ ബൗളിങ് നിരയുള്ള ടീമിനെതിരേ. അതിനാല്‍ത്തന്നെ എന്തുകൊണ്ടാണ് ടോസ് നേടിയിട്ടും ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്നതിനെക്കുറിച്ചും രാഹുല്‍ പ്രതികരിച്ചു.

'ഞാനും പരിശീലകനും രണ്ടാമത് ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് വളരെയധികം ചര്‍ച്ച നടത്തി. രണ്ടാമത് ബാറ്റ് ചെയ്യുകയെന്നത് ഇവിടെ വളരെ പ്രയാസമാണെന്ന് അറിയാമായിരുന്നു. മഞ്ഞ് വീഴ്ച്ച കൂടുതലാകുന്നത് കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടിരുന്നു. ഇത് ബൗളര്‍മാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കും. കൂടാതെ ബൗളര്‍മാര്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമെന്ന് വിശ്വസിച്ചാണ് രണ്ടാമത് ബാറ്റിങ് തിരഞ്ഞെടുത്തത്'- രാഹുല്‍ പറഞ്ഞു നിര്‍ത്തി.

Story first published: Saturday, April 24, 2021, 12:25 [IST]
Other articles published on Apr 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+