IPL 2021: ഒടുവില്‍ കെകെആറിന് ജയം, വീണ്ടും തോറ്റ് പഞ്ചാബ്, എവിടെ പിഴച്ചു? മൂന്ന് കാരണങ്ങളിതാ
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയ കെകെആര്‍. അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ടീമിനെ മുന്നില്‍ നിന്ന് നയിച്ച ഓയിന്‍ മോര്‍ഗനാണ് (47*) കെകെആറിന് 20 പന്ത് ബാക്കി നിര്‍ത്തി അനായാസ ജയം സമ്മാനിച്ചത്. പഞ്ചാബിന്റെ സീസണിലെ നാലാം തോല്‍വിയാണിത്. എവിടെയാണ് പഞ്ചാബിന് പിഴച്ചത്?മൂന്ന് കാരണങ്ങളിതാ

പവര്‍പ്ലേയില്‍ നിറം മങ്ങി പഞ്ചാബ്
പവര്‍പ്ലേയില്‍ പഞ്ചാബിന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സാണ് പഞ്ചാബ് നേടിയത്. തുടക്കത്തിലെ തന്നെ കെ എല്‍ രാഹുലിന്റെ (20 പന്തില്‍ 19) വിക്കറ്റ് വീണതോടെ പഞ്ചാബ് സമ്മര്‍ദ്ദത്തിലായി. രാഹുല്‍ പുറത്തായാല്‍ പഞ്ചാബിന് കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥയാണുള്ളത്. മായങ്ക് അഗര്‍വാളിനും (34 പന്തില്‍ 31) അതിവേഗം റണ്‍സുയര്‍ത്താനായില്ല. പവര്‍പ്ലേയില്‍ മികച്ചൊരു സ്‌കോര്‍ പടുത്തുയര്‍ത്താനാവാത്തത് പഞ്ചാബിനെ ബാധിച്ചു.

ബാറ്റിങ് നിരയില്‍ രക്ഷകരില്ല
ക്രിസ് ഗെയ്ല്‍ ആദ്യ പന്തില്‍ത്തന്നെ മടങ്ങിയപ്പോള്‍ ദീപക് ഹൂഡയും (4 പന്തില്‍ 1 റണ്‍സ്) നിരാശപ്പെടുത്തി. നിക്കോളാസ് പുരാന്‍ (19),മോയിസസ് ഹെന്റിക്വസ് (2),ഷാരൂഖ് ഖാന്‍ (13) എന്നിവരെല്ലാം ബാറ്റിങ്ങില്‍ നിറം മങ്ങി. കെ എല്‍ രാഹുലിന്റെ ബാറ്റിങ്ങിനെ ടീം അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണുള്ളത്. നിലവിലെ ടീമില്‍ സാധ്യമായ മാറ്റങ്ങളെല്ലാം പഞ്ചാബ് മാനേജ്‌മെന്റ് ഇതിനോടകം ചെയ്തുകഴിഞ്ഞു. ഇനി താരങ്ങള്‍ ഫോമിലേക്കുയരുക എന്നല്ലാതെ ടീം രക്ഷപെടാന്‍ മറ്റൊരു വഴി ഉണ്ടെന്ന് തോന്നുന്നില്ല.

മോര്‍ഗനെ വീഴ്ത്താനായില്ല
പഞ്ചാബിന്റെ ബൗളര്‍മാര്‍ പ്രതീക്ഷ നല്‍കുന്ന തുടക്കമാണ് നല്‍കിയത്. 17 റണ്‍സിനിടെ കെകെആറിന്റെ മൂന്ന് പേരെ കൂടാരം കയറ്റാന്‍ പഞ്ചാബ് ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും ഈ അധിപത്യം മുതലാക്കാന്‍ സാധിച്ചില്ല. കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്റെ (47*) ഇന്നിങ്‌സിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തതാണ് പഞ്ചാബിന് തിരിച്ചടിയായത്. 40 പന്ത് നേരിട്ട മോര്‍ഗന്‍ നാല് ഫോറും 2 സിക്‌സും നേടി. രാഹുല്‍ ത്രിപാഠിയുടെ (41) പ്രകടനവും വളരെ മികച്ചതായിരുന്നു. ഏഴ് ബൗണ്ടറികളാണ് അദ്ദേഹം നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications