Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: തലപ്പത്തെത്തി ഡല്‍ഹി, നിരാശപ്പെടുത്തി പഞ്ചാബ്, തോല്‍വിയുടെ മൂന്ന് കാരണങ്ങളിതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ പഞ്ചാബിന്റെ കഷ്ടകാലം തീരുന്നില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിനാണ് പഞ്ചാബ് തോറ്റത്. നായകന്‍ കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളാണ് പഞ്ചാബിനെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 14 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി ജയിക്കുകയായിരുന്നു. എട്ട് മത്സരത്തില്‍ നിന്ന് അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ പഞ്ചാബ് നിലവില്‍ ആറാം സ്ഥാനത്താണ്. എട്ട് മത്സരത്തില്‍ നിന്ന് ആറാം ജയം നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്തും. പഞ്ചാബിന്റെ തോല്‍വിക്ക് കാരണമായ മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പവര്‍പ്ലേ മുതലാക്കാന്‍ പഞ്ചാബിനായില്ല

പവര്‍പ്ലേ മുതലാക്കാന്‍ പഞ്ചാബിനായില്ല

പവര്‍പ്ലേ മുതലാക്കുന്നതില്‍ പഞ്ചാബിന് പിഴച്ചത് വമ്പന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്ന് ടീമിനെ തടഞ്ഞു. ആറ് ഓവറില്‍ 39 റണ്‍സ് മാത്രമാണ് പഞ്ചാബ് നേടിയത്. ഇതില്‍ രണ്ട് വിക്കറ്റും ടീമിന് നഷ്ടപ്പെട്ടു. പ്രഭ്‌സിംറാന്‍ സിങ് (16 പന്തില്‍ 12),ക്രിസ് ഗെയ്ല്‍ (9 പന്തില്‍ 13) എന്നിവരുടെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. ഇതോടെ മധ്യ ഓവറുകളിലടക്കം ടീം സമ്മര്‍ദ്ദത്തിലായി. മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നതിലും ടീം പരാജയപ്പെട്ടു. കൃത്യമായ ഇടവേളകളില്‍ പഞ്ചാബിന് വിക്കറ്റുകള്‍ നഷ്ടമായത് റണ്‍റേറ്റ് ഉയര്‍ത്തുന്നതിന് തിരിച്ചടിയായി.

ഡല്‍ഹിയുടെ ഓപ്പണിങ് കൂട്ടുകെട്ട്

ഡല്‍ഹിയുടെ ഓപ്പണിങ് കൂട്ടുകെട്ട്

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ മികവ് പഞ്ചാബിന്റെ തോല്‍വിയുടെ പ്രധാന കാരണമാണ്. പൃത്ഥ്വി ഷായും (22 പന്തില്‍ 39) ശിഖര്‍ ധവാനും (47 പന്തില്‍ 69*) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 63 റണ്‍സാണ് ഡല്‍ഹിക്ക് നേടിക്കൊടുത്തത്. പവര്‍പ്ലേ അവസാനിച്ച ശേഷമുള്ള ആദ്യ പന്തിലാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. അപ്പോഴേക്കും മികച്ച തുടക്കം ടീമിന് ലഭിച്ചിരുന്നു. മിന്നും ഫോമില്‍ കളിക്കുന്ന ഡല്‍ഹിയുടെ ഓപ്പണിങ് നിരയാണ് മിക്ക മത്സരങ്ങളിലും അവരുടെ ജയത്തിന് നിര്‍ണ്ണായകമാവുന്നത്.

പഞ്ചാബ് ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി

പഞ്ചാബ് ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തി

പഞ്ചാബ് കിങ്‌സ് ഇത്തവണ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ബൗളര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ്. ഡല്‍ഹിക്കെതിരേയും ബൗളര്‍മാര്‍ക്ക് തിളങ്ങാനായില്ല. മുഹമ്മദ് ഷമി മൂന്ന് ഓവറില്‍ 37 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. രവി ബിഷ്‌നോയ് നാല് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടുന്നതില്‍ പരാജയപ്പെട്ടു.ക്രിസ് ജോര്‍ദാന്‍ രണ്ട് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തത് പഞ്ചാബിന് വിജയം നേടുന്നതിന് കടുത്ത പ്രതിസന്ധിയാവുകയാണ്.

Story first published: Monday, May 3, 2021, 10:21 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+