അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലുണ്ടായിരുന്ന ആര്‍സിബിയെ മുട്ടുകുത്തിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. പഞ്ചാബ് മുന്നോട്ടുവെച്ച 180 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്ക് 34 റണ്‍സകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. വിരാട് കോലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നീ വന്മരങ്ങളെ വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറാണ് ആര്‍സിബിയെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിവിട്ടത്. 17 പന്തില്‍ 25* റണ്‍സുമായി ബാറ്റിങ്ങില്‍ തിളങ്ങിയ ബ്രാര്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഇപ്പോഴിതാ തന്റെ മാച്ച് വിന്നിങ് പ്രകടനത്തെക്കുറിച്ച് ഹര്‍പ്രീത് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
'സമ്മര്‍ദ്ദം എപ്പോഴും കളത്തിലുണ്ടാവും. എന്നാല്‍ അതിനെ നേരിടാന്‍ ഞാന്‍ തയ്യാറായിരുന്നു. ഇതിന് മുമ്പും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കളിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് നന്നായി ചെയ്യാനായില്ലെങ്കില്‍ തീര്‍ച്ചയായും സമ്മര്‍ദ്ദം ഉണ്ടാവും. ഇത്തവണ തുറന്ന മനസോടെ എന്റെ ഏറ്റവും മികച്ചത് കാഴ്ചവെക്കാനാണ് ശ്രമിച്ചത്. എന്നിലേക്ക് ഒരു സമ്മര്‍ദ്ദത്തെയും എത്തിച്ചില്ല. കളിക്കുക നല്ല പ്രകടനം നടത്തുക എന്നത് മാത്രമാണ് ചിന്തിച്ചത്'-ഹര്‍പ്രീത് ബ്രാര്‍ പറഞ്ഞു.

കൃത്യമായ ഭാഗത്ത് പന്തെറിയാന്‍ ശ്രമിച്ചു. നല്ല പന്തുകളെറിഞ്ഞ് നല്ല ഷോട്ടുകള്‍ കളിച്ചാല്‍ അതില്‍ സന്തോഷമെ ഉള്ളു. കൃത്യമായി ഉദ്ദേശിച്ച ഭാഗത്ത് പന്തെറിയുക എന്നതായിരുന്നു ലക്ഷ്യം. ഹോം ടീമിനൊപ്പം മികച്ച പ്രകടനം നടത്താനായത് തീര്‍ച്ചയായും മികച്ച അനുഭവം ഉണ്ടാക്കുന്ന കാര്യമാണ്. ഒരു അവസരം ലഭിക്കുമ്പോള്‍ നന്നായി കളിക്കുകയും ടീമിനെ വിജയിപ്പിക്കാന്‍ സഹായിക്കണമെന്നുമാണ് ചിന്തിക്കാറെന്നും ഹര്‍പ്രീത് പറഞ്ഞു.
നിലയുറപ്പിച്ച് കോലി കത്തിക്കയറാന്‍ ഒരുങ്ങവെയാണ് ഹര്‍പ്രീത് കോലിയെ ബൗള്‍ഡാക്കുന്നത്. ക്രീസില്‍ നിന്ന് കയറി കളിച്ച കോലിയുടെ എക്‌സ്ട്രാ ബൗണ്‍സുള്ള പന്തിലൂടെയാണ് ഹര്‍പ്രീത് പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നതിന് മുമ്പെ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഓഫ് സ്റ്റംപ് തെറിച്ചു. മാക്‌സ്‌വെല്ലിനെ കബളിപ്പിക്കുന്ന ഇന്‍സ്വിങ് ടേണ്‍ ബൗളായിരുന്നു അത്.
ആദ്യ പന്തുകളില്‍ത്തന്നെ എബി ഡിവില്ലിയേഴ്‌സിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ട പഞ്ചാബ് ബൗളര്‍മാരുടെ പദ്ധതി ഹര്‍പ്രീത് വിജയകരമായി നടപ്പിലാക്കി. അല്‍പ്പം ഷോട്ടായ പന്തില്‍ ബൗണ്ടറിക്ക് ശ്രമിച്ച എബി ഡിവില്ലിയേഴ്‌സിന്റെ ഷോട്ട് കെ എല്‍ രാഹുലിന്റെ കൈയില്‍ ഭദ്രം.അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള ഹര്‍പ്രീത് വരും മത്സരങ്ങളിലും പഞ്ചാബിനൊപ്പം കരുത്ത് പകര്‍ന്നുണ്ടാവുമെന്നുറപ്പാണ്.