വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ക്രുണാല്‍ പാണ്ഡ്യയെ നേരത്തെ ഇറക്കൂ', മുംബൈ ഇന്ത്യന്‍സിന് ഉപദേശവുമായി ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ മുംബൈ ഇന്ത്യന്‍സിന് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. സിഎസ്‌കെയോടും കെകൊറിനോടും തോറ്റ മുംബൈ നിലവില്‍ ആറാം സ്ഥാനത്താണ്. ഒമ്പത് മത്സരത്തില്‍ നാല് ജയം നേടിയപ്പോള്‍ അഞ്ചിലും ടീം തോറ്റു. ഇന്ന് ആര്‍സിബിക്കെതിരേ മുംബൈ തോറ്റാല്‍ പ്ലേ ഓഫ് സാധ്യതകള്‍ക്കത് കടുത്ത തിരിച്ചടിയാവും.

ഹാട്രിക് കിരീടം തേടിയിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ബൗളിങ്ങില്‍ വലിയ ആശങ്കകളില്ലെങ്കിലും ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് തിരിച്ചടി. രോഹിത് ശര്‍മക്കും ക്വിന്റന്‍ ഡീകോക്കിനും പവര്‍പ്ലേ മുതലാക്കാനാവുന്നില്ല. മൂന്നാം നമ്പറിലെ വിശ്വസ്തനായ സൂര്യകുമാര്‍ യാദവിനും പഴയ മികവ് കാട്ടാനാവുന്നില്ല. ഇതെല്ലാം ടീമിനെ പ്രതിസന്ധിയിലാക്കുന്നു. ആര്‍സിബിക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ വരുത്തേണ്ട മാറ്റങ്ങള്‍ വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

ക്രുണാല്‍ പാണ്ഡ്യക്ക് ബാറ്റിങ്ങില്‍ പ്രൊമോഷന്‍ നല്‍കണമെന്നാണ് ആകാശ് നിര്‍ദേശിച്ചിരിക്കുന്നത്. 'നിലവിലെ സാഹചര്യത്തിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന പ്രശ്‌നം സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും ഫോമാണ്. രണ്ട് പേര്‍ക്കും അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. മൂന്നാം നമ്പറും നാലാം നമ്പറും ഒരുപോലെ നിരാശപ്പെടുത്തിയാല്‍ ടീമിന് വലിയ സ്‌കോറിലേക്കെത്തുക പ്രയാസമായി മാറും. പ്ലേയിങ് 11ല്‍ സാഹചര്യത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വേണമെന്നാണ് കരുതുന്നത്. ഹര്‍ദിക് പാണ്ഡ്യയെ ലഭ്യമാണെങ്കില്‍ പ്രശ്‌നങ്ങള്‍ ലളിതമായി പരിഹരിക്കാം. സൗരഭ് തിവാരിക്ക് പകരം ഹര്‍ദിക്കിനെ പരിഗണിക്കാം. വേണമെങ്കില്‍ ക്രുണാല്‍ പാണ്ഡ്യക്ക് ബാറ്റിങ് പ്രൊമോഷന്‍ നല്‍കാം' - ആകാശ് ചോപ്ര പറഞ്ഞു.

aakashchopra-krunalpandya-

ലഭിക്കുന്ന വിവരം അനുസരിച്ച് ഹര്‍ദിക് പാണ്ഡ്യ ആര്‍സിബിക്കായി കളിച്ചേക്കും. അങ്ങനെയാണെങ്കില്‍ മുംബൈക്കത് വലിയ ആത്മവിശ്വാസം നല്‍കും. എന്നാല്‍ പരിക്കിന് ശേഷമാണ് ഹര്‍ദിക് മടങ്ങിവരുന്നതെന്നതിനാല്‍ പ്രകടനം കണ്ടറിയണം. സമീപകാലത്തെ ഹര്‍ദിക്കിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. പരിക്കിന്റെ പിടിയിലായതിനാല്‍ത്തന്നെ ഹര്‍ദിക്കിന് ബൗളിങ്ങില്‍ അവസരം നല്‍കാനുള്ള സാധ്യത കുറവാണ്. ഹര്‍ദിക്കെത്തിയാല്‍ പൊള്ളാര്‍ഡിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാനാവും.

ക്രുണാല്‍ പാണ്ഡ്യക്ക് ഏഴാം നമ്പറില്‍ തിളങ്ങാനാവുന്നില്ല. മോശം ഫോമിലുള്ള ഇഷാന് പകരം ക്രുണാലിനെ നാലാം നമ്പറില്‍ പരീക്ഷിക്കാവുന്നതാണ്. നാലാം നമ്പറില്‍ 135 റണ്‍സ് ക്രുണാലിന്റെ പേരിലുണ്ട്. ക്രുണാലിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 86 റണ്‍സ് പിറന്നത് താരം മൂന്നാം നമ്പറില്‍ ഇറങ്ങിയാണ്. അതിനാല്‍ത്തന്നെ ടോപ് ഓഡറില്‍ ക്രുണാലിനെ പരീക്ഷിക്കുന്നതില്‍ തെറ്റില്ല.

<strong>IPL 2021 : 'ടെസ്റ്റിലെപ്പോലെയാണ് അവരുടെ ബാറ്റിങ്', ഹൈദരാബാദിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ആകാശ്</strong> IPL 2021 : 'ടെസ്റ്റിലെപ്പോലെയാണ് അവരുടെ ബാറ്റിങ്', ഹൈദരാബാദിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ആകാശ്

ആര്‍സിബിക്കെതിരേ മുംബൈ വിജയിക്കുമെന്നും ആകാശ് വിലയിരുത്തി. 'പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റില്‍ കൂടുതല്‍ വീണാല്‍ ബാറ്റിങ് തകര്‍ച്ചയിലേക്ക് ഇരു ടീമും പോകും. രണ്ട് ടീമിന്റെയും നാല് ഓപ്പണര്‍മാരെ പരിഗണിച്ചാല്‍ രോഹിത് അര്‍ധ സെഞ്ച്വറി നേടുമെന്നാണ് കരുതുന്നത്. ജസ്പ്രീത് ബുംറയാവും മുംബൈക്കായി മികച്ച ഇക്കോണമിയില്‍ പന്തെറിയുക. വിക്കറ്റുകളെക്കുറിച്ച് പറയാനാവില്ല. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് വിജയിക്കുമെന്നാണ് കരുതുന്നത്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സിന്റെ പേസര്‍മാര്‍ പവര്‍പ്ലേയില്‍ മികവ് കാട്ടുന്നുണ്ടെങ്കിലും ഡെത്ത് ഓവറില്‍ തിളങ്ങുന്നില്ല. കെകെആറിനെതിരേ ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയിരുന്നില്ല. അതിനാല്‍ത്തന്നെ ഡെത്ത് ഓവറിലെ മുംബൈയുടെ ബൗളര്‍മാരുടെ പ്രകടനവും ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമാവും. രോഹിത് ശര്‍മ- വിരാട് കോലി ബന്ധം സമീപകാലത്തായി മോശമായിരുന്നു. അതിനാല്‍ത്തന്നെ രണ്ട് പേര്‍ നയിക്കുന്ന ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വീറും വാശിയും ഇരട്ടിക്കുമെന്നുറപ്പ്. നേര്‍ക്കുനേര്‍ കണക്കില്‍ ആര്‍സിബിക്കെതിരേ മുംബൈക്കാണ് ആധിപത്യം.

Story first published: Sunday, September 26, 2021, 18:07 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X