വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പവര്‍പ്ലേ, മിഡില്‍ ഓവര്‍, ഡെത്ത് ഓവര്‍- റണ്‍വേട്ടക്കാരെ അറിയാം

ഡിസി താരങ്ങള്‍ക്കാണ് മുന്‍തൂക്കം

ഐപിഎല്ലിന്റെ 14ാം സീസണില്‍ ചില ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി ചിലര്‍ റണ്‍സ് വാരിക്കൂട്ടുകയാണ്. നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് മുന്നില്‍. എട്ടിന്നിങ്‌സുകളില്‍ നിന്നും 380 റണ്‍സോടെയാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്.

പഞ്ചാബ് കിങ്‌സ് നായകന്‍ കെഎല്‍ രാഹുല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഫഫ് ഡുപ്ലെസി, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പൃഥ്വി ഷാ, രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍. കളിയുടെ വ്യത്യസ്ത ഘട്ടങ്ങളില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 പവര്‍പ്ലേയില്‍ പൃഥ്വി

പവര്‍പ്ലേയില്‍ പൃഥ്വി

പവര്‍പ്ലേയില്‍ (ആദ്യത്തെ ആറോവര്‍) ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തിട്ടുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായാണ്. 223 റണ്‍സാണ് ആദ്യത്തെ ആറോവറില്‍ മാത്രം അദ്ദേഹം വാരിക്കൂട്ടിയത്. പൃഥ്വി ഈ സീസണില്‍ ആകെ നേടിയത് 308 റണ്‍സാണ് ഇതില്‍ പകുതിയിലേറെയും അടിച്ചെടുത്തത് പവര്‍പ്ലേയിലാണെന്നതാണ് ശ്രദ്ധേയം. മറ്റാര്‍ക്കും പവര്‍പ്ലേയില്‍ 155ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായിട്ടില്ല.
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് 153 റണ്‍സോടെ പൃഥ്വിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഫഫ് ഡുപ്ലെസി ഇതേ റണ്‍സോടെ മൂന്നാമതുമുണ്ട്.

 മധ്യഓവറില്‍ ധവാന്‍

മധ്യഓവറില്‍ ധവാന്‍

മധ്യ ഓവറില്‍ (7 മുതല്‍ 16 ഓവര്‍) കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. 233 റണ്‍സാണ് ഏഴു മുതല്‍ 16 ഓവര്‍ വരെയുള്ള കണക്കെടുത്താല്‍ ധവാന്റെ സമ്പാദ്യം.
രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണാണ്. 168 റണ്‍സ് സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. മൂന്നാംസ്ഥാനത്തുള്ളത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്. ഈ സീസണില്‍ ആര്‍സിബിയുടെ ഭാഗമായ മാക്‌സി 157 റണ്‍സെടുത്തിട്ടുണ്ട്.

 ഡെത്ത് ഓവറില്‍ എബിഡി

ഡെത്ത് ഓവറില്‍ എബിഡി

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് താന്‍ തന്നെയാണെന്നു അടിവരയിടുന്ന പ്രകടനമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് കാഴ്ചവയ്ക്കുന്നത്. മുന്‍ സീസണുകളിലേതു പോലെ തന്നെ ഇത്തവണയും എബിഡി ആര്‍സിബിയുടെ തുറുപ്പുചീട്ട് തന്നെയാണ്. 17 മുതല്‍ 20 വരെയുള്ള ഓവറുകളിലെ കണക്കെടുത്താല്‍ 115 റണ്‍സ് എബിഡി അടിച്ചെടുത്തിട്ടുണ്ട്.
എബിഡിക്കു പിറകില്‍ രണ്ടാംസ്ഥാനത്തു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇടിവെട്ട് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ്. 104 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ് മൂന്നാംസ്ഥാനം. 100 റണ്‍സാണ് ജഡ്ഡു നേടിയത്. റോയല്‍ ചാലഞ്ചേഴ്‌സിനെതിരേയുള്ള കളിയില്‍ അവസാന ഓവറില്‍ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയായ ഹര്‍ഷല്‍ പട്ടേലിനെതിരേ അദ്ദേഹം 37 റണ്‍സ് അടിച്ചുകൂട്ടി റെക്കോര്‍ഡിട്ടിരുന്നു.

Story first published: Monday, May 3, 2021, 18:15 [IST]
Other articles published on May 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X