Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കോലിയുടെ ആ ഉപദേശം ഇന്ത്യന്‍ ടീമില്‍ ഗുണം ചെയ്തു, ഐപിഎല്ലിലും നേട്ടമാകുമെന്ന് പ്രസീത്

ചെന്നൈ: ഇന്ത്യന്‍ ടീമില്‍ കളിക്കാനായത് തന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പേസര്‍ പ്രസീത് കൃഷ്ണ. നേരത്തെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയിരുന്നു പ്രസീത്. ഇന്ത്യക്ക് വേണ്ടി ആദ്യ മത്സരം കളിച്ചപ്പോള്‍ ഞാന്‍ ശരിക്കും സമ്മര്‍ദത്തിലായിരുന്നു. ടീമും ആ സമയം സമ്മര്‍ദ ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ സഹായിച്ചത് വിരാട് കോലിയാണെന്ന് പ്രസീത് കൃഷ്ണ പറയുന്നു. പതറാതെ എതിരാളികളെ ആക്രമിക്കാനാണ് കോലിയും ടീമിലെ മറ്റ് സീനിയര്‍ താരങ്ങളും തന്നോട് പറഞ്ഞതെന്ന് പ്രസീത് പറഞ്ഞു.

1

വിരാട് കോലി തന്നെ ഉപദേശം ശരിക്കും ഗുണം ചെയ്തു. ടീം ഒന്നാകെ അതിലൂടെ തിരിച്ചുവന്നു. ആദ്യ മത്സരത്തില്‍ ഞങ്ങള്‍ ജയിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമില്‍ കളിച്ചതില്‍ നിന്ന് ഞാന്‍ പഠിച്ചൊരു പാഠം എപ്പോഴും പോസിറ്റീവായി ഇരിക്കുക എന്നതാണ്. എന്ത് സാഹചര്യത്തിലായാലും അത് തന്നെയാണ് ചെയ്യേണ്ടതെന്നും പ്രസീത് വ്യക്തമാക്കി. അതേസമയം ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ നല്ല രീതിയിലായിരുന്നില്ല പ്രസീത് പന്തെറിഞ്ഞിരുന്നത്. മൂന്ന് ഓവര്‍ എറിഞ്ഞ ആദ്യ സ്‌പെല്ലില്‍ 37 റണ്‍സാണ് താരം വഴങ്ങിയത്. എന്നാല്‍ രണ്ടാം സ്‌പെല്ലില്‍ പ്രസീത് ഗംഭീരമായി പന്തെറിഞ്ഞു. നാല് വിക്കറ്റുകളും വീഴ്ത്തി. അധികം റണ്‍സും വഴങ്ങിയിരുന്നില്ല.

ഇന്ത്യക്ക് വേണ്ടി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മൂന്ന് മത്സരങ്ങളാണ് ഞാന്‍ കളിച്ചത്. ഇപ്പോഴിതാ കെകെആര്‍ ക്യാമ്പിലുമെത്തി. ഇന്ത്യക്ക് വേണ്ടി കളിച്ചത് വളരെ നല്ലൊരു കാര്യമാണ്. ശരിക്കും പറഞ്ഞാല്‍ ക്രിക്കറ്ററെന്ന നിലയില്‍ സ്വപ്‌നം പൂവണിഞ്ഞതാണെന്നും പ്രസീത് പറഞ്ഞു. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കെകെആറിന്റെ ആദ്യ മത്സരം. പ്രസീത് ഇതുവരെ 24 ഐപിഎല്‍ മത്സരം കളിച്ചിട്ടുണ്ട്. 18 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്.

2018ല്‍ കെകെആറിന്റെ നെറ്റ്‌സ് ബൗളറായിരുന്നു പ്രസീത് കൃഷ്ണ. എന്നാല്‍ പരിശീലനത്തില്‍ പ്രസീത് തിളങ്ങി. മികച്ച ലൈനും ലെങ്തും കണ്ടാണ് കെകെആര്‍ താരത്തെ ടീമിലെടുത്തത്. ആദ്യ സീസണില്‍ തന്നെ ഏഴ് കളിയില്‍ നിന്ന് പത്ത് വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തവണ അത്ര മികച്ച പ്രകടമായിരുന്നില്ല പ്രസീത് കാഴ്ച്ചവെച്ചത്. ആറ് മത്സരങ്ങളില്‍ നിന്ന് വെറും നാല് വിക്കറ്റുകളാണ് കിട്ടിയത്. ഒരുപാട് റണ്‍സ് വഴങ്ങുകയും ചെയ്തു. ഇത്തവണ പക്ഷേ മികച്ച പ്രകടനം താരം നടത്തുമെന്ന പ്രതീക്ഷയിലാണ് കെകെആര്‍.

Story first published: Sunday, April 11, 2021, 22:17 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+