Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണിയ്ക്ക് ശേഷം ആര്? ഉത്തരം വില്യംസണ്‍; ചെന്നൈയ്ക്ക് പുതിയ നായകനെ നിര്‍ദ്ദേശിച്ച് ഓജ

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരമാണ് എംഎസ് ധോണി. എങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും ചെന്നൈയെ നയിക്കുന്നത് ധോണി തന്നെയാണ്. പക്ഷെ ഈ സീസണോടെ ധോണി ചെന്നൈ ടീമില്‍ നിന്നും പടിയിറങ്ങുമെന്നാണ് പലരും വിലയിരുത്തുന്നത്. ധോണി കളി മതിയാക്കുന്നതോടെ ആരാകും ചെന്നൈയെ നയിക്കുക എന്ന ചോദ്യം കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്.

Kane Williamson should be the next captain of CSK

പലരും സുരേഷ് റെയ്‌നെയെയാണ് ധോണിയുടെ പിന്മഗാമിയായി കാണക്കാക്കുന്നത്. എന്നാല്‍ ചെന്നൈയ്ക്ക് മറ്റൊരു നായകനെ നിര്‍ദ്ദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ പ്രഗ്യാന്‍ ഓജ. ചെന്നൈയുടെ താരത്തെയല്ല ഓജ നിര്‍ദ്ദേശിക്കുന്നത്. മുന്‍ ഇന്ത്യന്‍ സ്പിന്നറുടെ ആഗ്രഹ പ്രകാരം ചെന്നൈയുടെ അടുത്ത നായകന്‍ ആകേണ്ടത് നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ കെയ്ന്‍ വില്യംസണ്‍ ആണ്.

ധോണിയുടെ പിന്മഗാമി

ധോണിയുടെ പിന്മഗാമിയായി രവീന്ദ്ര ജഡേജയുടേയും സുരേഷ് റെയ്‌നയുടേയുമെല്ലാം പേരുകള്‍ ആരാധകര്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. എന്നാല്‍ ന്യൂസിലാന്‍ഡ് നായകനാണ് അതിന് പറ്റിയ ആളെന്നാണ് ഓജ പറയുന്നത്. ഈ സീസണോടെ ധോണി പടിയിറങ്ങുമെന്നാണ് മിക്കവരുടേയും വിലയിരുത്തുന്നത്. ചിലര്‍ മാത്രമാണ് ഇനിയൊരു സീസണ്‍ കൂടെ ധോണി ചെന്നൈയ്ക്കായി കളിക്കുമെന്ന് വിശ്വസിക്കുന്നത്.

ജഡേജ ഉപനായകന്‍

ജഡേജയ്ക്ക് ഉപനായകന്‍ ആകാമെന്നാണ് ഓജ പറയുന്നത്. സഹായം വേണ്ടപ്പോഴെല്ലാം അവന്‍ ഉപകാരപ്പെടുകയും ചെയ്യും. പക്ഷെ ക്യാപ്റ്റന്‍സിയെ കുറിച്ച് പറയുകയാണെങ്കില്‍ അതിന് പറ്റിയ ഒരാള്‍ കെയ്ന്‍ വില്യംസണ്‍ ആണ്. ഹൈദരാബാദില്‍ അവനെ വേണ്ട വിധം ഉപയോഗിക്കുന്നില്ല. അടുത്ത വര്‍ഷം മെഗാ ഓക്ഷനാണ്. ധോണി കളിക്കുന്നുണ്ടെങ്കില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ല. പക്ഷെ അദ്ദേഹം കളിക്കുന്നില്ലെങ്കില്‍ കെയ്ന്‍ വില്യംസണെ നായകനായി കൊണ്ടു വരാം. എന്നാണ് പ്രഗ്യാന്‍ ഓജ പറഞ്ഞത്.

ഇനിയൊരു സീസണ്‍ കൂടിയുണ്ടാകുമോ

നിലവില്‍ ധോണി നായകനും സുരേഷ് റെയ്‌ന ഉപനായകനായുമാണ് ചെന്നൈ കളിക്കുന്നത്. എന്നാല്‍ റെയ്‌നയ്ക്കും ഇനിയൊരു സീസണ്‍ കൂടിയുണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അടുത്ത വര്‍ഷം മെഗാ ഓക്ഷന്‍ നടക്കാനിരിക്കുകയാണ്. റെയ്‌നയെ റിലീസ് ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നൈ കെയ്ന്‍ വില്യംസണെ എത്തിക്കേണ്ടത് എന്നാണ് ഓജ പറയുന്നത്.

ഫൈനലില്‍ എത്തിച്ച നായകന്‍

നേരത്തെ ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ കെയ്ന്‍ വില്യംസണ്‍ ആയിരുന്നു ഹൈദരാബാദിനെ നയിച്ചത്. 2018 ല്‍ വില്യംസണിന്റെ നേതൃത്വത്തില്‍ കളിച്ച ഹൈദരാബാദ് ഫൈനലില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ വാര്‍ണര്‍ മടങ്ങി വന്നതോടെ വില്യംസണിന്റെ നായകസ്ഥാനം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് പലപ്പോഴും ടീമില്‍ പോലും വില്യംസണിന് ഇടം നേടാനാകാതെ വരികയും ചെയ്തു. ന്യൂസിലാന്‍ഡിനേയും ലോകകപ്പ് ഫൈനലില്‍ എത്തിച്ച നായകനാണ് വില്യംസണ്‍.

വില്യംസണിന്റെ തിരിച്ചുവരവ്

ഈ സീസണിന്റെ തുടക്കത്തിലെ മൂന്ന് മത്സരങ്ങള്‍ വില്യംസണ്‍ ഇല്ലാതെയാണ് ഹൈദരാബാദ് കളിച്ചത്. വാര്‍ണറുടെ നേതൃത്വത്തില്‍ ഹൈദരാബാദിന് തിളങ്ങാനും സാധിച്ചിട്ടില്ല. വില്യംസണ്‍ തിരികെ വന്ന മത്സരത്തിലാണ് ഹൈരാബാദ് ആദ്യം ജയിച്ചത്. പിന്നീട് ഡല്‍ഹിക്കെതിരായ മത്സരത്തിലും വില്യംസണ്‍ തിളങ്ങി. ഈ മത്സരം സൂപ്പര്‍ ഓവറിലാണ് നഷ്ടപ്പെട്ടത്. ചെന്നൈയ്‌ക്കെതിരായ മത്സരത്തിലും ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത് വില്യംസണ്‍ ആയിരുന്നു.

Story first published: Thursday, April 29, 2021, 16:10 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+