IPL 2021: 'എല്ലാം തികഞ്ഞവര്‍'- ഇത്തവണത്തെ ഏറ്റവും ശക്തരെ തിരഞ്ഞെടുത്ത് പ്രഖ്യാന്‍ ഓജ
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ജേതാക്കാളായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഹാട്രിക് കിരീടം തേടി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ തടയുകയാവും മറ്റ് ഏഴ് ടീമുകളുടെയും പ്രധാന ലക്ഷ്യം. ഓരോ ടീമും പഴുതുകളടച്ച് ഇത്തവണ കപ്പടിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോഴിതാ ഇത്തവണ ഏറ്റവും ആത്മവിശ്വാസം തോന്നുന്ന കരുത്തുറ്റ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ.
നിലവിലെ ചാമ്പ്യന്മാരും അഞ്ച് തവണ ജേതാക്കളുമായ മുംബൈ ഇന്ത്യന്‍സിനെയാണ് ഏറ്റവും കരുത്തുറ്റ ടീമായി ഓജ തിരഞ്ഞെടുത്തത്. ഇത്തവണയും തകര്‍പ്പന്‍ താരനിര തന്നെയാണ് മുംബൈക്കൊപ്പമുള്ളത്. 'മുംബൈയെ ഒരു സമ്പൂര്‍ണ്ണമായ ടീമായാണ് തോന്നുന്നത്. കുറച്ച് വര്‍ഷങ്ങളായി അവരുടെ ടീമില്‍ വലിയ മാറ്റങ്ങളില്ല. ഇത്തവണത്തെ ലേലത്തിലും പകരക്കാരെ തേടി അവര്‍ പോയില്ല. അവരുടെ ടീം എല്ലാത്തരത്തിലും പൂര്‍ണ്ണതയുള്ളതാണ്. അവസാന രണ്ട് സീസണിലും കിരീടം നേടിയതിനാല്‍ത്തന്നെ ഏറ്റവും ആത്മവിശ്വാസമുള്ള ടീമും മുംബൈയാണെന്നാണ് തോന്നുന്നത്. അവര്‍ക്ക് ആത്മവിശ്വാസം നല്ലതാണ്. എന്നാല്‍ അമിത ആത്മവിശ്വാസം ആവരുത്'- ഓജ പറഞ്ഞു.

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ രോഹിതിനൊപ്പം ഓപ്പണറായി ക്വിന്റന്‍ ഡീകോക്കുണ്ട്. ഇന്നത്തെ ഉദ്ഘാടന മത്സരത്തില്‍ ഡീകോക്ക് കളിക്കില്ലെന്നാണ് വിവരം. അതിനാല്‍ ഇഷാന്‍ കിഷന്‍ ഓപ്പണറായി എത്തിയേക്കും. സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയവര്‍ ബാറ്റിങ്ങില്‍ കരുത്ത് പകരുമ്പോള്‍ ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട് എന്നിവരാണ് പേസാക്രമണം നടത്തുന്നത്.
'എല്ലാ ഐപിഎല്ലിന് മുമ്പായി ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. ടീമിന്റെ ഒത്തൊരുമയാണ് എല്ലാത്തിനേക്കാളും പ്രധാനം. 11 പ്രതിഭാശാലികളായ വ്യക്തികള്‍ ഉണ്ടായിട്ട് കാര്യമില്ല. അവര്‍ക്ക് പരസ്പരം മനസിലാക്കാനും ഇടപഴകാനുമുള്ള സമയം ലഭിക്കണം. താരങ്ങളുടെ മാനസികാവസ്ഥയും ഫോമും എങ്ങനെയായിരിക്കുമെന്നാണ് കണ്ടറിയേണ്ടത്'- ഓജ കൂട്ടിച്ചേര്‍ത്തു.
മുംബൈ ഇന്ത്യന്‍സിനായി നാല് സീസണുകളില്‍ കളിച്ച താരമാണ് ഓജ. രണ്ട് കിരീട നേട്ടത്തിന്റെയും ഭാഗമായിട്ടുണ്ട്. 92 ഐപിഎല്ലില്‍ നിന്ന് 89 വിക്കറ്റാണ് ഓജയുടെ പേരിലുള്ളത്. ഒരു തവണ ഓറഞ്ച് ക്യാപ് നേടാനും ഓജക്ക് സാധിച്ചിട്ടുണ്ട്. 2010ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു ഈ നേട്ടം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications