IPL 2021: പഞ്ചാബ് X ഡല്‍ഹി, ദുരന്തമായി പഞ്ചാബ്, ഫ്‌ളോപ്പായ മൂന്ന് താരങ്ങളിതാ
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 14 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് വിജയം സ്വന്തമാക്കിയത്. മായങ്ക് അഗര്‍വാള്‍ (99*) പഞ്ചാബിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ ശിഖര്‍ ധവാന്‍ (69*), പൃത്ഥ്വി ഷാ (39) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിരാശപ്പെടുത്തിയ പഞ്ചാബ് നിരയിലെ മൂന്ന് ഫ്‌ളോപ്പുകള്‍ ആരൊക്കെയാണെന്ന് നോക്കാം.

പ്രഭ്‌സിംറാന്‍ സിങ്
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ഓപ്പണര്‍ പ്രഭ്‌സിംറാന്‍ സിങ് നിരാശപ്പെടുത്തി. പവര്‍പ്ലേയില്‍ അമിത പ്രതിരോധത്തിലേക്ക് ഒതുങ്ങിയ പ്രഭ്‌സിംറാന്‍ സിങ് 16 പന്തില്‍ 12 റണ്‍സാണ് നേടിയത്. ഒരു സിക്‌സര്‍ ഇതില്‍ ഉള്‍പ്പെടും. 75 മാത്രമായിരുന്നു താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. അതിവേഗം റണ്‍സുയര്‍ത്തേണ്ട പവര്‍പ്ലേയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ പ്രഭ്‌സിംറാന്‍ സിങ് പഞ്ചാബിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടു. മികച്ചൊരു തുടക്കം നല്‍കാന്‍ താരത്തിന് സാധിച്ചിരുന്നെങ്കില്‍ പഞ്ചാബിന്റെ മധ്യനിരക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുമായിരുന്നു.

മുഹമ്മദ് ഷമി
പഞ്ചാബ് കിങ്‌സ് നിരയിലെ സീനിയര്‍ പേസറാണ് മുഹമ്മദ് ഷമി. എന്നാല്‍ ഈ അനുഭവസമ്പത്തിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനാവുന്നില്ല. മൂന്ന് ഓവറില്‍ 37 റണ്‍സ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. കൃത്യമായ ലൈനും ലെങ്തും നിലനിര്‍ത്താന്‍ ഷമി പരാജയപ്പെടുന്നു. അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് ഷമി വിട്ടുകൊടുത്തത്. പവര്‍പ്ലേയിലടക്കം റണ്‍സ് പിടിച്ചുനിര്‍ത്തുന്നതില്‍ ഷമി പരാജയപ്പെട്ടു.

രവി ബിഷ്‌നോയ്
സീസണില്‍ ഭേദപ്പെട്ട പ്രകടമാണ് പഞ്ചാബ് സ്പിന്നര്‍ രവി ബിഷ്‌നോയ് ആദ്യ മത്സരങ്ങളിലെല്ലാം പുറത്തെടുത്തത്. എന്നാല്‍ ഡല്‍ഹിക്കെതിരേ താരത്തിന്റെ തന്ത്രങ്ങളൊന്നും ഫലിച്ചില്ല. നാല് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. മൂന്ന് വീതം ഫോറും സിക്‌സുമാണ് താരം വഴങ്ങിയത്. വിക്കറ്റ് ടേക്കര്‍ ബൗളറായി പഞ്ചാബ് നോക്കിക്കാണുന്ന രവി ബിഷ്‌നോയുടെ മോശം പ്രകടനം പഞ്ചാബിന് വലിയ തിരിച്ചടിയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications