IPL 2021: കോലിപ്പടയെ തടുക്കാന്‍ സ്ജുവിനുമായില്ല, രാജസ്ഥാന്റെ തോല്‍വിയുടെ മൂന്ന് കാരങ്ങളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആര്‍സിബിയുടെ വിജയക്കുതിപ്പിനെ തടുക്കാന്‍ രാജസ്ഥാനുമായില്ല. 10 വിക്കറ്റിനാണ് സഞ്ജുവിനെയും സംഘത്തെയും വിരാടിന്റെ ആര്‍സിബി തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തപ്പോള്‍ 16.3 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ആര്‍സിബി വിജയം സ്വന്തമാക്കി. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (101*) സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ വിരാട് കോലി (72*) അര്‍ധ സെഞ്ച്വറിയും നേടി. മത്സരത്തില്‍ രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായ മൂന്ന് കാരണങ്ങളിതാ.

രാജസ്ഥാന്‍ ബൗളര്‍മാരുടെ മോശം പ്രകടനം
177 റണ്‍സിനെ പ്രതിരോധിക്കാനായി പന്തെറിയുമ്പോഴുള്ള മികവ് ഒരു ഘട്ടത്തിലും രാജസ്ഥാന്‍ ബൗളര്‍മാരില്‍ നിന്ന് ഉണ്ടായില്ല. വിരാട് കോലിക്കും ദേവ്ദത്ത് പടിക്കലും സമ്മര്‍ദ്ദം നല്‍കുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടതാണ് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണം. ജോഫ്രാ ആര്‍ച്ചറുടെ അഭാവം നികത്താന്‍ ടീമിലുള്ള ക്രിസ് മോറിസ് 3 ഓവറില്‍ 38 റണ്‍സാണ് വിട്ടുകൊടുത്തത്. ചേതന്‍ സക്കറിയ നാല് ഓവറില്‍ 35 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മുസ്തഫിസുര്‍ റഹ്മാന്‍ 3.3 ഓവറില്‍ 34 റണ്‍സും വഴങ്ങി. വിക്കറ്റ് വീഴ്ത്തുന്നതില്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. സഞ്ജു സാംസണ്‍ വരുത്തിയ ബൗളിങ് പരീക്ഷണങ്ങളും വിജയം കണ്ടില്ല.

ആര്‍സിബി ഓപ്പണര്‍മാരുടെ മിന്നും ഫോം
രാജസ്ഥാന്‍ നിരയെ നിഷ്പ്രഭമാക്കുന്ന ബാറ്റിങ് പ്രകടനമാണ് ആര്‍സിബി ഓപ്പണര്‍മാര്‍ കാഴ്ചവെച്ചത്. ദേവ്ദത്ത് പടിക്കല്‍ (52 പന്തില്‍ 101*) കന്നി സെഞ്ച്വറി നേടിയപ്പോള്‍ വിരാട് കോലി (47 പന്തില്‍ 72) അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. കോലിയെ കാഴ്ചക്കാരനാക്കുന്ന പ്രകടനമായിരുന്നു ദേവ്ദത്തിന്റേത്. 11 ഫോറും 6 സിക്‌സും ദേവ്ദത്ത് പറത്തി. കോലി 6 ഫോറും 3 സിക്‌സുമാണ് നേടിയത്. ഇരുവരും തമ്മിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് കഴിഞ്ഞ മത്സരങ്ങളിലൊന്നും ക്ലിക്കായിരുന്നില്ല. രാജസ്ഥാനെതിരേ ഇരുവരും ഫോമിലേക്ക് തിരിച്ചെത്തിയതോടെ ടീമിനത് വലിയ ആത്മവിശ്വാസമാവും.

രാജസ്ഥാന്റെ ടോപ് ഓഡര്‍ പോരാ
നായകന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്റെ ടോപ് ഓഡര്‍ ബാറ്റിങ് നിരയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ജോസ് ബട്‌ലര്‍ (8),മനാന്‍ വോറ (7),സഞ്ജു (21),ഡേവിഡ് മില്ലര്‍ (0) എന്നിവരെല്ലാം ആര്‍സിബിക്കെതിരേ വന്‍ പരാജയമായിരുന്നു. മധ്യനിരയില്‍ ക്രിസ് മോറിസും (10) നിരാശപ്പെടുത്തി. ബാറ്റിങ് നിരയുടെ മോശം പ്രകടനം രാജസ്ഥാന് വരും മത്സരങ്ങളിലും തിരിച്ചടി നല്‍കിയേക്കും. പകരക്കാരായി ഇറക്കാന്‍ മികച്ച താരങ്ങളുടെ അഭാവം ടീമിലുണ്ട്. ലിയാം ലിവിങ്സ്റ്റന്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത് രാജസ്ഥാന് തിരിച്ചടിയായിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications