ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും വിരാട് കോലി ക്യാപ്റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ആറ് വേദികളിലായാണ് മത്സരം നടക്കുന്നത്. ഒരു ടീമിനും തട്ടകത്തിന്റെ ആനുകൂല്യം ഇത്തവണയില്ല. ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഓരോ ഓവറിലും കൂടുതല്‍ റണ്‍സുള്ള താരങ്ങളെ പരിചയപ്പെടാം.
ഒന്നാം ഓവറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് മിടുക്കന്‍. 389 റണ്‍സാണ് വാര്‍ണറുടെ പേരിലുള്ളത്. രണ്ടാം ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനാണ് കേമന്‍. 484 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്നാം ഓവറിലും നാലാം ഓവറിലും ധവാന്‍ തന്നെയാണ് കേമന്‍. മൂന്നാം ഓവറില്‍ 538 റണ്‍സും നാലാം ഓവറില്‍ 442 റണ്‍സുമാണ് ധവാന്റെ പേരിലുള്ളത്. അഞ്ചാം ഓവറില്‍ ഡേവിഡ് വാര്‍ണറിനാണ് (466) കൂടുതല്‍ റണ്‍സ്.

ആറാം ഓവറില്‍ വാര്‍ണറാണ് കേമന്‍ (439),ഏഴാം ഓവറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സുരേഷ് റെയ്‌നയാണ് കേമന്‍. 311 റണ്‍സാണ് റെയ്‌ന സ്വന്തമാക്കിയത്. എട്ടാം ഓവറിലും ഒമ്പതാം ഓവറിലും 10ാം ഓവറിലും റെയ്‌നയാണ് (347,356,357) മിടുക്കന്‍. മൂന്നാം നമ്പറില്‍ ഐപിഎല്ലിലെ ഏറ്റവും ശക്തനായ ബാറ്റ്‌സ്മാനും റെയ്‌നയാണ്.
11ാം ഓവറിലും റെയ്‌നയാണ് കേമന്‍ (337). 12ാം ഓവറിലും 13ാം ഓവറിലും വിരാട് കോലിയാണ് കൂടുതല്‍ റണ്‍സ് നേടിയത്. 353,327 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍. 14ാം ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ദിനേഷ് കാര്‍ത്തികിനാണ് കൂടുതല്‍ റണ്‍സ്. 362 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 15 മുതല്‍ 20 ഓവര്‍ വരെ സിഎസ്‌കെ നായകന്‍ എം എസ് ധോണിയെ കടത്തിവെട്ടാന്‍ മറ്റാരുമില്ല.
15ാം ഓവറില്‍ 438 റണ്‍സ്,16ാം ഓവറില്‍ 466 റണ്‍സും 17ാം ഓവറില്‍ 557 റണ്‍സ്,18ാം ഓവറില്‍ 568 റണ്‍സ്,19ാം ഓവറില്‍ 586 റണ്‍സ്,20ാം ഓവറില്‍ 592 റണ്‍സ് എന്നിങ്ങനെയാണ് ധോണി നേടിയിട്ടുള്ളത്. 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സും റണ്‍സും നേടിയത് ധോണിയാണ്. കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെല്ലാം ഉണ്ടായിട്ടും ധോണിയെ മറികടക്കാന്‍ ഇവര്‍ക്കാര്‍ക്കും ആയിട്ടില്ല.