IPL 2021: അവസാന നാല് ഓവറില്‍ കൂടുതല്‍ വിക്കറ്റ് ആര്‍ക്ക്? മലിംഗയുടെ റെക്കോഡ് തകരുമോ?
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇന്ത്യയിലെ ആറ് വേദികളിലായി ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം നല്‍കാതെയാണ് ഇത്തവണ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പല ടീമുകളും ഇതിനോടകം മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇത്തവണയും അതിശക്തര്‍. മറ്റ് ഏഴ് ടീമുകളും തങ്ങളുടെ പിഴവുകള്‍ തിരുത്തി കിരീടത്തിനായുള്ള കാത്തിരിപ്പിലാണ്. ടി20 ഫോര്‍മാറ്റില്‍ വളരെ നിര്‍ണ്ണായകമായ അവസാന നാല് ഓവറുകളില്‍ ഏത് ബൗളറാണ് കൂടുതല്‍ കേമന്‍?വിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ നമുക്ക് പരിശോധിക്കാം.

മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ലസിത് മലിംഗയാണ് ഈ പട്ടികയിലെ ഒന്നാമന്‍. അസാമാന്യമായി യോര്‍ക്കറുകള്‍ എറിയാന്‍ മിടുക്കുള്ള മലിംഗ റണ്‍സ് വിട്ടുകൊടുക്കുന്നതിനും വലിയ പിശുക്കുള്ള താരമാണ്. അവസാന നാല് ഓവറില്‍ 90 വിക്കറ്റാണ് മലിംഗ വീഴ്ത്തിയിട്ടുള്ളത്. അതും 7.83 എന്ന മികച്ച ഇക്കോണമിയില്‍. 2019ലെ സീസണോടെ അദ്ദേഹം ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ എറിഞ്ഞ അവസാന പന്തില്‍ മുംബൈ ഇന്ത്യന്‍സിന് കിരീടം സമ്മാനിച്ചാണ് മലിംഗ കളി നിര്‍ത്തിയത്.

ഡ്വെയ്ന്‍ ബ്രാവോയാണ് രണ്ടാം സ്ഥാനത്ത്. സിഎസ്‌കെ താരമായ ബ്രോവോ 82 വിക്കറ്റുകളാണ് അവസാന നാല് ഓവറുകളില്‍ വീഴ്ത്തിയിട്ടുള്ളത്. സ്ലോ ബോളുകളിലൂടെ ബാറ്റ്‌സ്മാനെ കബളിപ്പിക്കാന്‍ വലിയ മിടുക്കാനാണ് ബ്രോവോയ്ക്കുള്ളത്. 9.87 ആണ് അദ്ദേഹത്തിന്റെ ഇക്കോണമി. ഈ സീസണിലും സിഎസ്‌കെയുടെ ഭാഗമായുള്ള ബ്രാവോ മലിംഗയുടെ ഈ റെക്കോഡ് തകര്‍ക്കുമോയെന്ന് കാത്തിരുന്ന് കാണാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറാണ് പട്ടികയിലെ മൂന്നാമന്‍. 66 വിക്കറ്റാണ് അവസാന നാല് ഓവറുകളില്‍ ഭുവി വീഴ്ത്തിയത്. ഡെത്ത് ഓവറുകളില്‍ ഇന്ത്യയുടെ വിശ്വസ്തന്‍ കൂടിയാണ് അദ്ദേഹം. 9.17 എന്ന മികച്ച ഇക്കോണമിയിലാണ് ഭുവിയുടെ ഐപിഎല്ലിലെ നേട്ടം. നാലാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയാണ്. 53 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. 8.92 എന്ന മികച്ച ഇക്കോണമിയും ബുംറയുടെ പേരിലുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്നര്‍ സുനില്‍ നരെയ്ന്‍ പട്ടികയിലെ അഞ്ചാം സ്ഥാനത്താണ്. 8.1 ഇക്കോണമിയില്‍ 50 വിക്കറ്റാണ് നരെയ്ന്‍ വീഴ്ത്തിയത്. ഈ സീസണിലും കെകെആര്‍ നിരയില്‍ നരെയ്‌നുണ്ട്. 8.90 ഇക്കോമണിയില്‍ ആശിഷ് നെഹ്‌റ 45 വിക്കറ്റും വിനയ് കുമാര്‍ 10.54 ഇക്കോണമിയില്‍ 44 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 43 വിക്കറ്റുള്ള ഡെയ്ല്‍ സ്‌റ്റെയിന്‍ 43 വിക്കറ്റ് തന്നെയുള്ള ആര്‍പി സിങ്,42 വിക്കറ്റുള്ള ഉമേഷ് യാദവ് എന്നിവരാണ് ഈ പട്ടികയിലെ പ്രധാനപ്പെട്ട മറ്റ് താരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications