For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇവര്‍ ഐപിഎല്ലിലെ 'പൊന്നും' വിലയുള്ള താരങ്ങള്‍, പക്ഷേ കപ്പില്ലാത്ത ടീമിന്റെ ഹീറോസ്

By Vaisakhan MK

ദില്ലി: ഐപിഎല്ലില്‍ ചില താരങ്ങളുണ്ട് മികച്ച കളിയായിരിക്കും, പക്ഷേ അവര്‍ക്കൊന്നും ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടുണ്ടാവില്ല. പ്രധാനമായും ഈ താരങ്ങളുടെ പ്രകടനത്തെയാവും ടീമുകള്‍ ആശ്രയിക്കുന്നുണ്ടാവുക. എന്നാല്‍ ടീമെന്ന നിലയില്‍ ഇവര്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടാവില്ല. ആര്‍സിബിക്ക് വിരാട് കോലി അത്തരമൊരു താരമാണ്. അത്തരത്തില്‍ നിരവധി താരങ്ങള്‍ ഐപിഎല്ലിലുണ്ട്. കിരീടമില്ലാത്ത ടീമിന്റെ ഇലവനാണ് ഇവിടെ അവതരിപ്പിക്കുന്നത്. ആരൊക്കെയാണ് ടീമിലുള്ളതെന്ന് പരിശോധിക്കാം.

യൂണിവേഴ്‌സ് ബോസ്

യൂണിവേഴ്‌സ് ബോസ്

ടി20 ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായ ക്രിസ് ഗെയ്‌ലാണ് കിരീടമില്ലാത്ത ടീമിലെ പ്രമുഖന്‍. ടി20യിലെ എക്കാലത്തെയും മികച്ച താരമായി ഗെയ്‌ലിനെ പരിഗണിക്കാം. രണ്ട് ടി20 ലോകകപ്പ് ഗെയ്ല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ ഗെയ്ല്‍ കളിച്ച ടീമുകള്‍ കിരീടം നേടിയിട്ടില്ല. ആര്‍സിബിയും പഞ്ചാബും ഗെയ്‌ലിന്റെ പ്രതിഭയോട് കൂറ് പുലര്‍ത്തിയില്ലെന്ന് പറയേണ്ടി വരും. 137 മത്സരങ്ങളില്‍ നിന്ന് 4848 റണ്‍സാണ് ഐപിഎല്ലില്‍ ഗെയ്‌ലിന്റെ സമ്പാദ്യം. 40.40 ശരാശരി. സ്‌ട്രൈക്ക് റേറ്റാണെങ്കില്‍ 149.49. കിരീടം നേടാന്‍ ഏറ്റവും അര്‍ഹന്‍ ഗെയ്‌ലാണ്.

കിംഗ് കോലി

കിംഗ് കോലി

ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായ വിരാട് കോലിക്ക് ഇതുവരെ ഐപിഎല്‍ കിരീടമില്ല. കിരീടം നേടാത്ത ടീമുകളുടെ ഇലവനുണ്ടെങ്കില്‍ കോലി അതിന്റെ ക്യാപ്റ്റനായിരിക്കും. 6021 റണ്‍സോടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ് അദ്ദേഹം. 2016ല്‍ ആര്‍സിബിയെ ഫൈനലില്‍ എത്തിച്ചത് ആര്‍സിബിയായിരുന്നു. 196 മത്സരങ്ങളാണ് കോലി കളിച്ചത്. എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സിയാണ് പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നത്. അഞ്ച് സെഞ്ച്വറികള്‍ താരത്തിനുണ്ട്. എന്നാല്‍ നിര്‍ണായക സമയത്ത് തീരുമാനമെടുക്കുന്നതില്‍ കോലിയെന്ന ക്യാപ്റ്റനും ആര്‍സിബിയുടെ ബാറ്റിംഗ് നിരയും പൊളിയുന്നതോടെയാണ് അദ്ദേഹത്തിന് കിരീടം പലപ്പോഴും നഷ്ടമായത്.

ഹൈദരാബാദിന്റെ വെടിക്കെട്ട്

ഹൈദരാബാദിന്റെ വെടിക്കെട്ട്

ടി20 ക്രിക്കറ്റില്‍ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊന്നാണ് ജോണി ബെയര്‍സ്‌റ്റോ. വെറും 1.5 കോടി രൂപയ്ക്കാണ് 2019 സീസണില്‍ ബെയര്‍‌സ്റ്റോ ഹൈദരാബാദിലെത്തിയത്. അതിന് ശേഷം ടീമിന്റെ കരുത്താണ് താരം. മൂന്ന് സീസണില്‍ നിന്നായി 963 റണ്‍സ് ബെയര്‍‌സ്റ്റോയ്ക്കുണ്ട്. 43.77 ശരാശരി. കിരീടമില്ലാത്തവരുടെ ടീമില്‍ മൂന്നാം സ്ഥാനത്ത് കളിക്കാന്‍ ബെസ്റ്റ് ബെയര്‍സ്‌റ്റോയാണ്. കഴിഞ്ഞ സീസണില്‍ 345 റണ്‍സ് താരം അടിച്ചെടുത്തിരുന്നു.

ആര്‍സിബിയുടെ എബിഡി

ആര്‍സിബിയുടെ എബിഡി

വെടിക്കെട്ട് ബാറ്റിംഗിന്റെ സ്വഭാവം തന്നെ മാറ്റിയെഴുതിയ താരമാണ് ഡിവില്യേഴ്‌സ്. പക്ഷേ കരിയറില്‍ ഒരു കിരീടം പോലും താരത്തിനില്ല. 4974 റണ്‍സാണ് ഐപിഎല്ലില്‍ സമ്പാദ്യം. നാല്‍പ്പതിന് മുകളില്‍ ശരാശരി അദ്ദേത്തിനുണ്ട്. അതിന് പുറമേ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ഗംഭീര ഫീല്‍ഡര്‍ ഡിവില്യേഴ്‌സാണ്. ഐപിഎല്ലിലെ എണ്ണം പറഞ്ഞ ക്യാച്ചുകളും താരത്തിന്റെ പേരിലുണ്ട്. 2018 മുതല്‍ ഡിവില്യേഴ്‌സിന്റെ ശരാശരി 44ല്‍ താഴെ പോയിട്ടില്ല. 2020ല്‍ 45.40, 2019ല്‍ 44.20 എന്നിങ്ങനെയാണ് ശരാശരി. കിരീടമില്ലാത്ത ടീമില്‍ നാലാം സ്ഥാനത്ത് കളിക്കാന്‍ ബെസ്റ്റ് ഡിവില്യേഴ്‌സാണ്.

പന്തിനും കപ്പില്ല

പന്തിനും കപ്പില്ല

ഋഷഭ് പന്ത് താരതമ്യേന യുവതാരമാണ്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായ പന്ത് ഇതുവരെ ഐപിഎല്‍ കിരീടം നേടിയിട്ടില്ല. 2167 റണ്‍സാണ് പന്തിന്റെ ഐപിഎല്‍ സമ്പാദ്യം. 150 സ്‌ട്രൈക്ക് റേറ്റുമുണ്ട്. 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 13 അര്‍ധ സെഞ്ച്വറികള്‍ താരത്തിന്റെ പേരിലുണ്ട്. ടൂര്‍ണമെന്റിലെ ഏറ്റവും ബെസ്റ്റ് വിക്കറ്റ് കീപ്പറും പന്ത് തന്നെയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം പ്രകടനത്തിലും പന്ത് മുന്നിലെത്തി. കിരീടമില്ലാത്ത ടീമിന്റെ വിക്കറ്റ് കീപ്പര്‍ അതുകൊണ്ട് തന്നെ പന്താണ്.

രാജസ്ഥാന്റെ മോറിസ്

രാജസ്ഥാന്റെ മോറിസ്

ക്രിസ് മോറിസ് ഇതുവരെ കളിച്ച ടീമൊന്നും കിരീടം നേടിയിട്ടില്ല. ഈ സീസണില്‍ മോറിസിലാണ് രാജസ്ഥാന്‍ പ്രതീക്ഷ വെക്കുന്നത്. 599 റണ്‍സാണ് ഐപിഎല്ലില്‍ ഇതുവരെ നേടിയത്. 157 സ്‌ട്രൈക്ക് റേറ്റുണ്ട് മോറിസിന്. ബാറ്റിംഗില്‍ വമ്പന്‍ ഷോട്ടുകള്‍ മോറിസിന് സാധിക്കും. 85 വിക്കറ്റുകളും മോറിസ് നേടിയിട്ടുണ്ട്. 7.92 എന്ന മികച്ച ഇക്കോണമിയും താരത്തിനുണ്ട്. നല്ല രീതിയില്‍ ബാറ്റിംഗും ബൗളിംഗും മോറിസിന് സാധിക്കുന്ന കാര്യമാണ്. കിരീടമില്ലാത്ത ടീമിലെ ഓള്‍റൗണ്ടറായി ഇതോടെ മോറിസ് ഇടംപിടിച്ചു.

സിക്‌സര്‍ തേവാത്തിയ

സിക്‌സര്‍ തേവാത്തിയ

പഞ്ചാബിനെതിരെ ഒരോവറില്‍ അഞ്ച് സിക്‌സറടിച്ച സ്റ്റാറായ താരമാണ് രാഹുല്‍ തേവാത്തിയ. ഐപിഎല്ലില്‍ ഇതുവരെ 447 റണ്‍സ് താരം നേടിയിട്ടുണ്ട്. 135 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. വാലറ്റത്ത് വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ള താരമാണ് തേവാത്തിയ. കിരീടം നേടാന്‍ ഇതുവരെ തേവാത്തിയക്ക് സാധിച്ചിട്ടില്ല. 25 വിക്കറ്റുകളും ഇതുവരെ തേവാത്തിയ നേടിയിട്ടുണ്ട്. 7.36 എന്ന നല്ല ഇക്കോണമിയും താരത്തിനുണ്ട്. കിരീടമില്ലാത്ത ഇലവന്റെ ഫിനിഷര്‍ റോള്‍ തേവാത്തിയക്കാണ്.

സീനിയറായിട്ടും കപ്പില്ല

സീനിയറായിട്ടും കപ്പില്ല

അമിത് മിശ്ര ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരമാണ്. ഏത് സമയത്തും വിക്കറ്റെടുക്കാനുള്ള കഴിവാണ് മിശ്രയ്ക്കുള്ളത്. കരിയറിന്റെ അവസാന ഘട്ടത്തിലും മിശ്ര വിക്കറ്റെടുക്കുന്നുണ്ട്. 164 വിക്കറ്റുകളാണ് മിശ്ര ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള രണ്ടാമത്തെ താരമാണ് മിശ്ര. 7.34 എന്ന ഇക്കോണമിയും മിശ്രയ്ക്കുണ്ട്. ഡല്‍ഹിയുടെ മാച്ച് വിന്നറാവാന്‍ ഇത്തവണ മിശ്രയ്ക്ക് സാധിക്കും. ഏത് ടീമിലും മിശ്രയ്ക്ക് ഇടംപിടിക്കുക എളുപ്പമാണ്. കിരീടമില്ലെന്ന കുറവ് മാത്രമാണ് മിശ്രയ്ക്കുള്ളത്.

പഞ്ചാബിന്റെ അര്‍ഷ്ദീപ്

പഞ്ചാബിന്റെ അര്‍ഷ്ദീപ്

കപ്പ് ഇതുവരെ കിട്ടിയില്ലെങ്കില്‍ ഭാവിയില്‍ അതുള്ള ടീമില്‍ എത്താന്‍ കഴിയുന്ന താരമാണ് അര്‍ഷ്ദീപ് സിംഗ്. അണ്ടര്‍ 19 ലോകകപ്പ് നേടിയ 2018 ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അര്‍ഷ്ദീപ്. സികെ നായിഡു ട്രോഫിയില്‍ ഹാട്രിക്കും ഉണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ഒമ്പത് വിക്കറ്റാണ് അര്‍ഷ്ദീപ് നേടിയത്. ഈ സീസണില്‍ പഞ്ചാബിന്റെ സ്റ്റാര്‍ ബൗളര്‍ അര്‍ഷ്ദീപാണ്. റിച്ചാര്‍ഡ്‌സണും മെറിഡിത്തും പരാജയപ്പെട്ടിടത്താണ് അര്‍ഷ്ദീപ് മികച്ച് നിന്നത്. വൈകാതെ തന്നെ ഇന്ത്യന്‍ ടീമിലേക്കുള്ള വാതിലുള്ള അര്‍ഷ്ദീപിന് മുന്നില്‍ തുറക്കും. കിരീടമില്ലാത്ത ടീമിന്റെ സ്‌ട്രൈക്ക് ബൗളറും അര്‍ഷ്ദീപാണ്.

ഷമി ഹീറോയാടാ

ഷമി ഹീറോയാടാ

പഞ്ചാബിന്റെ ബൗളിംഗ് പ്രതീക്ഷയായ മുഹമ്മദ് ഷമിയും ഇതുവരെ കിരീടം നേടിയിട്ടില്ല. ഏത് സമയത്തും വിക്കറ്റെടുക്കാന്‍ താരത്തിന് സാധിക്കും. ഇതുവരെ 66 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. 20 വിക്കറ്റുകള്‍ കഴിഞ്ഞ സീസണില്‍ താരം നേടിയിരുന്നു. എന്നാല്‍ പഞ്ചാബ് പ്ലേഓഫിലെത്തിയിരുന്നില്ല. അതുകൊണ്ട് കിരീട സാധ്യതയും നഷ്ടമായി. യോര്‍ക്കറുകള്‍ നന്നായി എറിയാന്‍ കഴിയുന്ന താരവുമാണ് ഷമി. പഞ്ചാബ് താരത്തെ നന്നായി ഉപയോഗിച്ചാല്‍ കിരീടവും പിന്നാലെ വരും.

റബാദ മാസാണ്

റബാദ മാസാണ്

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കരുത്തുറ്റ ബൗളറാണ് കഗിസോ റബാദ. കഴിഞ്ഞ സീസണില്‍ 30 വിക്കറ്റോടെ പര്‍പ്പിള്‍ ക്യാപ് റബാദക്കായിരുന്നു. 8.34 ആയിരുന്നു ഇക്കോണമി. റബാദയുടെ മികവില്‍ ഡല്‍ഹി ഫൈനലില്‍ എത്തിയിരുന്നു. വാലറ്റത്ത് ചില വെടിക്കെട്ട് നടത്താനും റബാദ മിടുക്കനാണ്. കിരീടമില്ലാത്ത ടീമില്‍ നാലാമത്തെ വിദേശ താരം റബാദയാണ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കപ്പടിച്ചിരുന്നെങ്കില്‍ റബാദ ഈ ടീമില്‍ ഉണ്ടാവുമായിരുന്നില്ല. കിരീടമില്ലാത്ത ഇലവന്റെ സ്‌ട്രൈക്ക് ബൗളര്‍മാരില്‍ ഒരാള്‍ റബാദയാണ്.

Story first published: Sunday, April 25, 2021, 6:11 [IST]
Other articles published on Apr 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+