IPL 2021: ആദ്യം ബാറ്റ് ചെയ്തപ്പോഴും രണ്ടാമത് ബാറ്റ് ചെയ്യുമ്പോഴും സെഞ്ച്വറി, ഇവര്‍ വീരന്മാര്‍
മുംബൈ: അതിവേഗ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരുടെ ആഘോഷമായ ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ താരങ്ങള്‍ നിരവധിയാണ്. തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിക്കുന്ന ഐപിഎല്ലില്‍ സെഞ്ച്വറി നേടുകയെന്നത് പ്രയാസമുള്ള കാര്യമാണ്. വിരാട് കോലി, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരെല്ലാം ഒന്നിലധികം തവണ സെഞ്ച്വറിയോടെ കരുത്ത് കാട്ടിയവരാണ്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്തപ്പോഴും രണ്ടാമത് ബാറ്റ് ചെയ്തപ്പോഴും സെഞ്ച്വറി നേടിയ താരങ്ങള്‍ ആരൊക്കെയാണ്. പുതിയ സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കാനിരിക്കെ ഈ റെക്കോഡ് നേടിയവര്‍ ആരൊക്കെയാണെന്ന് നോക്കാം.
ആദം ഗില്‍ക്രിസ്റ്റ് ഈ റെക്കോഡില്‍ ഇടം പിടിച്ച താരമാണ്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ച ഗില്‍ക്രിസ്റ്റ് പഞ്ചാബ് കിങ്‌സിനുവേണ്ടിയും കളിച്ചിട്ടുണ്ട്. 80 ഐപിഎല്ലില്‍ നിന്ന് രണ്ട് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 2069 റണ്‍സാണ് ഗില്‍ക്രിസ്റ്റ് നേടിയിട്ടുള്ളത്. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് താരമായ വീരേന്ദര്‍ സെവാഗും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. വെടിക്കെട്ട് ഓപ്പണറായ സെവാഗ് 104 ഐപിഎല്ലില്‍ നിന്നായി 2 സെഞ്ച്വറി ഉള്‍പ്പെടെ 2728 റണ്‍സാണ് നേടിയിട്ടുള്ളത്.
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും ഈ റെക്കോഡിന്റെ ഭാഗമാണ്. ആര്‍സിബി, കെകെആര്‍, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഗെയ്ല്‍ 132 ഐപിഎല്ലില്‍ നിന്ന് നേടിയത് 4772 റണ്‍സാണ്. ഇതില്‍ ആറ് സെഞ്ച്വറിയും ഉള്‍പ്പെടും. ടൂര്‍ണമെന്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനും ഉടമയാണ് ഗെയ്ല്‍ (175).

മൂന്ന് തവണ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഏക താരമായ ഡേവിഡ് വാര്‍ണറും ഈ പട്ടികയിലുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായ വാര്‍ണര്‍ 142 മത്സരത്തില്‍ നിന്ന് 5254 റണ്‍സ് ഇതിനോടകം നേടിയിട്ടുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും ഉള്‍പ്പെടും. ആര്‍സിബി നായകന്‍ വിരാട് കോലിയും ഈ പട്ടികയിലുണ്ട്. ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും മികച്ച ബാറ്റിങ് റെക്കോഡാണ് കോലിക്കുള്ളത്. 192 മത്സരത്തില്‍ നിന്ന് 5878 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഉള്‍പ്പെടും. 2016ല്‍ നാല് സെഞ്ച്വറിയുള്‍പ്പെടെ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.
രാജസ്ഥാന്‍ റോയല്‍സ്, ആര്‍സിബി, സിഎസ്‌കെ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഷെയ്ന്‍ വാട്‌സണും ഈ റെക്കോഡില്‍ ഇടം പിടിച്ച താരമാണ്. 145 ഐപിഎല്ലില്‍ നിന്ന് നാല് സെഞ്ച്വറി ഉള്‍പ്പെടെ 3874 റണ്‍സ് നേടിയിട്ടുള്ള വാട്‌സണ്‍ അവസാന സീസണോടെയാണ് കളി മതിയാക്കിയത്. നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശിഖര്‍ ധവാനും ഈ റെക്കോഡിന്റെ ഭാഗമാണ്. 176 ഐപിഎല്ലില്‍ നിന്നായി 5196 റണ്‍സ് നേടിയ ധവാന്‍ അവസാന സീസണിലാണ് ഈ റെക്കോഡിലേക്ക് ഉയര്‍ന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications