For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 20 കോടി പ്രതിഫലം ആരെങ്കിലും നേടുമോ? ഈ മൂന്ന് പേര്‍ക്കായി വമ്പന്‍ പോരാട്ടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള താരലേലത്തിന്റെ തീയ്യതി പ്രഖ്യാപിച്ച് കഴിഞ്ഞു. ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കുന്ന മിനി താരലേലത്തിന്റെ ഏറ്റവും വലിയ സവിശേഷത ചില സൂപ്പര്‍ താരങ്ങളുടെ വരവാണ്. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ആരോണ്‍ ഫിഞ്ച് തുടങ്ങിയവരെ ടീമുകള്‍ ഒഴിവാക്കിയതോടെ താരലേലത്തില്‍ ഇവര്‍ക്കായി വമ്പന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Can anyone cross the Rs 20cr salary mark on Feb 18?
 ഐപിഎല്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തില്‍ വിറ്റുപോയ താരം യുവരാജ് സിങ്ങാണ്. 16 കോടി രൂപയാണ് യുവരാജിന് ലഭിച്ചത്. ഇത്തവണ 20 കോടി ക്ലബ്ബില്‍ എത്താന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? സാധ്യത തള്ളിക്കളയാനാവില്ല. ഇത്തവണ റെക്കോഡ് പ്രതിഫലം നേടാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയെങ്കിലും ഓസീസ് താരം സ്റ്റീവ് സ്മിത്തിനായി താരലേലത്തില്‍ വാശിയേറിയ പോരാട്ടം നടക്കുമെന്നുറപ്പ്. അവസാന രണ്ട് സീസണിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതോടെയാണ് സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയത്. എന്നാല്‍ സ്മിത്തിനെ നോട്ടമിട്ട് വമ്പന്മാര്‍ തന്നെ രംഗത്തുണ്ട്.

സ്റ്റീവ് സ്മിത്ത്

ഇത്തവണ സ്മിത്ത് 20 കോടി റെക്കോഡ് പ്രതിഫലത്തിലേക്ക് എത്താനും സാധ്യതയുണ്ട്. പ്രധാനമായും സിഎസ്‌കെയും ആര്‍സിബിയുമാണ് സ്മിത്തിനെ ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം. ധോണി ഈ വര്‍ഷത്തോടെ ഐപിഎല്ലിലും കളം ഒഴിഞ്ഞേക്കും. അതിനാല്‍ത്തന്നെ നായകസ്ഥാനത്ത് മികച്ചൊരു താരത്തെ സിഎസ്‌കെയ്ക്ക് ആവിശ്യമാണ്. അതിനായി സ്മിത്തിനെയാണ് സിഎസ്‌കെ ലക്ഷ്യം വെക്കുന്നതെന്നാണ് വിവരം. നേരത്തെ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സില്‍ ധോണി ഉള്‍പ്പെടെ ഉള്ളപ്പോള്‍ സ്മിത്തായിരുന്നു നായകന്‍.

എബി ഡിവില്ലിയേഴ്‌സ്

വിരാട് കോലി നയിക്കുന്ന ആര്‍സിബിയില്‍ എബി ഡിവില്ലിയേഴ്‌സ് അധിക നാള്‍ ടീമില്‍ തുടര്‍ന്നേക്കില്ല. അതിനാല്‍ മികച്ചൊരു വിദേശ താരത്തെ ആര്‍സിബിക്കും ആവിശ്യമാണ്. വമ്പന്മാര്‍ക്ക് സ്മിത്തിനെ ആവിശ്യമുള്ളതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ താരലേലത്തില്‍ നടക്കുമെന്നുറപ്പ്.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം അസാന സീസണിലും നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ ടീം ഒഴിവാക്കിയത്. എന്നാല്‍ മാക്‌സ് വെല്ലിനായി കാത്തിരിക്കുന്ന ടീമുകളുണ്ടെന്നാണ് വിവരം. ആര്‍സിബി വെടിക്കെട്ട് ബാറ്റ്‌സ്മാനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആരോണ്‍ ഫിഞ്ച്,മോയിന്‍ അലി തുടങ്ങിയ വിദേശ താരങ്ങളെ കൈയൊഴിഞ്ഞ ആര്‍സിബിക്ക് ഓള്‍റൗണ്ടറെ അത്യാവശ്യമാണ്. രാജസ്ഥാന്‍ റോയല്‍സും മാക്‌സ് വെല്ലിനായി ശ്രമിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ റെക്കോഡ് പ്രതിഫലം താരത്തിന് ലഭിക്കാന്‍ സാധ്യതയുണ്ട്. ബിബിഎല്ലില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് മാക്‌സ്‌വെല്‍ കാഴ്ചവെക്കുന്നത്.

ഡേവിഡ് മലാന്‍

ഡേവിഡ് മലാന്‍

നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാനെ ടീമിലെത്തിക്കാന്‍ വാശിയേറിയ പോരാട്ടം നടന്നേക്കും. സിഎസ്‌കെ,ആര്‍സിബി,ഡല്‍ഹി ക്യാപിറ്റല്‍സ്,രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയവര്‍ക്കെല്ലാം മികച്ച ഓപ്പണര്‍മാരെ ആവിശ്യമുണ്ട്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ താരത്തിന്റെ സമീപകാല പ്രകടനം വളരെ മികച്ചതാണ്. അതിനാല്‍ത്തന്നെ റെക്കോഡ് പ്രതിഫലം മലാന് ലഭിക്കാന്‍ സാധ്യത കൂടുതലാണ്. 216 ടി20 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള മലാന്‍ 33.79 ശരാശരിയില്‍ 5981 റണ്‍സാണ് നേടിയിട്ടുള്ളത്. ബിബിഎല്ലിലും മലാന്‍ തിളങ്ങുന്നത് ലേലത്തില്‍ താരത്തിന്റെ മൂല്യം ഉയര്‍ത്തുമെന്നുറപ്പാണ്.

Story first published: Friday, January 29, 2021, 8:55 [IST]
Other articles published on Jan 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+