Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: താരലേലം നടക്കാന്‍ ഒരാഴ്ചകൂടി വൈകും, കണക്കുകൂട്ടി പടയൊരുക്കി ഫ്രാഞ്ചൈസികള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഒരാഴ്ചകൂടി വൈകുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഫെബ്രുവരി 11ന് താരലേലം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇപ്പോഴുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഫെബ്രുവരി മൂന്നാം വാരമാവും താരലേലം നടക്കുക. ഇക്കാര്യം ബിസിസി ഐയുടെ മുതിര്‍ന്ന വൃത്തങ്ങളാണ് അറിയിച്ചത്. അന്തിമ തീയ്യതിയും ലേലത്തിന്റെ വേദിയും അധികം വൈകാതെ തന്നെ പുറത്തുവിടുമെന്ന് ബിസിസി ഐ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇക്കഴിഞ്ഞ 20ന് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കുന്ന താരങ്ങളുടെയും പട്ടിക പുറത്തുവിട്ടിരുന്നു. ഇനി വേണ്ടത് താരലേലത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ പട്ടികയാണ്. ഫെബ്രുവരി 4ന് അഞ്ച് മണിക്ക് മുമ്പായി ക്രിക്കറ്റ് അസോസിയേഷനുകള്‍ മുഖേനെ ഓണ്‍ലൈനായാണ് താരങ്ങള്‍ താരലേലത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷ നല്‍കേണ്ടത്. ഓണ്‍ലൈനായതിനാല്‍ ഇത്തവണ തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്താന്‍ സമയം നല്‍കാതെ നേരിട്ട് അപേക്ഷ തള്ളിക്കളയും.

ipl2021

ഗ്ലെന്‍ മാക്‌സ് വെല്‍,സ്റ്റീവ് സ്മിത്ത്,ക്രിസ് മോറിസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇത്തവണ താരലേലത്തിലേക്ക് എത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടം തന്നെ ഇത്തവണത്തെ താരലേലത്തില്‍ പ്രതീക്ഷിക്കാം. 196.6 കോടി രൂപയാണ് താരലേലത്തില്‍ ആകെ ഉപയോഗിക്കുക. എട്ട് ടീമുകളുമായി 139 താരങ്ങളെയാണ് നിലനിര്‍ത്തിയത്. ഇതിലൂടെ 483.39 കോടി രൂപയാണ് ആകെ ചിലവായിരിക്കുന്നത്. 57 താരങ്ങളെയാണ് ടീമുകള്‍ ഒഴിവാക്കിയിരിക്കുന്നത്.

കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ഇത്തവണത്തെ താരലേലത്തില്‍ പണക്കാരന്‍. 53.20 കോടി രൂപ ടീമിന് ബാക്കിയുണ്ട്. അഞ്ച് വിദേശ താരങ്ങളെ ടീമിലെടുക്കാന്‍ ടീമിന് അവസരമുണ്ട്. മാക്‌സ് വെല്‍,ഷെല്‍ഡോന്‍ കോട്രല്‍,ജിമ്മി നിഷാം എന്നിവരാണ് പഞ്ചാബ് ഒഴിവാക്കിയ പ്രമുഖര്‍. വിരാട് കോലിയുടെ ആര്‍സിബി ക്രിസ് മോറിസ്,ആരോണ്‍ ഫിഞ്ച്,ഇസിരു ഉദാന,ശിവം ദുബെ തുടങ്ങിയവരെയൊക്കെ ഒഴിവാക്കിയതോടെ 35.90 കോടി രൂപ പേഴ്‌സില്‍ ബാക്കിയുണ്ട്. നാല് വിദേശ താരങ്ങളെ അവര്‍ക്ക് ടീമിലെത്തിക്കാം.

സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയ രാജസ്ഥാന്‍ റോയല്‍സിന് 34.85 കോടിയാണ് ബാക്കിയുള്ളത്. മുംബൈക്ക് 15.35 കോടിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 10.75 കോടിയും ഡല്‍ഹി ക്യാപിറ്റല്‍സിന് 12.9 കോടിയും സിഎസ്‌കെയ്ക്ക് 22.90 കോടിയും ബാക്കിയുണ്ട്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇത്തവണയും സൂപ്പര്‍ താരങ്ങളെയെല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെ മെഗാ താരലേലം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ മിനി താരലേലം മാത്രമാണ് നടക്കുക.

Story first published: Friday, January 22, 2021, 13:39 [IST]
Other articles published on Jan 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+