വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021 Auction: ചുരുക്ക പട്ടികയില്‍ ഇടമില്ല, അവസാനശ്വാസം വരെ തോല്‍വി സമ്മതിക്കില്ലെന്ന് ശ്രീശാന്ത്

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലത്തിനായുള്ള ബിസിസിഐ ചുരുക്കപ്പട്ടികയില്‍ നിന്ന് കേരള പേസര്‍ എസ് ശ്രീശാന്ത് പുറത്തായിരിക്കുകയാണ്. 2013ലെ ഐപിഎല്ലിലെ ഒത്തുകളി കേസില്‍ അകപ്പെട്ടതിനെത്തുടര്‍ന്ന് ആജീവനാന്ത വിലക്ക് നേരിട്ട ശ്രീശാന്ത് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിനുവേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഇത്തവണത്തെ ലേലത്തിനായി താരം സ്വമേധയാ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 292 താരങ്ങളടങ്ങുന്ന ചുരുക്കപ്പട്ടികയില്‍ നിന്ന് ശ്രീശാന്ത് പുറത്താവുകയായിരുന്നു.

ബിസിസി ഐയുടെ പകപോക്കലാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമാകവെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ശ്രീശാന്ത്. 'ലേലപട്ടികയില്‍ ഇടം പിടിക്കാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് സാധിച്ചില്ല. എങ്കിലും നിരാശയില്ല. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. അവസാന ശ്വാസം വരെ തോല്‍വി സമ്മതിക്കില്ല. അടുത്ത സീസണില്‍ കളിക്കുന്നതിനായി ശ്രമം തുടരും. മുന്നോട്ട് പോകാന്‍ ഈ സിസ്റ്റത്തിന്റെ പിന്തുണ അത്യാവശ്യമാണ്. എല്ലാവരുടെയും പിന്തുണ ഒപ്പമുണ്ടാകണം. എട്ട് വര്‍ഷം കാത്തിരിക്കാമെങ്കിലും ഇനിയും കാത്തിരിക്കാന്‍ സാധിക്കും'-ശ്രീശാന്ത് പറഞ്ഞു.

ssreesanth

38കാരനായ ശ്രീശാന്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ്,കൊച്ചി ടസ്‌കേഴ്‌സ് ടീമുകള്‍ക്കുവേണ്ടി ഐപിഎല്ലില്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 44 ഐപിഎല്ലില്‍ നിന്നായി 40 വിക്കറ്റുകളാണ് നേടിയത്. ഇത്തവണ ശ്രീശാന്തിന് ആവിശ്യകാരില്ലാത്തതാണ് പട്ടികയില്‍ നിന്ന് പുറത്താകാന്‍ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

അടുത്ത വര്‍ഷം ഐപിഎല്‍ ടീമുകളുടെ എണ്ണം 10 ആക്കി ഉയര്‍ത്താന്‍ ബിസിസി ഐക്ക് പദ്ധതിയുണ്ട്. പുതിയ ടീമില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്ന് നേരത്തെ ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ അടുത്ത വര്‍ഷം കളിക്കാമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്തുള്ളത്. എന്നാല്‍ 38കാരനായ ശ്രീശാന്തിന് ഫിറ്റ്‌നസും ഫോമും കാത്ത് സൂക്ഷിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം. നിലവില്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിന്റെ ഭാഗമാണ് ശ്രീശാന്ത്.

1114 താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ നിന്നാണ് 292 താരങ്ങളുടെ ചുരുക്കപട്ടിക തയ്യാറാക്കിയത്. ഇതില്‍ 164 ഇന്ത്യന്‍ താരങ്ങളും 125 വിദേശ താരങ്ങളും ഉള്‍പ്പെടും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ ഹര്‍ഭജന്‍ സിങ്ങിനും കേദാര്‍ ജാദവിനും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ മാസം 18ന് വൈകീട്ട് 3 മണിക്ക് ചെന്നൈയിലാണ് താരലേലം നടക്കുന്നത്.

Story first published: Friday, February 12, 2021, 10:58 [IST]
Other articles published on Feb 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X