Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021 Auction: നേട്ടം കൊയ്യാന്‍ സാധ്യതയുള്ള മുഷ്താഖ് അലി ട്രോഫിയിലെ അഞ്ച് പ്രകടനങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ ടീമുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. യുവതാരങ്ങളെ മിക്ക ടീമുകള്‍ക്കും ആവിശ്യമുണ്ട്. അതിനാല്‍ത്തന്നെ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ യുവ താരങ്ങള്‍ക്ക് ലേലത്തില്‍ അവസരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരലേലത്തില്‍ നേട്ടം കൊയ്യാന്‍ സാധ്യതയുള്ള മുഷ്താഖ് അലി ട്രോഫിയിലെ മികച്ച അഞ്ച് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഈ IPLൽ നേട്ടം കൊയ്യാന്‍ സാധ്യതയുള്ള മുഷ്താഖ് അലിയിലെ 5 താരങ്ങൾ | Oneindia Malayalam
മുഹമ്മദ് അസ്ഹറുദ്ദീന്‍ (കേരള)

മുഹമ്മദ് അസ്ഹറുദ്ദീന്‍ (കേരള)

കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ് വെടിക്കെട്ട് ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറെ പ്രശംസ നേടിയിരുന്നു. മുംബൈയ്‌ക്കെതിരേ 54 പന്തില്‍ പുറത്താവാതെ 137 റണ്‍സ് നേടിയത് ഫ്രാഞ്ചൈസികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ കേരളത്തിനായി സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് അസ്ഹറുദ്ദീന്‍. വലം കൈ ബാറ്റ്‌സ്മാനായ അസ്ഹറുദ്ദീന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ടീമുകളിലൊന്നിലേക്ക് അസ്ഹറുദ്ദീന്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ട്.

ജലജ് സക്‌സേന (കേരള)

ജലജ് സക്‌സേന (കേരള)

ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്പിന്‍ ഓള്‍റൗണ്ടറാണ് കേരള താരമായ ജലജ് സക്‌സേന. വലം കൈ ബാറ്റ്‌സ്മാനും ഓഫ് സ്പിന്നറുമായ സക്‌സേനക്ക് 15 വര്‍ഷത്തെ രഞ്ജി ട്രോഫി കരിയര്‍ അവകാശപ്പെടാം. 10 വിക്കറ്റാണ് സക്‌സനേ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നേടിയത്. നിര്‍ണ്ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് താരം. രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ്,സിഎസ്‌കെ ടീമുകള്‍ താരത്തിനായി രംഗത്തെത്താന്‍ സാധ്യത കൂടുതലാണ്.

അവി ബറോട്ട് (സൗരാഷ്ട്ര)

അവി ബറോട്ട് (സൗരാഷ്ട്ര)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്ര താരമായ അവി ബറോട്ട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം 283 റണ്‍സാണ് അടിച്ചെടുത്തത്. ഗോവയ്‌ക്കെതിരേ 53 പന്തില്‍ 122 റണ്‍സ് താരം അടിച്ചെടുത്തിരുന്നു. സ്ഥിരതയോടെ കളിക്കാന്‍ സാധിച്ച താരത്തിന്റെ ടൂര്‍ണമെന്റിലെ സ്‌ട്രൈക്കറേറ്റ് 185 ആയിരുന്നു. മികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരെ തേടുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,ആര്‍സിബി എന്നിവര്‍ ബറോട്ടിനായി ശ്രമം നടത്തിയേക്കും.

ഷെല്‍ഡോന്‍ ജാക്‌സന്‍ ( പോണ്ടിച്ചേരി)

ഷെല്‍ഡോന്‍ ജാക്‌സന്‍ ( പോണ്ടിച്ചേരി)

വലം കൈ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഷെല്‍ഡോന്‍ ജാക്‌സന്‍ പോണ്ടിച്ചേരിക്കുവേണ്ടിയാണ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ചത്. 242 റണ്‍സുമായി തിളങ്ങാനും അദ്ദേഹത്തിനായി. സൗരാഷ്ട്ര താരമായിരുന്ന അദ്ദേഹം പോണ്ടിച്ചേരിയിലേക്ക് കൂടുമാറുകയായിരുന്നു. പരിചയസമ്പന്നനായ താരത്തിനായി രാജസ്ഥാന്‍,ഡല്‍ഹി,കൊല്‍ക്കത്ത,ആര്‍സിബി ടീമുകള്‍ രംഗത്തെത്താനാണ് സാധ്യത.

ചേതന്‍ സക്കറിയ (സൗരാഷ്ട്ര)

ചേതന്‍ സക്കറിയ (സൗരാഷ്ട്ര)

മികച്ച ഇന്ത്യന്‍ പേസര്‍മാരെ തേടുന്ന ഐപിഎല്‍ ടീമുകളുടെ പരിഗണനയിലുള്ള താരമാണ് സൗരാഷ്ട്രയുടെ ചേതന്‍ സക്കറിയ. മുഷ്താഖ് അലി ട്രോഫിയില്‍ 12 വിക്കറ്റാണ് താരം നേടിയത്. 65 ഡോട്ട്‌ബോളുകള്‍ ടൂര്‍ണമെന്റിലെറിഞ്ഞ താരം വിദര്‍ഭയ്‌ക്കെതിരേ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. 4.90 ആണ് പേസറുടെ ഇക്കോണമി. രാജസ്ഥാന്‍,കെകെആര്‍,ആര്‍സിബി,പഞ്ചാബ് ടീമുകള്‍ക്കെല്ലാം മികച്ച പേസ് ബൗളറെ ആവിശ്യമാണ്. അതിനാല്‍ത്തന്നെ ചേതന്‍ സക്കറിയക്കായി ശ്രമം നടത്തിയേക്കും.

Story first published: Friday, January 29, 2021, 11:09 [IST]
Other articles published on Jan 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+