Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ലേലത്തില്‍ ആദ്യ അങ്കത്തിനൊരുങ്ങുന്ന അഞ്ച് താരങ്ങള്‍ ഇവരാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള തയ്യാറെടുപ്പുകള്‍ സജീവമായി പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. ഇത്തവണ മിനി താരലേലം ആയതിനാല്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. എങ്കിലും ചില യുവതാരങ്ങള്‍ ഇത്തവണ താരലേലത്തില്‍ അങ്കത്തിനിറങ്ങുന്നുണ്ട്. അത്തരത്തില്‍ ടീമുകള്‍ വാങ്ങാന്‍ സാധ്യതയുള്ള ആദ്യ ലേലത്തിനിറങ്ങുന്ന അഞ്ച് താരങ്ങളെ പരിചയപ്പെടാം.

ഡേവിഡ് മലാന്‍

ഡേവിഡ് മലാന്‍

നിലവിലെ ഐസിസി ടി20 റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ താരമാണ് ഇംഗ്ലണ്ടുകാരനായ ഡേവിഡ് മലാന്‍. 19 ടി20കളില്‍ നിന്നായി 10 അര്‍ധ സെഞ്ച്വറി ഇതിനോടകം അദ്ദേഹം നേടിക്കഴിഞ്ഞു. 53.43 ശരാശരിയും 149.47 സ്‌ട്രൈക്കറേറ്റുമുള്ള മലാന്‍ ഇത്തവണ ആദ്യ ഐപിഎല്‍ താരലേലത്തിനൊരുങ്ങുകയാണ്.ടോപ് ഓഡര്‍ താരമായ മലാനുവേണ്ടി വലിയ മത്സരം തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ആര്‍സിബി,പഞ്ചാബ്,രാജസ്ഥാന്‍ എന്നിവരാണ് പ്രധാനമായും മലാനുവേണ്ടി രംഗത്തുള്ളത്. കരിയറില്‍ 223 ടി20കളില്‍ നിന്നായി 6177 റണ്‍സാണ് മലാന്റെ സമ്പാദ്യം.

ജൈ റിച്ചാര്‍ഡ്‌സന്‍

ജൈ റിച്ചാര്‍ഡ്‌സന്‍

ഓസീസ് പേസ് ബൗളര്‍ ജൈ റിച്ചാര്‍ഡ്‌സനും തന്റെ കന്നി ഐപിഎല്‍ താരലേലത്തിനാണ് തയ്യാറെടുക്കുന്നത്. ബിബിഎല്ലില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. നടന്നുകൊണ്ടിരിക്കുന്ന ബിബിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയത് ജൈ റിച്ചാര്‍ഡ്‌സനാണ്. 15 മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് 24കാരനായ താരം വീഴ്ത്തിയത്. 59 ടി20കളില്‍ നിന്നായി 76 വിക്കറ്റ് റിച്ചാര്‍ഡ്‌സന്‍ വീഴ്ത്തിയിട്ടുണ്ട്. പേസ് ബൗളര്‍മാരെ തേടുന്ന ടീമുകള്‍ ജൈ റിച്ചാര്‍ഡ്‌സനായി വാശിയേറിയ പോരാട്ടം നടത്തിയേക്കും.

 റാസി വാന്‍ ഡെര്‍ ഡൂസന്‍

റാസി വാന്‍ ഡെര്‍ ഡൂസന്‍

മൂന്ന് ഫോര്‍മാറ്റിലും ദക്ഷിണാഫ്രിക്കയുടെ നിര്‍ണ്ണായക താരമായി മാറിയ താരമാണ് റാസി വാന്‍ ഡെര്‍ ഡൂസന്‍. ഇതുവരെ ഐപിഎല്‍ കളിക്കാത്ത താരവും ഇത്തവണ അവസരം തേടിയേക്കും. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാനുള്ള മികവ് 31കാരനായ താരത്തിനുണ്ട്. മികച്ച വിദേശ താരത്തെ തേടുന്ന രാജസ്ഥാന്‍,പഞ്ചാബ്,ഡല്‍ഹി,ആര്‍സിബി ടീമുകള്‍ക്ക് മധ്യനിരയിലേക്ക് പരിഗണിക്കാവുന്ന താരമാണ് റാസി.

റിലി മെറീഡിത്ത്

റിലി മെറീഡിത്ത്

ഓസ്‌ട്രേലിയന്‍ യുവ പേസറും ഇത്തവണത്തെ ഐപിഎല്ലില്‍ അവസരം തേടിയേക്കും. തുടര്‍ച്ചയായി 145ന് മുകളില്‍ പന്തെറിയാനുള്ള കഴിവാണ് റിലിയെ വ്യത്യസ്തനാക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന ബിബിഎല്ലില്‍ 13 മത്സരത്തില്‍ നിന്ന് 16 വിക്കറ്റ് യുവ പേസര്‍ നേടിക്കഴിഞ്ഞു. ഇതുവരെ ഓസ്‌ട്രേലിയന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും പേസ് ബൗളറെന്ന നിലയില്‍ ലീഗ് ക്രിക്കറ്റില്‍ ശ്രദ്ധേയനാണ് അദ്ദേഹം. മുംബൈ,രാജസ്ഥാന്‍,ആര്‍സിബി താരങ്ങള്‍ റിലിക്കായി രംഗത്തെത്തിയേക്കും.

ബെന്‍ മാക്ഡിര്‍മോട്ട്

ബെന്‍ മാക്ഡിര്‍മോട്ട്

26കാരനായ ഓസ്‌ട്രേലിയന്‍ താരം വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ല. ഈ സീസണിലെ ബിബിഎല്ലില്‍ 12 മത്സരത്തില്‍ നിന്ന് 402 റണ്‍സ് ഇതിനോടകം താരം സ്വന്തമാക്കി കഴിഞ്ഞു. 140 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശുന്ന താരത്തെ വിക്കറ്റ് കീപ്പറായും പരിഗണിക്കാം. 73 ടി20കളില്‍ നിന്നായി 1660 റണ്‍സാണ് അദ്ദേഹം ആകെ നേടിയിട്ടുള്ളത്. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ താരത്തിനായി രാജസ്ഥാന്‍,പഞ്ചാബ്,ആര്‍സിബി രംഗത്തെത്തിയേക്കും.

Story first published: Monday, February 1, 2021, 15:00 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+