വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കുക ആര്‍ക്ക്? ആശിഷ് നെഹ്റയുടെ പ്രവചനം ഇങ്ങനെ

മുംബൈ: ഐപിഎല്‍ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം നാളെ ചെെൈന്നയില്‍ നടക്കാനിരിക്കുകയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണി മുതലാണ് ലേലം. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. 1114 താരങ്ങള്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ 164 ഇന്ത്യന്‍ താരങ്ങള്‍ക്കും 125 വിദേശ താരങ്ങള്‍ക്കും 3 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ക്കും ബിസിസി ഐ അനുമതി നല്‍കി.

സ്റ്റീവന്‍ സ്മിത്ത്,ഗ്ലെന്‍ മാക്‌സ്‌വെല്‍,ആരോണ്‍ ഫിഞ്ച്,ക്രിസ് മോറിസ് തുടങ്ങി നിരവധി താരങ്ങള്‍ ഇത്തവണത്തെ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ആര്‍ക്കാവും ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കുക എന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും ആര്‍സിബി ബൗളിങ് പരിശീലകനുമായിരുന്ന ആശിഷ് നെഹ്്‌റ.

shakibalhasanandnehra

ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനാവും ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുകയെന്നാണ് നെഹ്്‌റ അഭിപ്രായപ്പെട്ടത്. 'വീണ്ടും ഇതാ മറ്റൊരു താരലേലം,നിരവധി പ്രമുഖ താരങ്ങള്‍,എന്നാല്‍ ലേലത്തിലെ വിലപിടിപ്പുള്ള താരം അത് ബംഗ്ലാദേശിന്റെ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനാവും. ഏത് ടി20യിലും ടീമിന് സംതുലിതാവസ്ഥ നല്‍കാന്‍ ഷക്കീബിനാകും'-നെഹ്‌റ പറഞ്ഞു.

വിലക്ക് നേരിട്ട് രണ്ട് വര്‍ഷത്തോളം പുറത്തിരുന്ന ഷക്കീബ് ഈ അടുത്താണ് ബംഗ്ലാദേശ് ടീമിലേക്ക് തിരിച്ചെത്തിയത്. പരിചയസമ്പന്നനായ താരം എന്നതിലുപരിയായി സ്ഥിരതയുള്ള വെടിക്കെട്ട് ഓള്‍റൗണ്ടര്‍ കൂടിയാണ് അദ്ദേഹം. ഇത്തവണ പല ടീമുകള്‍ക്കും മികച്ചൊരു ഓള്‍റൗണ്ടറെ ആവിശ്യമായതിനാല്‍ ഷക്കീബിനായി വാശിയേറിയ പോരാട്ടം തന്നെ നടന്നേക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ്,രാജസ്ഥാന്‍ റോയല്‍,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെല്ലാം ഷക്കീബിന് നോട്ടമുണ്ടെന്നാണ് വിവരം. എന്നാല്‍ കൂടുതല്‍ പണം കൈയിലുള്ള പഞ്ചാബും രാജസ്ഥാനും ബാംഗ്ലൂരും തമ്മിലാവും പ്രധാന പോരാട്ടം. മടങ്ങിവരവിന് ശേഷവും മികച്ച പ്രകടനം കാഴ്ചവെച്ച് ഫോം തെളിയിക്കാന്‍ ഷക്കീബിനായിരുന്നു.

2011ല്‍ ഐപിഎല്ലിലേക്കെത്തിയ ഷക്കീബ് കെകെആര്‍,സണ്‍റൈസേഴ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. 63 ഐപിഎല്ലില്‍ നിന്നായി 21.3 ശരാശരിയില്‍ 746 റണ്‍സും 59 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 126.7 ആണ് ഷക്കീബിന്റെ സ്‌ട്രൈക്കറേറ്റ്. മധ്യനിരയിലേക്ക് മികച്ച താരത്തെ തിരയുന്ന ടീമുകള്‍ക്ക് ഏറ്റവും അനുയോജ്യനായ താരമാണ് ഷക്കീബ്.

Story first published: Wednesday, February 17, 2021, 19:35 [IST]
Other articles published on Feb 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X