ക്രിക്കറ്റല്ല ജനങ്ങളാണ് വലുത്; ഐപിഎല്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍
രാജ്യത്ത് കൊവിഡ് ഭീതി ശക്തമായി മാറിയിരിക്കുകയാണ്. രണ്ടാം തരംഗത്തില്‍ രാജ്യം തളര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഐപിഎല്ലിന്റെ ഭാവി പോലും ആശങ്കയിലായിരിക്കുകയാണ്. വിദേശ താരങ്ങളുടെ തിരിച്ചു പോക്കും കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്നതുമെല്ലാം ഐപിഎല്‍ പാതി വഴിയില്‍ നിര്‍ത്താക്കുള്ള സാധ്യതയിലേക്കാണ് നീങ്ങുന്നത്.
ഇതിനിടെ ഐപിഎല്ലിനെതിരെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ പിയേഴ്‌സ് മോര്‍ഗന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ഐപിഎല്‍ തുടരേണ്ടതില്ലെന്നാണ് മോര്‍ഗന്‍ പറയുന്നത്. നിലവില്‍ മത്സരങ്ങള്‍ നടക്കുന്നത് മുംബൈയിലും ചെന്നൈയിലുമാണ്. അഹമ്മദാബാദിലും ഡല്‍ഹിയിലുമാണ് ഇനി മത്സരങ്ങള്‍ നടക്കാനുള്ളത്.

ഇന്ത്യയില്‍ നിത്യേന മൂന്ന് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന മരണ നിരക്കും വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരുത്തരവാദിത്തപരമായ നേതൃത്വത്തേയും മോര്‍ഗന്‍ വിമര്‍ശിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രഥമ ശ്രദ്ധ കൊവിഡ് വൈറസിനെ നേരിടുകയെന്നതായിരിക്കണമെന്നാണ് മോര്‍ഗന്‍ പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരുത്തരവാദിത്തപരമായ നേതൃത്വം മൂലമുണ്ടായ കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടരേണ്ടതില്ല. രാജ്യത്തിന്റെ പ്രഥമ പരിഗണന പാന്‍ഡമിക് ആയിരിക്കണം. ക്രിക്കറ്റ് അപ്രസക്തമാണ്. എന്നായിരുന്നു മോര്‍ഗന്റെ പ്രതികരണം.
നേരത്തെ ഒളിമ്പിക് മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്രയും ഐപിഎല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ നിലവിലെ സാഹചര്യം പരിഗണിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. പുറത്ത് നടക്കുന്നത് കാണാതേയും കേള്‍ക്കാതേയുമിരിക്കാന്‍ സാധിക്കില്ല. ഐപിഎല്‍ കളിക്കുമ്പോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് ആംബുലന്‍സുകള്‍ ആശുപത്രിയിലേക്ക് പായുകയാണ്. എന്നായിരുന്നു ബിന്ദ്ര പറഞ്ഞത്.

ഈ സാഹചര്യത്തില്‍ ഐപിഎല്‍ കളിക്കാന്‍ എന്തു മാത്രം പ്രിവിലേജാണ് തങ്ങള്‍ക്കുള്ളതെന്ന് താരങ്ങള്‍ തിരിച്ചറിയണം. ഐപിഎല്ലിന്റെ ഭാഗമായ എല്ലാവരും സ്വയം മുന്നോട്ട് വരണമെന്നും വേണ്ടത് ചെയ്യണമെന്നും ബിന്ദ്ര പറഞ്ഞിരുന്നു. നിലവില്‍ ഐപിഎല്ലിനുള്ള ടിവി കവറേജ് എങ്ങനെയാണെന്ന് അറിയില്ലെന്നും ഇനിയത് അല്‍പ്പം കുറച്ചാലും കുഴപ്പമില്ലെന്നും ബിന്ദ്ര പറഞ്ഞിരുന്നു.
ഐപിഎല്ലിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. രാജ്യം കടന്നു പോകുന്ന ഭീതിതമായ സാഹചര്യത്തില്‍ ഐപിഎല്‍ നടത്തേണ്ടതില്ലെന്നാണ് പ്രതികരണങ്ങള്‍. ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ വലുതല്ല ഐപിഎല്ലും ക്രിക്കറ്റുമെന്നും അവര്‍ പറയുന്നു. ഇതിനിടെ ചില താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഓസീസ് താരങ്ങളായ ആഡം സാമ്പ, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രു ടൈ എന്നിവര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഇന്ത്യന്‍ താരം ആര്‍ അശ്വിനും ഐപിഎല്‍ മതിയാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങിയിരുന്നു. കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഓസീസ് താരങ്ങളില്‍ പലരും അതൃപ്തിയും ആശങ്കയും അറിയിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് ചില രാജ്യങ്ങള്‍ ഇതിനോടകം തന്നെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് താരങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐപിഎല്ലിന്റെ ഭാവി എന്താകുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications