IPL 2021: ഇന്ത്യന്‍ അരങ്ങേറ്റത്തിനു മുമ്പ് ഫൈവ് സ്റ്റാര്‍! വമ്പന്‍ നേട്ടവുമായി അര്‍ഷ്ദീപ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തിലെ ഉജ്ജ്വല ബൗളിങ് പ്രകടനത്തിലൂടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്. മല്‍സരത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിക്കാന്‍ താരത്തിനായിരുന്നു. നാലോവറില്‍ 32 റണ്‍സിനായിരുന്നു അര്‍ഷ്ദീപ് അഞ്ചു ഇരകളെ കണ്ടെത്തിയത്. ഐപിഎല്‍ കരിയറില്‍ അദ്ദേഹത്തിന്റെ കന്നി അഞ്ചു വിക്കറ്റ് നേട്ടമാണിത്. എവിന്‍ ലൂയിസ്, ലിയാം ലിവിങ്‌സ്റ്റണ്‍, മഹിപാല്‍ ലൊംറോര്‍, ചേതന്‍ സക്കരിയ, കാര്‍ത്തിഗ് ത്യാഗി എന്നിവരെയാണ് അര്‍ഷ്ദീപ് പുറത്താക്കിയത്.

ഇതോടെ ഐപിഎല്ലില്‍ അഞ്ചു വിക്കറ്റുകളെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമായി അര്‍ഷ്ദീപ് മാറിയിരിക്കുകയാണ്. 22 വയസ്സും 228 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടത്തിലെത്തിയത്. നേരത്തേ മൂന്നാംസ്ഥാനത്തുണ്ടായിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയെ അര്‍ഷ്ദീപ് പിന്തള്ളുകയായിരുന്നു. 2011ല്‍ കൊച്ചിയില്‍ നടന്ന കളിയില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരേ 12 റണ്‍സിന് അഞ്ചു വിക്കറ്റുകളെടുക്കുമ്പോള്‍ ഇഷാന്തിന്റെ പ്രായം 22 ദിവസവും 237 ദിവസവുമായിരുന്നു.

ഈ ലിസ്റ്റില്‍ അര്‍ഷ്ദീപിന് മുന്നിലുള്ള രണ്ടു താരങ്ങള്‍ ഒരാള്‍ വിദേശിയാണ്. രാജസ്ഥാന്‍ റോയല്‍സ് ഫാസ്റ്റ് ബൗളര്‍ ജയദേവ് ഉനാട്കട്ടിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 2013ല്‍ ഡല്‍ഹി ക്യാപ്പില്‍സിനെതിരേ 21 വയസ്സും 204 ദിവസവും പ്രായമുള്ളപ്പോഴാണ് ഉനാട്കട്ട് അഞ്ചു പേരെ പുറത്താക്കിയത്. 25 റണ്‍സ് വഴങ്ങിയായിരുന്നു നേട്ടം. ഉനാട്കട്ടിന് പിറകില്‍ മൂന്നാമത് വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ അല്‍സാറി ജോഫസാണ്. 2019ല്‍ മുംബൈ ഇന്ത്യന്‍സിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 22 വയസ്സും 168 ദിവസവും പ്രായമുള്ളപ്പോഴാണ് താരം റെക്കോര്‍ഡിട്ടത്. 12 റണ്‍സിനു ആറു പേരെ പുറത്താക്കാന്‍ അല്‍സാറിക്കായിരുന്നു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും ഇതു തന്നെയാണ്.

ഇന്ത്യക്കു വേണ്ടി അരങ്ങേറിയിട്ടില്ലാത്ത ഒരു താരത്തിന്റെ ഐപിഎല്ലിലെ ഏറ്റവും മികച്ച നാലാമത്തെ ബൗളിങ് പ്രകടനം കൂടിയാണ് അര്‍ഷ്ദീപിന്റേത്. അങ്കിത് രാജ്പുത്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. 2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പഞ്ചാബ് കിങ്‌സിനായി 14 റണ്‍സിന് അഞ്ചു വിക്കറ്റെടുത്തതാണ് അങ്കിത്തിനെ ഒന്നാമതെത്തിച്ചത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി വരുണ്‍ 20 റണ്‍സിന് അഞ്ചു പേരെ പുറത്താക്കിയതാണ് മികച്ച രണ്ടാമത്തെ പ്രകടനം. ഈ സീസണില്‍ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തിലായിരുന്നു ഹര്‍ഷല്‍ പട്ടേലിന്റെ ഗംഭീര സ്‌പെല്‍. ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 27 റണ്‍സിന് ഹര്‍ഷല്‍ അഞ്ചു പേരെ മടക്കിയിരുന്നു.

പഞ്ചാബിന് 186 റണ്‍സ് വിജയലക്ഷ്യം

പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും രാജസ്ഥാനെ വലിയ ടോട്ടലില്‍ എത്തിക്കുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്താനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട റോയല്‍സ് നിശ്ചിത ഓവറില്‍ 185 റണ്‍സെന്ന വലിയ സ്‌കോറാണ് നേടിയത്. 49 റണ്‍സെടുത്ത ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദാണ് ടീമിന്റെ ടോപ്‌സ്‌കോററായി മാറിയത്. 36 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. മഹിപാല്‍ ലൊംറോറാണ് (43) തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ച മറ്റൊരു താരം. വെറും 17 ബബോളില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമായിരുന്നു ഇത്. അരങ്ങേറ്റ മല്‍സരം കളിച്ച ഓപ്പണര്‍ എവിന്‍ ലൂയിസ് (36), ലിയാം ലിവിങ്സ്റ്റണ്‍ (25) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, September 21, 2021, 22:28 [IST]
Other articles published on Sep 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X