IPL 2021: പഞ്ചാബ് വെറുതെയല്ല 'നന്നാവാത്തത്', പതനത്തിന് കാരണം ചൂണ്ടിക്കാട്ടി നെഹ്‌റ

ഐപിഎല്ലില്‍ മികച്ച താരനിരയുണ്ടായിട്ടും കളിക്കളത്തില്‍ പലപ്പോഴും ഈ മികവ് പുറത്തെടുക്കാന്‍ കഴിയാതെ പോവുന്ന ടീമാണ് കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ്. ടൂര്‍ണമെന്റില്‍ ഇനിയും ഒരു കിരീടം പഞ്ചാബിന്റെ പേരില്‍ ഇല്ല. ക്യാപ്റ്റനെയും ടീമിന്റ പേരുമെല്ലാം മാറ്റിനോക്കിയിട്ടും പഞ്ചാബ് ഇനിയും ക്ലിക്കായിട്ടില്ല. കഴിഞ്ഞ സീസണില്‍ പ്ലേഓഫിലെത്താതെ പുറത്തായ പഞ്ചാബിനു ഇത്തവണയും അതിനു കഴിയുമോയെന്ന കാര്യം സംശയമാണ്. പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് പഞ്ചാബ്. എട്ടു മല്‍സറങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ അവര്‍ക്കു ജയിക്കാനായിട്ടുള്ളൂ. ശേഷിച്ച ആറു കളികളില്‍ അഞ്ചെണ്ണത്തിലെങ്കിലും ജയിക്കാനായാല്‍ മാത്രമേ പഞ്ചാബിനു പ്ലേഓഫ് സാധ്യതയുള്ളൂ.

പഞ്ചാബ് ടീമിന് എന്തുകൊണ്ടാണ് ടൂര്‍ണമെന്റില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തത് എന്നതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ പേസര്‍ ആശിഷ് നെഹ്‌റ. ടീം മാനേജ്‌മെന്റിന് കളിക്കാരില്‍ വിശ്വാസം കുറവാണൈന്നും ഇത് ഉപേക്ഷിച്ച് അവരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 സ്ഥിരതയില്ലാത്ത ടീം

സ്ഥിരതയില്ലാത്ത ടീം

ഐപിഎല്‍ അപ്രവചനീയമായ ടൂര്‍ണമെന്റാണ്. പഞ്ചാബ് കിങ്‌സിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഒട്ടും തന്നെ സ്ഥിരതയില്ലാത്ത ടീമാണ് അവരുടേത്. അവരുടേതായ ദിവസം 200 റണ്‍സ് പോലും ചേസ് ചെയ്തു ജയിക്കും, മറ്റു ദിവസങ്ങളില്‍ മികച്ച ബാറ്റിങ് പിച്ചാണെങ്കില്‍പ്പോലും 140 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്യും.

പഞ്ചാബ് തങ്ങളുടെ ടീമില്‍ ഒരുപാട് അഴിച്ചുപണികളും മാറ്റങ്ങളും നടത്തുന്നതായാണ് എനിക്കു തോന്നിയത്. തങ്ങളുടെ കളിക്കാരെ അവര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല. ഒന്നോ, രണ്ടോ മല്‍സരത്തിനു ശേഷം അവര്‍ കളിക്കാരെ മാറ്റിക്കൊണ്ടേയിരിക്കുന്നു. പഞ്ചാബിന്റെ പ്രശ്‌നം ഇതു തന്നെയാണ്, അത് അവര്‍ അവസാനിപ്പിച്ചേ തീരൂവെന്നും നെഹ്‌റ പറഞ്ഞു.

 നിക്കോളാസ് പൂരന് പിന്തണ നല്‍കണം

നിക്കോളാസ് പൂരന് പിന്തണ നല്‍കണം

ആദ്യപാദത്തില്‍ പഞ്ചാബ് ടീമിലെ ഏറ്റവും വലിയ ഫ്‌ളോപ്പായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പൂരന്‍. പഞ്ചാബ് ബാറ്റിങ് ലൈനപ്പിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് പൂരനെന്നാണ് എന്റെ അഭിപ്രായം. ആദ്യ ഘട്ടത്തില്‍ അദ്ദേഹം വളരെ മോശമായിരുന്നു. പക്ഷെ രണ്ടാംഘട്ടത്തില്‍ പൂരനെ പഞ്ചാബ് കളിപ്പിക്കുമെന്നും ബാറ്റിങില്‍ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ചില മല്‍സറങ്ങളില്‍ അദ്ദേഹം ഏഴാമനായി കളിച്ചിരുന്നു, പക്ഷെ പൂരന് യോജിച്ച ബാറ്റിങ് പൊസിഷന്‍ ഇതല്ല. നാലില്‍ താഴെ അദ്ദേഹത്തെ ഇറക്കാന്‍ പാടില്ലെന്നും നെഹ്‌റ ആവശ്യപ്പെട്ടു.

 ജോര്‍ഡന്‍ പരിചയസമ്പത്തുള്ള താരം

ജോര്‍ഡന്‍ പരിചയസമ്പത്തുള്ള താരം

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ഡന് പഞ്ചാബ് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും നെഹ്‌റ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിരുന്നുള്ളൂ.

വളരെയധികം പരിചയസമ്പത്തുള്ള ടി20 താരമാണ് ക്രിസ് ജോര്‍ഡന്‍. പക്ഷെ ആദ്യഘട്ടത്തില്‍ ചില മല്‍സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ പഞ്ചാബ് അദ്ദേഹത്തെ പുറത്തിരുത്തി. പഞ്ചാബിന് പ്ലാനിങിന്റെയും നിര്‍വഹണത്തിന്റെയും കുറവുണ്ടെന്നാണ് ഇതു കാണിക്കുന്നത്. തങ്ങളുടെ കളിക്കാരെ പഞ്ചാബ് പിന്തുണയ്ക്കുകയും അവരുടെ തെറ്റുകളില്‍ നിന്നും പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

 റഷീദിനെ കൊണ്ടുവന്നത് മികച്ച നീക്കം

റഷീദിനെ കൊണ്ടുവന്നത് മികച്ച നീക്കം

രണ്ടാംഘട്ടത്തില്‍ ഇംഗ്ലീഷ് ലെഗ് സ്പിന്നര്‍ ആദില്‍ റഷീദിനെ ടീമിലേക്കു കൊണ്ടു വന്നത് പഞ്ചാബിന്റെ മികച്ച നീക്കമാണെന്നു നെഹ്‌റ പ്രശംസിച്ചു. ആദില്‍ റഷീദ് പരിചയസമ്പന്നനായ കളിക്കാരനാണ്. കഴിഞ്ഞ കുറച്ചു വര്‍ങ്ങളായി ലെഗ് സ്പിന്നര്‍മാരും റിസ്റ്റ് സ്പിന്നര്‍മാരും വലിയ ഇംപാക്ടാണ് സൃഷ്ടിക്കുന്നത്. അതിനാല്‍ തന്നെ റാഷിദിന്റെ വരവ് പഞ്ചാബിന് ഗുണം ചെയ്യും. പക്ഷെ ഇതു അദ്ദേഹത്തിന്റെ ആദ്യ ഐപിഎല്ലാണ്. അതുകൊണ്ടു തന്നെ ആദ്യത്തെ ചില മല്‍സരങ്ങളില്‍ റഷീദ് നിറംമങ്ങുകയാണെങ്കില്‍ പഞ്ചാബ് അദ്ദേഹത്തെ നിലനിര്‍ത്തുകയും വിശ്വാസമര്‍പ്പിക്കുകയും വേണം. പൂര്‍ണ പിന്തുണ നല്‍കിയാല്‍ പഞ്ചാബ് ആഗ്രഹിക്കുന്നത് നല്‍കാന്‍ റഷീദിനാവുമെന്നും നെഹ്‌റ പറഞ്ഞു.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, September 16, 2021, 16:42 [IST]
Other articles published on Sep 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X