വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പ്രതിഫലത്തില്‍ ധോണിക്കും രോഹിതിനും മുകളില്‍ പാറ്റ് കമ്മിന്‍സ്- കണക്കുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് നടക്കാന്‍ പോവുകയാണ്. മിനി താരലേലമാണ് നടക്കുന്നതെന്നതിനാല്‍ അവസാന സീസണുകളിലെ ടീമില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും ഇത്തവണ ഉണ്ടാവില്ല. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ആരോണ്‍ ഫിഞ്ച് തുടങ്ങിയ ചില വമ്പന്‍ താരങ്ങള്‍ ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ സ്വന്തമാക്കിയത് 15.5 കോടി എന്ന റെക്കോഡ് പ്രതിഫലത്തിലാണ്. ഈ സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയേക്കാളും സിഎസ്‌കെ നായകന്‍ എംഎസ് ധോണിയേക്കാളും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായി കമ്മിന്‍സ് മാറിയിരിക്കുകയാണ്.

അവസാന സീസണിലാണ് കമ്മിന്‍സിനെ കൊല്‍ക്കത്ത വമ്പന്‍ തുകയ്ക്ക് ടീമിലെത്തിച്ചത്. 14 മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇതില്‍ ആറ് വിക്കറ്റും അവസാന രണ്ട് ലീഗ് മത്സരത്തില്‍ നിന്നാണ്. ബാറ്റിങ്ങില്‍ ഒരു അര്‍ധ സെഞ്ച്വറിയടക്കം നേടി അദ്ദേഹം തിളങ്ങിയെങ്കിലും ബൗളറെന്ന നിലയില്‍ പണത്തിനൊത്ത മികവ് കാട്ടാനായില്ല. കെകെആര്‍ ഒഴിവാക്കുമെന്ന് കരുതിയെങ്കിലും താരത്തെ ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്.

patcummins

2018ലെ ലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ തുക 15 കോടിയായി ബിസിസിഐ നിശ്ചയിച്ചിരുന്നു. ഇതോടെ ധോണിക്കും രോഹിതിനും 15 കോടി രൂപ വീതമാണ് ഓരോ സീസണിലും ലഭിക്കുന്നത്. ആര്‍സിബി നായകന്‍ വിരാട് കോലിയാണ് പ്രതിഫലത്തില്‍ കേമന്‍. 2018 മുതല്‍ 17 കോടി രൂപയാണ് കോലിക്ക് ലഭിക്കുന്ന പ്രതിഫലം. ഇത്തവണ താരലേലത്തില്‍ സ്റ്റീവ് സ്മിത്ത് എത്തുന്നതോടെ കമ്മിന്‍സിന്റെ റെക്കോഡ് തകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

നിലവില്‍ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലേലത്തില്‍ ലഭിക്കുന്ന വിദേശ താരമാണ് കമ്മിന്‍സ്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയ താരം യുവരാജ് സിങ്ങാണ്. 2015 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് യുവരാജിനെ വാങ്ങിയത് 16 കോടി രൂപയ്ക്കാണ്. ഈ റെക്കോഡ് തിരുത്തപ്പെടാതെ തുടരുകയാണ്. ഈ സീസണില്‍ ഈ റെക്കോഡ് തകരുമോയെന്ന് കാത്തിരുന്ന് കാണാം. കിങ്‌സ് ഇലവന്‍ പഞ്ചാബ്,ആര്‍സിബി ടീമുകളുടെ കൈയില്‍ 30 കോടി രൂപയിലധികം അവശേഷിക്കുന്നതിനാല്‍ സ്റ്റീവ് സ്മിത്തിനായി വമ്പന്‍ ഓഫറുകളെത്താന്‍ സാധ്യതയുണ്ട്.

Story first published: Sunday, January 24, 2021, 12:12 [IST]
Other articles published on Jan 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X