IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നാണിപ്പിക്കുന്ന ബാറ്റിങ് വിരുന്നാണ് എട്ടാമനായി ക്രീസിലെത്തിയ ശേഷം ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് കാഴ്ചവച്ചത്. വിജയമുറപ്പിച്ചതിന്റെ ആഹ്ലാദത്തില്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെഞ്ചിടിപ്പ് അവസാന ഓവറുകളില്‍ കൂട്ടിയത് കമ്മിന്‍സിന്റെ ബാറ്റിങ് വെടിക്കെട്ടായിരുന്നു. കളിയില്‍ കെകെആര്‍ 18 റണ്‍സിനു പൊരുതിവീണെങ്കിലും എല്ലാവരുടെയും ഹീറോയായത് കമ്മിന്‍സായിരുന്നു. വെറും 34 ബോളില്‍ ആറു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം പുറത്താവാതെ 66 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ടീമംഗങ്ങളില്‍ നിന്നും കുറച്ചുകൂടി പിന്തുണ ലഭിച്ചിരുന്നെങ്കില്‍ കെകെആറിനു നാടകീയ വിജയം നേടിക്കൊടുക്കാന്‍ കമ്മിന്‍സിനാവുമായിരുന്നു.

ഈ ഇന്നിങ്‌സോടെ ടൂര്‍ണമെന്റില്‍ വമ്പന്‍ റെക്കോര്‍ഡും തന്റെ പേരിലാക്കിയിരിക്കുകയാണ് അദ്ദേഹം. എട്ടാം നമ്പറില്‍ ഒരു താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് കമ്മിന്‍സ് ഈ മല്‍സരത്തില്‍ നേടിയത്. ഇപ്പോള്‍ ടീമംഗമായ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് 2015ല്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ നേടിയ 64 റണ്‍സെന്ന ഓള്‍ടൈം റെക്കോര്‍ഡ് കമ്മിന്‍സ് പഴങ്കഥയാക്കുകയായിരുന്നു. ക്രിസ് മോറിസ് (52*, എതിരാളി മുംബൈ ഇന്ത്യന്‍സ് 2017), ഹര്‍ഭജന്‍ സിങ് (45*, എതിരാളി റൈസിങ് പൂനെ ജയന്റ്‌സ്, 2016) എന്നിവരാണ് എട്ടാം നമ്പറിലെ റണ്‍വേട്ടക്കാരില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. ഈ സ്‌കോറുകളെല്ലാം പിറന്നത് മുംബൈയിലെ വാംഖഡെയിലാണെന്നതാണ് ഒരു കൗതുകം

സിഎസ്‌കെയ്‌ക്കെതിരേ വെറും 23 ബോളുകളില്‍ നിന്നായിരുന്നു കമ്മിന്‍സിന്റെ ഫിഫ്റ്റി. സാം കറെനെറിഞ്ഞ 16ാം ഓവറില്‍ അദ്ദേഹം വാരിക്കൂട്ടിയത് 30 റണ്‍സാണ്. ഹാട്രിക് സിക്‌സറുകളടക്കം നാലു സിക്‌സറുകളും ഒരു ബൗണ്ടറിയും ഒരു ഡബിളും ഈ ഓവറില്‍ കമ്മിന്‍സ് നേടി. കെകെആര്‍ വലിയ മാര്‍ജിനില്‍ തോല്‍ക്കുമെന്നു കരുതിയ കളിയില്‍ അവരെ വിജയം സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ചത് അദ്ദേഹമാണ്. ഏഴാം വിക്കറ്റില്‍ ദിനേശ് കാര്‍ത്തികിനൊപ്പം 35ഉം എട്ടാം വിക്കറ്റില്‍ കമലേഷ് നാഗര്‍കോട്ടിക്കൊപ്പം 30ഉം ഒമ്പതാം വിക്കറ്റില്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം 24ഉം കമ്മിന്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഡബിള്‍ ഓടിയെടുത്ത് കമ്മിന്‍സിന് വീണ്ടും സ്‌ട്രൈക്ക് നല്‍കാനുള്ള ശ്രമത്തിനിടൊണ് വരുണും അവസാന ബാറ്റ്‌സ്മാനായ പ്രസിദ്ധ് കൃഷ്ണയും റണ്ണൗട്ടായത്.

ബൗളിങിലെ ക്ഷീണം ബാറ്റിങില്‍ കമ്മിന്‍സ് തീര്‍ക്കുകയായിരുന്നു. നാലോവറില്‍ 58 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തിരുന്നു. കെകെആര്‍ ബൗളര്‍മാരില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതും അദ്ദേഹമായിരുന്നു. ബൗളിങില്‍ കെകെആറിനായി കൂടുതല്‍ റണ്‍സ് വഴങ്ങിയ കമ്മിന്‍സ് തന്നെ ബാറ്റിങിലും ടീമിന്റെ ടോപ്‌സ്‌കോററായെന്നതാണ് രസകരം.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, April 21, 2021, 23:55 [IST]
Other articles published on Apr 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X