IPL 2021: ഹാട്രിക് കിരീടം തേടി മുംബൈ, രോഹിതിന് വെല്ലുവിളി ഉയര്‍ത്തുന്ന മൂന്ന് കാര്യങ്ങളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാനിരിക്കെ ഫേവറേറ്റുകള്‍ മുംബൈ ഇന്ത്യന്‍സ് തന്നെയാണ്. അവസാന രണ്ട് സീസണിലും ചാമ്പ്യന്മാരായ മുംബൈ ഇത്തവണ ഹാട്രിക് കിരീടമാണ് ലക്ഷ്യം വെക്കുന്നത്. രോഹിത് ശര്‍മ നായകനായ മുംബൈ ഇന്ത്യന്‍സില്‍ ദൗര്‍ബല്യങ്ങള്‍ കുറവാണെന്ന് പറയാം. തകര്‍പ്പന്‍ താരനിരയുള്ള മുംബൈ ഇത്തവണയും സജീവ കിരീട പ്രതീക്ഷയിലാണ്. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആര്‍സിബിയെയാണ് നേരിടുന്നത്.ഇതിന് മുമ്പ് രോഹിത് ശര്‍മയെ ആശയക്കുഴപ്പത്തിലാക്കുന്ന മൂന്ന് ചോദ്യങ്ങളിതാ.

ഓപ്പണിങ്ങിലെ പങ്കാളിയാര്?
അവസാന രണ്ട് സീസണിലും രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ കരുത്ത്. എന്നാല്‍ ഇത്തവണ ഇതില്‍ ഒരു മാറ്റം അനിവാര്യമായിരിക്കുകയാണ്. മാനസിക പ്രശ്‌നത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ശേഷമാണ് ഡീകോക്ക് മുംബൈയിലേക്കെത്തിയത്. ആദ്യ രണ്ട് മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ രോഹിതിനൊപ്പം ആരാവണം ഓപ്പണറെന്നത് വലിയ ചോദ്യമാണ്.
ക്രിസ് ലിന്‍ അവസരം കാത്ത് അവസാന സീസണ്‍ മുതല്‍ ടീമിലുണ്ട്. എന്നാല്‍ വലംകൈയന്‍ ഓപ്പണറായ ലിന്നിനെ തഴഞ്ഞ് ഇഷാന്‍ കിഷനെ രോഹിത് പങ്കാളിയായി പരിഗണിക്കുമോയെന്ന് കണ്ടറിയണം.ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്ത് തിളങ്ങാന്‍ ഇഷാന് സാധിച്ചിരുന്നു.

പീയൂഷ് ചൗളയോ-രാഹുല്‍ ചഹാറോ?
സ്പിന്‍ നിരയില്‍ ആര് വേണെമെന്നത് രോഹിതിനെ കുഴക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്. അവസാന സീസണില്‍ രാഹുല്‍ ചഹാര്‍,ജയന്ത് യാദവ് എന്നിവരിലൂന്നിയായിരുന്നു മുംബൈയുടെ മുന്നേറ്റം. എന്നാല്‍ ഇത്തവണ സീനിയര്‍ സ്പിന്നര്‍ പീയൂഷ് ചൗള എത്തിയതോടെ പ്ലേയിങ് 11ല്‍ ചൗള വേണോ രാഹുല്‍ വേണോ എന്നത് രോഹിതിനെ കുഴപ്പിക്കുന്ന ചോദ്യമാണ്. 2.4 കോടിക്ക് മുംബൈ സ്വന്തമാക്കിയ ചൗളയെ ഇത്തവണ മുംബൈ കൂടുതലും ബെഞ്ചിലിരുത്താനാണ് സാധ്യത.

മൂന്നാം പേസറായി ആര്?
മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് ഇലവനില്‍ മൂന്നാം പേസറായി ആരെ വേണമെന്നതും കുഴപ്പിക്കുന്ന ചോദ്യമാണ്. ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട് കൂട്ടുകെട്ടായിരുന്നു അവസാന സീസണില്‍ മുംബൈയുടെ വജ്രായുധം. അതിനാല്‍ ഈ സീസണിലും ആ പേസ് കൂട്ടുകെട്ട് തുടരും. എന്നാല്‍ മൂന്നാം പേസറായി ആര് എന്നത് വലിയ ചോദ്യമാണ്. നധാന്‍ കോള്‍ട്ടര്‍നെയ്ല്‍,ആദം മില്‍നി,ധവാല്‍ കുല്‍ക്കര്‍ണി എന്നിവരിലൊരാള്‍ക്കാവും അവസരം ലഭിക്കുക. അവസാന സീസണില്‍ കോള്‍ട്ടര്‍നെയ്‌ലിനാണ് കൂടുതല്‍ അവസരം ലഭിച്ചത്. എന്നാല്‍ ഇത്തവണ അത് മില്‍നിക്കായി മാറാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications