Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഈ കണ്ടതൊന്നുമല്ല, ആര്‍സിബിയുടെ കളി കാണാന്‍ ഇരിക്കുന്നതേയുള്ളൂ; എതിരാളികളോട് ഡിവില്യേഴ്‌സ്‌

ഷാര്‍ജ: ത്രില്ലിംഗ് ആയൊരു ലാസ്റ്റ് ബോള്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് വിരാട് കോലി നയിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഐപിഎല്ലിന്റെ പ്ലേ ഓഫിലേക്ക് കടക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ആരാധകരെ ആവേശം കൊള്ളിക്കുന്നത്ര നാടകീയമായിരുന്നു ഇന്നലത്തെ വിജയം. ഇതോടെ പ്ലേ ഓഫില്‍ ബാംഗ്ലൂരിന്റെ ആത്മവിശ്വാസം ഉയരുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

അതേസമയം ബാംഗ്ലൂരിന്റെ ഏറ്റവും മികച്ച പ്രകടനം കാണാന്‍ ഇരിക്കുന്നതേയുള്ളൂവെന്നാണ് സൂപ്പര്‍ താരം എബി ഡിവില്യേഴ്‌സ് പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെയായിരുന്നു എബി ഡിവില്യേഴ്‌സ് മനസ് തുറന്നത്. ടീമിന്റെ ഏറ്റവും മികച്ച പ്രകടനം കാണാന്‍ ഇരിക്കുന്നതേയുള്ളൂവെന്നും സുപ്രധാന ഘട്ടത്തില്‍ അത് പുറത്തെടുക്കുമെന്നുമാണ് ഡിവില്യഴ്‌സ് പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്.

AB De Villiers

എനിക്ക് തോന്നുന്നത് എന്താണോ ഇപ്പോള്‍ ചെയ്യുന്നത് അത് തന്നെ ചെയ്യണമെന്നും ചിലപ്പോള്‍ ഒരുപടി കൂടി മുകളിലേക്ക് പോകണമെന്നുമാണ്. ഞങ്ങളുടെ ഏറ്റവും മികച്ചത് ഇതുവരേയും പുറത്തെടുത്തിട്ടില്ല. പക്ഷെ ഞങ്ങള്‍ അടുത്തു വരികയാണ്. അവസാന ഘട്ടങ്ങളില്‍ അത് പുറത്തെടുക്കാന്‍ സാധിച്ചാല്‍ അഥ് വളരെ നന്നാകുമെന്നുറപ്പാണ് എന്നായിരുന്നു ഡിവില്യേഴ്‌സ് പറഞ്ഞത്.

അതേസമയം തന്റെ ഫോമില്‍ താന്‍ സന്തുഷ്ടനാണെന്നും എന്നാല്‍ വരാനിരിക്കുന്ന മത്സരത്തിനായി കഠിനമായി തന്നെ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നും ഡിവില്യേഴ്‌സ് പറഞ്ഞു. തങ്ങളുടെ കന്നികീരിടം എന്ന ലക്ഷ്യമിട്ട് പ്ലേ ഓഫിന് ഇറങ്ങുന്ന ബാംഗ്ലൂരിന് ഡിവില്യേഴ്‌സിന്റെ ബാറ്റില്‍ ഏറെ പ്രതീക്ഷകളുണ്ട്. അതുകൊണ്ട് തന്നെ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് ഡിവില്യേഴ്‌സ്.

''ഞാന്‍ നല്ല നിലയിലാണ്. മതിയായ അവസരങ്ങള്‍ കിട്ടിയിട്ടില്ല. പന്ത് നന്നായി തന്നെ നേരിടുന്ന്ുണ്ട്. ഇന്ന് ഇത്തിരി പതിയെയാണ് തുടങ്ങിയത്. ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളൊരു പിച്ചില്‍ അവര്‍ എനിക്കെതിരെ നന്നായി തന്നെ പന്തെറിയുകയായിരുന്നു. പക്ഷെ ഞാന്‍ നന്നായി കളിക്കുകയും ചെയ്യുന്നുണ്ട്. നെറ്റ്‌സില്‍ നന്നായി അധ്വാനിക്കുന്നുണ്ട്. അടുത്ത മത്സരങ്ങള്‍ക്കായി തയ്യാറാവുകയാണ്'' എന്നും ഡിവില്യേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നാളുകള്‍ കുറച്ചായി ഡിവില്യേഴ്‌സ് വിരമിച്ചിട്ട്. എന്നാല്‍ തന്റെ മിന്നും പ്രകടനം അദ്ദേഹം ഐപിഎല്ലില്‍ തുടരുകയാണ്. എന്നാല്‍ ഈ സീസണില്‍ പ്രതീക്ഷയോളം ഉയരാന്‍ ഡിവില്യേഴ്‌സിന് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. 14 മത്സരങ്ങളില്‍ നിന്നും 302 റണ്‍സാണ് ഡിവില്യേഴ്‌സ് നേടിയത്. ആദ്യ പാദത്തില്‍ വെടിക്കെട്ട് പ്രകടനങ്ങള്‍ കാഴ്ചവച്ചുവെങ്കിലും രണ്ടാം പാദത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

അതേസമയം ബാംഗ്ലൂര്‍ ബാറ്റിംഗ് നിരയില്‍ ഡിവില്യേഴ്‌സിന്റെ സ്ഥാനത്തെ വിമര്‍ശിച്ചു കൊണ്ട് സുനില്‍ ഗവാസ്‌കര്‍ രംഗത്ത് എത്തിയിരുന്നു. ഡിവില്യഴ്‌സിനെ പോലൊരു താരത്തെ ടോപ് ഫോറില്‍ തന്നെ ഇറക്കണമെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. മുന്‍ മത്സരങ്ങളില്‍ ഡിവില്യേഴ്‌സ് ഇറങ്ങിയത് ആറാമതായിരുന്നു. ഡിവില്യേഴ്‌സിനെ പോലൊരു താരത്തെ ആറാമത് ഇറക്കുമ്പോള്‍ ശ്രീകര്‍ ഭരതാണ് നാലാമത് ഇറങ്ങുന്നതെന്നാണ് സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഡിവില്യേഴ്‌സ് നേരത്തെ തന്നെ ഇറങ്ങിയിരുന്നു.

അതേസമയം, അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഇന്നലെ ഏഴു വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചത്. അവസാന ബോളില്‍ ആറ് റണ്‍സായിരുന്നു ബാംഗ്ലൂരിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആവേശ് ഖാനെ സിക്‌സര്‍ പറത്തി ശ്രീകര്‍ ഭരത് ടീമിന്റെ ഹീറോയായി മാറുകയായിരുന്നു. ഇതോടെ പ്ലേ ഓഫിലേക്ക് രാജകീയമായി തന്നെ നടന്നു കയറാന്‍ വിരാട് കോലിക്കും സ,ംഘത്തിനും സാധിച്ചു. ഭരത്തും മാക്‌സ് വെല്ലും അര്‍ധ സെഞ്ചുറികള്‍ നേടുകയും ചെയ്തു. അതേസമയം പ്ലേ ഓഫില്‍ കൊല്‍ക്കത്തയാണ് ബാംഗ്ലൂരിന്റെ എതിരാളി.

Story first published: Saturday, October 9, 2021, 17:02 [IST]
Other articles published on Oct 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+