IPL 2021: ഗ്യാലറി കടന്ന 5 പടുകൂറ്റന്‍ സിക്‌സറുകള്‍, ഈ സീസണില്‍ 100 മീറ്റര്‍ എത്തിച്ചത് 2 പേര്‍

മുംബൈ: ഐപിഎല്‍ ഈ സീസണില്‍ സിക്‌സറുടെ പെരുമഴ തന്നെയാണ് പെയ്യുന്നത്. ഇതുവരെ 150 സിക്‌സറുകളില്‍ അധികം ടൂര്‍ണമെന്റില്‍ പിറന്ന് കഴിഞ്ഞു. ടൂര്‍ണമെന്റ് ആരംഭിച്ചിട്ട് മൂന്നാഴ്ച്ച പോലും എത്തിയിട്ടില്ല എന്നതാണ് വാസ്തം. ഈ സീസണില്‍ പ്രതീക്ഷിച്ചത് പോലെ വെടിക്കെട്ട് താരങ്ങള്‍ തന്നെയാണ് വമ്പന്‍ സിക്‌സറുകള്‍ പറത്തിയിരിക്കുന്നത്. 16 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ വമ്പന്‍ സിക്‌സറുകള്‍ പിറന്ന് കഴിഞ്ഞു. പക്ഷേ രണ്ടേ രണ്ട് പേര്‍ മാത്രമാണ് നൂറ് മീറ്ററോ അതിധികമോ ഉള്ള സിക്‌സറുകള്‍ അടിച്ചത്. അഞ്ച് സിക്‌സറുകള്‍ ഇത്തവണ കൂറ്റന്‍ സിക്‌സറുകളായി പരിഗണിക്കുന്നവയില്‍ ഉണ്ട്.

ഒന്നാമന്‍ പൊള്ളാര്‍ഡ്

ഒന്നാമന്‍ പൊള്ളാര്‍ഡ്

ഈ സീസണില്‍ ഇതുവരെ പിറന്നതില്‍ വെച്ച് ഏറ്റവും വലിയ സിക്‌സര്‍ മുംബൈ ഇന്ത്യന്‍സ് താരം കിരോണ്‍ പൊള്ളാര്‍ഡിന്റേതാണ്. ഇത് പക്ഷേ സര്‍പ്രൈസായി ആര്‍ക്കും തോന്നില്ല. എല്ലാ സീസണിലും ഇതുപോലുള്ള പടുകൂറ്റണ്‍ സിക്‌സറുകള്‍ പൊള്ളാര്‍ഡില്‍ നിന്ന് പിറക്കാറുണ്ട്. ഹൈദരാബാദിന്റെ സ്പിന്നര്‍ മുജീബുര്‍ റഹ്മാനെതിരെയായിരുന്നു 105 മീറ്റര്‍ ദൂരമുള്ള സിക്‌സര്‍ പിറന്നത്. ഈ സീസണിലെ ഒമ്പതാം മത്സരമായിരുന്നു ഇത്. 16ാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സിക്‌സര്‍ പറന്നത്. മത്സരത്തില്‍ 22 പന്തില്‍ 35 റണ്‍സെടുത്ത പൊള്ളാര്‍ഡ് മാന്‍ ഓഫ് ദ മാച്ചുമായി.

മാക്‌സ്‌വെല്‍ നൂറടിച്ചു

മാക്‌സ്‌വെല്‍ നൂറടിച്ചു

നൂറ് മീറ്റര്‍ സിക്‌സറില്‍ രണ്ടാം സ്ഥാനം ഗ്ലെന്‍ മാക്‌സ്‌വെല്ലിനാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് മാക്‌സ്‌വെല്‍ നൂറ് മീറ്റര്‍ സിക്‌സ് അടിച്ചത്. 28 പന്തില്‍ 39 റണ്‍സ് മത്സരത്തില്‍ മാക്‌സ്‌വെല്‍ അടിക്കുകയും ചെയ്തു. ആര്‍സിബി കളിയില്‍ മുംബൈയെ പരാജയപ്പെടുത്തുകയും ചെയ്തു. മാക്‌സ്‌വെല്‍ 15 പന്തില്‍ 18 റണ്‍സെടുത്ത് നില്‍ക്കുന്ന സമയത്ത് ക്രുണാല്‍ പാണ്ഡ്യക്കെതിരെയായിരുന്നു ഈ സിക്‌സര്‍. താരം അടുത്ത രണ്ട് മത്സരങ്ങളിലും സിക്‌സറുകള്‍ അടിച്ച് കൂട്ടിയിട്ടുണ്ട്.

മുംബൈയുടെ സൂര്യതേജസ്

മുംബൈയുടെ സൂര്യതേജസ്

മുംബൈയുടെ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും പ്രഗത്ഭനെന്ന് പേരുകേട്ടയാളാണ് സൂര്യകുമാര്‍ യാദവ്. ഈ സീസണില്‍ 99 മീറ്റര്‍ സിക്‌സറടിച്ച സൂര്യകുമാറാണ് പട്ടികയില്‍ മൂന്നാമത്. കൊല്‍ക്കത്തയ്ക്കതിരെയായിരുന്നു ഈ സിക്‌സര്‍ പിറന്നത്. പാറ്റ് കമ്മിന്‍സിനെതിരെ മനോഹരമായ ഒരു ഫ്‌ളിക്കിലായിരുന്ന ഈ പടുകൂറ്റന്‍ സിക്‌സര്‍ പിറന്നത്. ഒമ്പതാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു ഈ ഷോട്ട്. ഗ്യാലറിയിലിരുന്ന ഹര്‍ദിക് പാണ്ഡ്യ പോലും ഈ സിക്‌സറിന് കൈയ്യടിക്കുന്നുണ്ടായിരുന്നു. മത്സരത്തില്‍ മുംബൈ പത്ത് റണ്‍സിന് വിജയിച്ചു.

ഹൈദരാബാദിന്റെ ഇടിമിന്നല്‍

ഹൈദരാബാദിന്റെ ഇടിമിന്നല്‍

ഹൈദരാബാദിന്റെ ഏറ്റവും ക്ലാസ് ബാറ്റ്‌സ്മാനായ മനീഷ് പാണ്ഡെയാണ് നാലാമത്തെ വലിയ സിക്‌സര്‍ അടിച്ച താരം. ബാംഗ്ലൂരിനെതിരെയാണ് 96 മീറ്ററിന്റെ സിക്‌സര്‍ പിറന്നത്. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തിലായിരുന്നു സിക്‌സര്‍. ഏഴാം ഓവറിന്റെ നാലാം പന്തായിരുന്നു ഇത്. പക്ഷേ മത്സരത്തില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ മനീഷ് പാണ്ഡെ പരാജയപ്പെട്ടു. 39 പന്തില്‍ 38 റണ്‍സെടുത്ത് താരം പുറത്തായി. കളിയില്‍ ആറ് റണ്‍സിന് ഹൈദരാബാദ് തോറ്റു. മനീഷ് പാണ്ഡെ ഇത്തംര സിക്‌സറുകള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ മാത്രമേ ഹൈദരാബാദിന് കുതിപ്പുണ്ടാവൂ.

ഫിനിഷറും മോശമല്ല

ഫിനിഷറും മോശമല്ല

ഹൈദരാബാദ് ഈ സീസണില്‍ ഉയര്‍ത്തി കാണിക്കുന്ന ഫിനിഷറാണ് അബ്ദുള്‍ സമയത്ത്. മികച്ച സിക്‌സറുകളില്‍ അഞ്ചാം സ്ഥാനത്ത് സമദിന്റെ സിക്‌സറാണ്. 93 മീറ്റര്‍ സിക്‌സറാണ് ഇത്. പാറ്റ് കമ്മിന്‍സിനെതിരെയായിരുന്നു ഈ സിക്‌സര്‍. ലോകത്തെ തന്നെ ഏറ്റവും മികച്ച ബൗളര്‍ക്കെതിരെ കടന്നാക്രമണം നടത്തുന്നത് എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. തുടര്‍ച്ചയായ രണ്ട് സിക്‌സറുകളാണ് പിറന്നത്. അതിലൊന്നാണ് 93 മീറ്ററിലെത്തിയത്. മത്സരത്തില്‍ ഹൈദരാബാദ് പരാജയപ്പെട്ടെങ്കിലും സമദിന്റെ ഇന്നിംഗ്‌സ് ശ്രദ്ധിക്കപ്പെട്ടു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, April 23, 2021, 4:26 [IST]
Other articles published on Apr 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X