Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒറ്റതവണ ഞങ്ങളൊന്ന് ക്ലിക്കായാല്‍, പിന്നെ മുംബൈയുടെ വെടിക്കെട്ട് കാണാമെന്ന് സൂര്യകുമാര്‍

ചെന്നൈ: മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണം തോറ്റ് ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന കാര്യമാണിത്. എന്നാല്‍ മുംബൈയെ ഇതൊന്നും ബാധിക്കില്ലെന്ന് പറയുകയാണ് സൂര്യകുമാര്‍ യാദവ്. സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ചെന്നൈയിലെ പിച്ചും വാംഖഡെയിലെ പിച്ചും എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ചെന്നൈയില്‍ കളിക്കുക അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ മുംബൈ ശ്രമിക്കാറുള്ളത്. എന്നാല്‍ ഞങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ അത് വന്നില്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.

1

ഇപ്പോഴത്തേത് പ്രതിസന്ധിയാണ്. പക്ഷേ ഇത്തരം സാഹചര്യങ്ങളില്‍ മുമ്പ് മുംബൈ കടന്നുപോയിട്ടുണ്ട്. അതില്‍ നിന്നെല്ലാം ശക്തമായി വന്ന ചരിത്രമാണ് മുംബൈക്കുള്ളത്. ഒരു കളിയും കാര്യം മാത്രമാണിത്. ഒരൊറ്റ കൡയില്‍ മുംബൈ തകര്‍ത്തടിക്കാന്‍ തുടങ്ങിയാല്‍ പിന്നെ, തിരിഞ്ഞുനോട്ടമില്ല. ശക്തമായി തന്നെ ടീം മുന്നോട്ട് പോകുമെന്നും സൂര്യകുമാര്‍ പറഞ്ഞു. അതേസമയം മധ്യനിര ഇപ്പോള്‍ ആശങ്കപ്പെടുത്തുന്ന രീതിയില്‍ അല്ല കളിക്കുന്നതെന്നും യാദവ് പറഞ്ഞു. അതേസമയം മുംബൈയുടെ മധ്യനിരയുടെ പ്രകടനം ഇത്തവണ മോശമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബിഗ് ഫോര്‍ താരങ്ങള്‍ ഇതുവരെ തിളങ്ങിയിട്ടില്ല.

ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതാണ് മുംബൈയുടെ പരാജയത്തിന് കാരണം. ഇവര്‍ ഒരിക്കലും ഒരേസമയം പരാജയപ്പെടാറില്ല. അതുകൊണ്ട് ഏറ്റവും ശക്തമായിരുന്നു മുംബൈയുടെ ധ്യനിര. ഇത്തവണ മൂന്ന് തോല്‍വികള്‍ മുംബൈ ഏറ്റുവാങ്ങിയിരുന്നു. അതിലെല്ലാം മധ്യനിരയുടെ പരാജയമായിരുന്നു കാരണം. പഞ്ചാബിനെതിരായ തോല്‍വിയില്‍ രോഹിത് ശര്‍മ തിളങ്ങിയെങ്കിലും മധ്യനിര വീണ്ടും പരാജയപ്പെട്ടു. ഈ നാല് പേരില്‍ ഒരാള്‍ പോലും ഇതുവരെ അര്‍ധ സെഞ്ച്വറി നേടിയിട്ടില്ല.

ഇഷാന്‍ കിഷന്‍ ആര്‍സിബിക്കെതിരെ 19 പന്തില്‍ 28 റണ്‍സ് നേടി. കെകെആറിനെതിരെ ഒരു റണ്‍സില്‍ ഒതുങ്ങി. ഹൈദരാബാദിനെതിരെ 12, ഡല്‍ഹിക്കെതിരെ 26, പഞ്ചാബിനെതിരെ 6 എന്നിങ്ങനെയാണ് സ്‌കോര്‍. പൊള്ളാര്‍ഡ് 7, 5, 35, 2, 16, എന്നീ സ്‌കോറുകളാണ് കുറിച്ചത്. ഹര്‍ദിക് പാണ്ഡ്യ 13, 15, 7, 0, 1 എന്നിങ്ങനെ വളരെ മോശം പ്രകടനമാണഅ നടത്തിയത്. ക്രുണാലും സമാന സ്ഥിതി തന്നെ. 7, 15, 3, 1, 3 എന്നിങ്ങനെയാണ് സ്‌കോര്‍. ഇഷാന്‍ കിഷന്‍ ഇതുവരെ 73 റണ്‍സാണ് നേടിയത്. ഡല്‍ഹിയിലെ മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ മുംബൈ വ്യത്യസ്തമായ ടീമായിരിക്കുമെന്ന് യാദവ് പറയുന്നു. ഒരു ജയം നേടിയാല്‍ അതോടെ മുംബൈ വീണ്ടും ട്രാക്കിലെത്തുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

Story first published: Saturday, April 24, 2021, 3:08 [IST]
Other articles published on Apr 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+